ഉയിര്‍പ്പ് പെരുന്നാള്‍ ആശംസകള്‍

മഹത്തായ ത്യാഗത്തിന്‍റെയും സമാധാനത്തിന്‍റെയും തത്വങ്ങള്‍ ഉദ്ഘോഷിക്കുന്ന ഈ ഉയിര്‍പ്പ് പെരുന്നാള്‍ ദിവസത്തില്‍ എല്ലാവര്ക്കും  ഹൃദ്യമായ ആശംസകള്‍


അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു എത്തി, കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാർ അരികെ നിലക്കുന്നതു കണ്ടു. ഭയപ്പെട്ടു മുഖം കുനിച്ചു നിലക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഔർത്തുകൊൾവിൻ എന്നു പറഞ്ഞു.


കര്‍ത്താവിന്റെ ഒഴിഞ്ഞ കല്ലറ  ക്രിസ്തീയ വിശ്വാസികള്‍ക്ക് പ്രത്യാശയുടെ ചിഹ്നമാണ്, നിത്യതയുടെ സന്ദേശം ആണ്.  മരണത്തിലൂടെ ഉറ്റവരെ വേര്‍പിരിയുമ്പോള്‍ ഇനി നിത്യതയില്‍ കണ്ടുമുട്ടാമെന്ന ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതല്‍ ഈ പുനരുത്ഥാനം തന്നെ. ക്രൂശിക്കപ്പെടുമ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ പ്രതീക്ഷയര്‍പ്പിക്കുക എന്ന മഹത്തായ സന്ദേശവും ഈസ്റ്റര്‍ നല്കുന്നു. സത്യത്തിന്‍റെ, നന്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് വൈകില്ലെന്ന പ്രതീക്ഷ. ഉയിര്‍പ്പ് പെരുനാള്‍ സമാധാനത്തിന്‍റെ പെരുന്നാള്‍ കൂടിയാണ്. ആരാധനയ്ക്ക് ശേഷം പരസ്പരം സമാധാനം ആശംസിക്കുമ്പോള്‍ യേശുക്രിസ്തുവിന്റെ സമാധനവും സന്തോഷവും നമ്മുടെ ഇടയിലേക്കും ഇറങ്ങി വരുവാന്‍ ഇടയാകട്ടെ.


അമ്പതു ദിവസത്തെ കഠിനമായ നോമ്പിലൂടെ നാം ആര്‍ജ്ജിച്ച ആത്മീയ ശക്തി നാം ഏവര്‍ക്കും മുന്നോട്ടുള്ള ജീവിതയാത്രയില്‍ താങ്ങും തണലും ആകും എന്നതില്‍ സംശയമേതുമില്ല. ബാഹ്യമായ ആഘോഷങ്ങളില്‍ മാത്രം മുങ്ങി പോകാതെ ഈ ലോകത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി ഗോല്ഗോത്തായില്‍ ക്രൂശു മരണം വരിച്ചു മൂന്നാം നാള്‍ പുനരുത്ഥാനം ചെയ്ത നമ്മുടെ കര്‍ത്താവിന്റെ ത്യാഗത്തിന്റെ സന്ദേശം നമ്മുക്ക് ഹൃദയത്തില്‍ വഹിക്കാം. നമ്മുടെ ഹൃദയങ്ങളെ അടച്ചിരിക്കുന്ന  പാപത്തിന്റെ കല്ലുകളെ നീക്കി അവിടെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ഉത്ഥാനം ചെയ്യാന്‍ ഇടവരട്ടെ എന്ന് ആശംസിക്കുന്നു

Post a Comment

Previous Post Next Post

Total Pageviews