സിനിമാക്കാരുടെ പാട്ടും കൂത്തും ഇനി സിറോ മലബാർ പള്ളികളിൽ നടപ്പില്ല.👍 പള്ളികളിലെ സിനിമാ ഷൂട്ടിങ്ങുകൾക്ക് പാലാ രൂപതയിൽ കർശന വിലക്ക്..

കാലികപ്രസക്തിയുള്ള ശക്തമായ തീരുമാനം. പാലാ രൂപതാധ്യക്ഷൻ മാർ ഔസേഫ് കല്ലറങ്ങാട്ട് പിതാവിന്റെ ഈ നിർദ്ദേശം സിറോ മലബാർ സഭ മുഴുവൻ കർശനമായി നടപ്പിൽവരുത്തുന്നത് നന്നായിരിക്കും. സിറോ മലബാർ സഭാ നേതൃത്തം ഇതിൽ ശ്രദ്ധിക്കുക തന്നെ വേണം.

ഉദ്ദേശ ലക്ഷ്യം നന്നെങ്കിൽ ഇളവുകൾ നൽകുന്നത് പരിഗണിക്കും എന്നതും സ്വാഗതാർഹം ആണ്. കഴിഞ്ഞ കുറേ നാളുകളായി സഭയേയും എന്തിനേറെ പരിശുദ്ധ ഖുർബാനയെ പോലും പൊതുജനമധ്യത്തിൽ അപഹാസ്യമാക്കി അവതരിപ്പിക്കുന്ന പ്രവണത സിനിമാ മേഖലയിൽ കൂടി വരിക ആയിരുന്നു. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുവാൻ പള്ളിയോ മറ്റു സഭാ സ്ഥാപനങ്ങളുമോ അനുവദിച്ചു കൊടുക്കേണ്ടതില്ലന്നും അതിനായി ചില നിയന്ത്രണങ്ങൾ എങ്കിലും ആവിശ്യം ആണെന്നും പലപ്പോഴായി സഭാ വിശ്വാസികളും വൈദികരും ആവിശ്യപ്പെട്ടു വരിക ആയിരുന്നു.

Post a Comment

Previous Post Next Post

Total Pageviews