പ്രിയ സുഹൃത്തേ, നിങ്ങൾ പ്രണയിക്കുന്നത് പാപമാണെന്ന് കരുതുന്നുണ്ടോ.... ഭയക്കുന്നുണ്ടോ.... എങ്കിൽ നിങ്ങൾ ദൈവത്തെ ധിക്കരിക്കുന്നു കാരണം മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് തന്റെ രൂപസാദൃശ്യങ്ങളോടെയും സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷിയും, വികാരവിചാരങ്ങൾ നൽകിയുമാണ്.....

 ഭയം, ദേഷ്യം ,സംങ്കടം, സന്തോഷം, പ്രണയം (ഇഷ്ടം), കാമം എന്നിവ വികാരങ്ങളായും . "സ്നേഹം " ഈ വികാരങ്ങളെയെല്ലാം നിയന്ത്രിക്കാൻ കഴിയുന്ന സ്വഭാവമായും മനുഷ്യനിൽ അന്തർലീനമായിരിക്കുന്നു...... ഭയം ദേഷ്യം സങ്കടം എന്നീ വികാരങ്ങൾ നെഗറ്റീവ് എഫക്റ്റുകളും, സന്തോഷം, പ്രണയം, കാമം എന്നിവ പോസറ്റീവ് എഫക്റ്റുകളും മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്നു... ഇത് ശാസ്ത്രീയമായും ആത്മീയമായും മനുഷ്യനെ ബാധിക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്..... വികാരങ്ങൾ പരസ്പരം ഇടകലർന്നിരിക്കുന്നു എന്നാണ് എന്റെ ഒരു നിഗമനം,
   കാരണം, നമ്മുടെ സ്വഭാവങ്ങളിലെ മാറ്റം ഈ വികാരങ്ങൾ മാറുന്നതുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നമുക്കറിയാവുന്നതാണ്.... ഉദാ: നമ്മൾ നല്ല സന്തോഷവാനായിരിക്കുമ്പോൾ ഒരു അപകട മരണ വാർത്ത കേൾക്കുന്നു, ദു:ഖിതനാകുന്നു മരിച്ച വ്യക്തിയെ കാണാനായി പുറപ്പെടുമ്പോൾ ഉള്ളിൽ ഭയം നിറയുന്നു പോകുന്ന വഴിയിൽ വെച്ച് എതിരേ വരുന്ന വാഹനം സൈഡ് തരാത്തതിന് ദേഷ്യം വരുന്നു എന്നിങ്ങനെ ദേഷ്യപ്പെട്ടിരിക്കുമ്പോൾ പ്രണയിനിയുടെ കോൾ വരുന്നു ദേഷ്യം മാറി പ്രണയം നിറയുന്നു ... അപ്പോഴെക്കും മരിച്ച വീട്ടിൽ എത്തുകയും വീണ്ടും മനസിലേക്ക് ദു:ഖം കടന്നുവരുകയും ചെയ്യുന്നു എന്നിങ്ങനെ വികാരങ്ങൾ മാറി മാറി വരുന്നു. ഒരോ ദിവസവും പല ആവർത്തി മനുഷ്യനെ വ്യത്യസ്ത വികാരങ്ങൾ നയിക്കുന്നു..... ഈ വികാരങ്ങളെല്ലാം മാറി മാറി വരുമ്പോഴും ഇവയെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നത് സ്നേഹമെന്ന സ്വഭാവമാണ്.....
ഉദ: മരണവാർത്ത അറിഞ്ഞപ്പോൾ നിങ്ങൾക്ക് ദു:ഖമുണ്ടാവുകയും അവിടേക്ക് പുറപ്പെടാൻ തോന്നിയതും ആ വ്യക്തിയോട് സ്നേഹമുള്ളത് കൊണ്ടാണ്..... മരണഭയം നിങ്ങളെ പിടികൂടിയത് നിങ്ങളോട് തന്നെ സ്നേഹമുള്ളത് കൊണ്ടാണ്.... എതിരേ വന്ന വണ്ടിക്കാരനോട് അയാളെ ഉപദ്രവിക്കാതെ ക്ഷമിക്കാൻ തോന്നിയത് സ്നേഹമുള്ളതുകൊണ്ടാണ് .... (അർഹിക്കാത്ത സ്നേഹമാണ് ക്ഷമ) ഫോൺ കോൾ വന്നപ്പോൾ അറ്റന്റ് ചെയ്യ്തത് ആ വ്യക്തിയോടുള്ള ഇഷ്ടം കൊണ്ടാണ് ഇഷ്ടം ഉണ്ടാക്കുന്നത്  സ്നേഹത്തിൽ നിന്നുമാണ് ...... നിങ്ങളുടെ സെക്സ്  ചിന്തകളെ നിയന്ത്രിക്കുന്നത് വിവേകം കൊണ്ടാണ് വിവേകം ബഹുമാനത്തിൽ നിന്നും ബഹുമാനം സ്നേഹത്തിൽ നിന്നുമാണ് ഉണ്ടാക്കുന്നത്....

  ഇത് മനസിൽ വെക്കുക. പ്രണയം ഒരു വികാരമാണെങ്കിൽ അത് പാപമാകുന്നതെങ്ങനെ....?  പക്ഷെ, അത് പാപമാകാറുണ്ട്.... എപ്പോൾ..?


       തുടരും.... (TTP)

Post a Comment

Previous Post Next Post

Total Pageviews