സ്വർഗ്ഗത്തിന്റെ മുന്നറിയിപ്പ് അവഗണിയ്ക്കരുത്........
🙏🏼 ഇന്ന് സഭാസമൂഹത്തിൽ നടക്കുന്ന തിന്മകളെക്കുറിച്ച് 20 വർഷംമുമ്പ് തന്നെ പരിശുദ്ധ കന്യകാ മറിയം കേരളസഭയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
🌷 കഞ്ചിക്കോട് റാണി ജോണിലൂടെ നൽകപ്പെട്ട സന്ദേശങ്ങളിൽ ചിലത് :
◾1997 ജനുവരി 1.
"വൈദീകരിലൂം സന്യസ്തരിലും ദൈവീക വെളിച്ചം പൂർണ്ണതയിൽ കൈവരാൻ മക്കളേ, പ്രാർഥിക്കുക. സാത്താന്റെ ആസൂത്രങ്ങളിൽ അവർ കൂടുതൽ ഇരകളാകുന്നു. മഹത്വത്തിന്റെ ദിവ്യ രഹസ്യങ്ങൾ ഊഷ്മളതയോടെ ധ്യാനിച്ച് നിങ്ങൾ പുനരുത്ഥാനത്തിന്റെ മഹിമ നിറഞ്ഞ ജീവിതത്തിലേക്ക് ഉയരണം. മറ്റുളളവരെ ഉയർത്തണം. മക്കളെ ഞാൻ നവയുഗത്തിന്റെ പ്രാരംഭങ്ങളിൽ പ്രാരംഭമാകുന്നു. തിരുസഭയിൽ നടമാടുന്ന അനൈക്യം വളരെയേറെയാണ്. വിശ്വാസസത്യങ്ങൾ നിന്ന് അബദ്ധവഴികളിലൂടെ തിരുസഭാതനയരെ വലിച്ചിഴക്കുന്ന സിദ്ധാന്തങ്ങളും പരിശുദ്ധ പതാവിനും ഹയരാർക്കിക്കും എതിരെയുള്ള വഴക്കുകളും മാത്സര്യമനോഭാവങ്ങളും സഭയുടെ ആത്മീയ ഐക്യത്തെ തകിടം മറിക്കുന്ന സാത്താന്റെ തന്ത്രപൂർവ്വമായ പ്രവർത്തനങ്ങളാണ്. പാപത്തിന്റെയും തിന്മയുടെയും വഴികളിലേക്ക് അർപ്പിതരെ നയിക്കുന്ന സാത്താന്റെ പ്രവർത്തനം വിജയം വരിക്കാതിരിക്കാൻ പ്രാർഥിക്കണം. എന്റെ മക്കളെ, നന്മയിലേക്കും ദൈവസ്നേഹത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കാനാഗ്രഹിക്കുന്ന എന്നോടുളള സ്നേഹത്തെ അനേകം വ്യക്തികളിൽ നിന്നും എടുത്തുമാറ്റുകയാണ് സാത്താന്റെ പദ്ധതി. സുപ്രധാനമായ ഒരു കാലഘട്ടത്തിന്റെ ആരംഭമാണിത്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക് നിങ്ങളെ നയിക്കുന്നതിനുളള തയ്യാറെടുപ്പിന്റെ ദിനങ്ങളാണ് വരുന്നത്. ഒരുങ്ങുക, പ്രാർഥിക്കുക. പാപം അതിന്റെ ഉച്ചകോടിയിൽ എത്തിയിരിക്കുന്നു. മക്കളേ, ഈ നാളുകളിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്വരമാണ് ഞാൻ. എന്റെ വിമലഹൃദയത്തിൽ ഓരോ മക്കളും പ്രതിഷ്ഠിതരായിരിക്കണം. ധൈര്യം കൈവിടാതെ അർപ്പണമനോഭാവത്തോടെ മുന്നേറുക. മാതൃസ്നേഹം നൽകികൊണ്ട് ഞാൻ നിങ്ങളുടെ ഒപ്പമുണ്ട്.പ്രാർഥിക്കുക, ജപമാല ഭക്തി പ്രചരിക്കട്ടെ."
◾1997 സെപ്തംബർ 8.
"തിരുസഭയെ കാർന്നു തിന്നുന്ന ഐക്യത നഷ്ടപ്പെട്ട അനുഭവത്തെക്കുറിച്ച് നിങ്ങൾ ബോധവന്മരാകണം. മാർപാപ്പയും മറ്റു അജപാലകരും ഐക്യത്തിൽ മുന്നേറേണ്ടത് വളരെയധികം ആവശ്യമായിരിക്കുന്ന കാലഘട്ടമാണിത്.മക്കളേ, വേദനാജനകമായ ശുദ്ധീകരണം സഫലമാക്കേണ്ട കാലത്തിന്റെ രക്തരൂക്ഷിതമായ അവസ്ഥയിലേക്ക് കാലം എത്തിയിരിക്കുന്നു.ബുദ്ധിജീവികളുടെ മലീനസമായ ചിന്തകൾ സഭാഐക്യത്തെ തന്നെ വ്യതിചലപ്പിക്കുന്നു. ഇവയെല്ലാം എന്റെയും ഉണ്ണിയുടെയും ഹൃദയത്തിൽ വേദനയുടെ നിഴലുകൾ വീഴ്ത്തുന്നതിന് വേഗതകൂട്ടുന്നു "
◾1997 മാർച്ച് 24.
" അർപ്പിത ആത്മാക്കൾക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കണം. കാരണം സാത്താൻ എന്റെ തിരുകുമാരനുമായി വെല്ലുവിളിച്ചിരിക്കുന്നു. നിനക്ക് അർപ്പിതരായിരിക്കുന്നവരുടെ ആത്മാക്കളെ ആദ്യം എന്റെ വലയിൽ വീഴ്ത്തിയാൽ സാധാരണക്കാരെ വീഴ്ത്താൻ എളുപ്പമാണെന്ന് അവൻ പറയുന്നു. അതിനാൽ മക്കളേ, പ്രാർഥിക്കുവിൻ. തീക്ഷണമായി പ്രാർഥിക്കുവിൻ.മുട്ടിന്മേൽ നിന്ന് ജപമാലചൊല്ലുവിൻ. നിങ്ങൾ ജപമാലചൊല്ലി പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കുകയും ഞാൻ നിങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു. ജഢീകത, ലൗകീകത, ഇവയിൽ നിന്നുമാറി ദൈവീകതയിൽ മനുഷ്യമക്കൾ വരാൻ നിങ്ങൾ പ്രാർഥിക്കുക. ഭൂമിയുടെ ചലനങ്ങളും ഉഗ്രകോപങ്ങളും നിങ്ങൾ കാണും. പ്രാർഥനയെന്ന ആയുധം, വചനമാകുന്ന ആയുധം നിങ്ങൾ ധരിക്കണം.പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ ഇടയിൽ ഇറങ്ങിയിട്ടുണ്ട്. അവന്റെ പിടിയിൽ നിന്നും ദൈവകോപത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി കരുണയ്ക്കായി പ്രാർഥിക്കുക. മനുഷ്യൻ തന്നെയാണ് അവന് തിന്മ വരുത്തിവെയ്ക്കുന്നത്. ഉറയൂരിയ വാൾകൊണ്ടോ, കുതിരപടയാളികൾകൊണ്ടോ നാശത്തെ എതിർക്കുവാൻ സാധിക്കുകയില്ല. നിങ്ങൾ ഇത്കേട്ട് പരിഭ്രമിക്കുകയോ, ഭയവിഹ്വലരാകുകയോ വേണ്ടാ. കരുണയ്ക്കായി പ്രാർഥിക്കുവിൻ......."
കടപ്പാട് : 'പഞ്ചക്ഷതങ്ങൾ' - ഫാ. അബ്രഹാം കടിയക്കുഴി. സോഫിയ ബുക്ക്സ്.
Post a Comment