കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാന്‍ മടികാണിക്കുന്ന അമ്മമാരും ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊലയ്‌ക്കു കൊടുക്കുന്ന എല്ലാ അമ്മമാരും തിരിച്ച്‌ ചിന്തിക്കുന്നതിനു വലിയൊരു സന്ദേശം ലോകത്തിന് നല്‍കി വിടവാങ്ങിയ സപ്നയെ അറിയാത്തവരായി ഇന്ന്‍ നമ്മില്‍ ആരുമില്ല: വിടവാങ്ങുന്നതിന് മുന്‍പ് സപ്ന ശാലോം ചാനലിന് മുന്നില്‍ മനസ്സ് തുറന്നപ്പോള്‍




യേശു ഒരു കണക്കു പരീക്ഷ എഴുതിയാൽ തീർച്ചയായും പരാജയപ്പെടും. ഒരു ആട്ടിടയന് നൂറാടുകൾ ഉണ്ടായിരുന്നു ,ഒരെണ്ണത്തേ കാണാതെ പോയി. ഒന്നും ആലോചിക്കാതെ ആട്ടിടയൻ തൊണ്ണൂറ്റി  ഒൻപത് ആടുകളെയും തനിച്ചാക്കി നഷ്ടപ്പെട്ടതിനെ തേടി പോയി.  കണ്ടുകിട്ടിയപോള്‍ സന്തോഷിച്ച്‌ അതിനെ തോളിലേറ്റി.(ലൂക്കാ 15, 4-5) കാരണം യേശുവിന് ഒന്ന് തൊണ്ണൂറ്റി  ഒൻപതിന് തുല്യമാണ്, ഒരു പക്ഷേ അതിനേക്കാൾ അതികവും … വിയറ്റ്നാം കർദിനാൾ ആയിരുന്ന ഫ്രാൻസിസ് വാൻ തുവാൻ എന്ന നാമകരണ നടപടികൾ നടക്കുന്ന കർദിനാളിന്റെ വാക്കുകളാണ് ഇത്. ഈ വാക്കുകളുടെ അർഥം എന്താണ് എന്ന് കുറെ നാളുകൾ ചിന്തിച്ചിട്ടും പിടി കിട്ടിയില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇതിന്റെ അർഥം മനസിലായി. അതു പിടിക്കിട്ടിയത് വിശുദ്ധ തോമസ് അക്വിനാസിന്റെയും ബിഷപ്പ് ഫുൾട്ടൻ ഷീന്റെയേും ദൈവശാസ്ത്ര പുസ്തകങ്ങളിൽ നിന്നായിരുന്നില്ല മറിച്ച് കഴിഞ്ഞ ദിവസം ദെെവസന്നിതിയിലേക്കു വിളിക്കപ്പെട്ട വിശുദ്ധ ജീവിതം നയിച്ച സപ്ന ജോജു എന്ന എട്ടു കുട്ടികളുടെ അമ്മയിൽ നിന്നാണ്


Click below for Video :






കടപ്പാട് : www.pravachakasabdam.com

Post a Comment

Previous Post Next Post

Total Pageviews