സപ്നയുടെ ജീവത്യാഗത്തെ പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി ഒരു ഡോക്ടര്‍
ഡോ. ഫിന്‍റോ ഫ്രാന്‍സിസ്

ഗർഭിണിയായിരിക്കെ മാറിൽ മുഴ കണ്ടപ്പോൾ AIIMS ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ ആയ സപ്ന ഡോക്ടർമാരെ കാണിക്കുകയും വേണ്ട പരിശോധനകൾക്കു ശേഷം ശസ്ത്രക്രിയക്ക് വിധേയയാകുകയും ചെയ്തു. വളരെ invasive തരത്തിൽ പെട്ട cancer ആണെന്ന് biopsy റിപ്പോർട്ട് വന്നപ്പോൾ റേഡിയേഷൻ ചികിത്സ വേണ്ടിവരുമെന്ന് അവിടത്തെ ഡോക്ടർസ് അറിയിച്ചു. ആ ചികിത്സാരീതി കുഞ്ഞിന് അപകടമുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രസവത്തിനു ശേഷം മതി റേഡിയേഷൻ എന്ന് അവർ തീരുമാനിച്ചു. അവിടെയാണ് സ്വപ്ന എന്ന സ്ത്രീ എടുത്ത തീരുമാനത്തിന്റെ മഹത്വം. പ്രസവശേഷം അവർ തുടർ ചികിത്സായായ റേഡിയേഷൻ , കീമോതെറാപ്പി എന്നിവ പൂർത്തിയാക്കുകയും ചെയ്തു. നിർഭാഗ്യവശാൽ ഒന്നരവർഷത്തിനുശേഷം അവർക്കു കാൻസർ recurrence വരികയും കുഞ്ഞിന് രണ്ടു വയസ്സുള്ളപ്പോൾ രോഗത്തിന് കീഴടങ്ങുകയുമാണ് ഉണ്ടായത്.

1. Breast കാൻസർ രോഗവും കുഞ്ഞുങ്ങളുടെ എണ്ണവും തമ്മിൽ ഉള്ള ബന്ധം:

ഓരോ കുഞ്ഞിന് ജന്മം നൽകി പാലൂട്ടി വളത്തുമ്പോഴും breast cancer വരാനുള്ള സാധ്യത 10% വച്ച് കുറഞ്ഞു വരുന്നു എന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. Lifetime Incidence of Breast Cancer എന്നത് 8-10% ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുടുംബങ്ങളിൽ ഏറ്റവും കുറവ് കുഞ്ഞുങ്ങൾ ജനിക്കുന്ന കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ Breast Cancer incidence കാണുന്നത്. നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുള്ള സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത മറ്റുള്ളവരുടെ പകുതിയാണത്രെ. കുഞ്ഞുങ്ങളുടെ എണ്ണം കുറക്കാൻ ഉപദേശിക്കുന്ന കുടുംബാസൂത്രണ പ്രചാരകർ ഈ കണക്കുകൾ ഒരിക്കലും പറഞ്ഞു കണ്ടിട്ടില്ല. കേരളത്തിൽ ഇത്രയധികം സ്ത്രീകൾക്ക് സ്തനാർബുദം വരാൻ ഒരു പ്രധാന കാരണം ഇവിടത്തെ സ്ത്രീകൾക്ക് കുറവ് കുഞ്ഞുങ്ങൾ മാത്രം ജനിക്കുന്നു എന്നതാണ്.

കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പാലൂട്ടി വളർത്തുന്നത് സ്തനാർബുദ സാധ്യതയെ കുറക്കുമെങ്കിലും തീർത്തും ഇല്ലാതാക്കില്ല. സ്വപ്ന എന്ന എട്ടു കുഞ്ഞുങ്ങളുടെ അമ്മയുടെ കാര്യവും ഈ ഗണത്തിൽ പെടും



2. കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് അപകടമാണോ?

a) Fibroid Uterus: കൂടുതൽ മക്കൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്ക് ഗർഭപാത്രത്തിൽ മുഴ വരാനുള്ള സാധ്യത വളരെ കുറവാണെന്നു ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രസവിക്കുകയേ ചെയ്യാത്ത ഒരു സ്ത്രീക്ക് അൻപതു വയസ്സാകുമ്പോഴേക്കും ഗർഭപാത്രത്തിൽ മുഴ വരാൻ 50% സാധ്യത ഉണ്ട്. അഞ്ചു മക്കളെ പ്രസവിച്ച സ്ത്രീകൾക്കു ഫൈബ്രോയ്ഡ് മുഴ വരാനുള്ള സാധ്യത അഞ്ചിൽ ഒന്നായി കുറയും. അതായതു 10%.

b) ഗർഭപാത്രത്തിൽ കാൻസർ: നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുള്ള സ്ത്രീകൾക്ക് Endometrial Cancer വരാൻ സാധ്യത 80% കുറവാണ്.

c) അണ്ഡാശയത്തിൽ കാൻസർ / മുഴ:

ഓരോ കുഞ്ഞിനെ പ്രസവിക്കുമ്പോഴും അണ്ഡാശയത്തിൽ കാൻസർ വരാനുള്ള സാധ്യത 30% കുറയുന്നു.

d) ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരൽ: പ്രസവം നിർത്തിയ സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷൻ ചെയ്യേണ്ടി വരുന്നതിന്റെ ആവശ്യകത 4 മടങ്ങാണ്.

e) അനാഥരാകുന്ന മാതാപിതാക്കൾ: രണ്ടോ മൂന്നോ കുഞ്ഞുങ്ങൾ ജനിക്കുമ്പോഴേക്കും പ്രസവം നിർത്തിയത്തിന് ശേഷം കുഞ്ഞുങ്ങൾ മരിച്ചു പോയത് മൂലമോ മറ്റു കാരണങ്ങളോ ഇനിയും കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന ധാരാളം കുടുംബങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നതിന്റെ ആവശ്യകത അണുകുടുംബങ്ങളിൽ വളരെ കൂടുതലായിരിക്കും.

രാജ്യത്തിന്റെ ജനസംഖ്യാനയം ‍

ഇന്ത്യയിൽ നിർബന്ധമായി ജനസംഖ്യ കുറക്കുന്ന ഒരു നിയമവും ഇല്ല എന്ന് നാം തിരിച്ചറിയണം. നിർബന്ധിത വന്ധീകരണം ക്രിമിനൽ കുറ്റമാണ്. ഓരോരുത്തർക്കും എത്ര കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കാനും അതിനനുസരിച്ചു തീരുമാനങ്ങൾ എടുക്കാനും ഈ രാജ്യത്തു സ്വാതന്ത്ര്യം ഉണ്ട്. കുഞ്ഞുങ്ങൾ കുറവ് മതി എന്ന് ഏറ്റവും കൂടുതൽ തീരുമാനമെടുത്തവരാണ് മലയാളികൾ. പക്ഷെ അതിന്റെ ഭവിഷ്യത്തു നാം ഇന്ന് അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.

ബംഗാളികളുടെ സഹായമില്ലാതെ ഇന്ന് കേരളത്തിന്റെ അനുദിന ജീവിതം മുന്നോട്ടു പോകില്ല എന്ന അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. സന്തുഷ്ട കുടുംബങ്ങളാകുമെന്നു പറഞ്ഞ ചെറിയ കുടുംബങ്ങൾ ഇന്ന് അനാഥ കുടുംബങ്ങളാണ്. കുടുംബങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന കേരളത്തിലെ കുടുംബങ്ങൾക്ക് സപ്നയും കുടുംബവും വലിയൊരു മാതൃകയാണ്. കൂടുതൽ കുഞ്ഞുങ്ങളെ ആഗ്രഹിക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നു ഉറച്ച തീരുമാനത്തിലൂടെ നിങ്ങൾ ഞങ്ങൾക്കു കാണിച്ചു തന്നു. നിങ്ങളുടെ മഹാത്യാഗത്തിനും മഹനീയ മാതൃകക്കും മുന്നിൽ പ്രണാമം.

(ലേഖകനായ ഡോ. ഫിന്‍റോ ഫ്രാന്‍സിസ് തൃശ്ശൂര്‍ മറിയം ത്രേസ്യ ഹോസ്പിറ്റലിലെ ഗൈനക്കോളിജിസ്റ്റാണ്)

കടപ്പാട് : www.pravachakasabdam.com


Post a Comment

Previous Post Next Post

Total Pageviews