ഇത് സിബിന്‍ .കേട്ടാല്‍ അന്തം വിട്ടു പോകുന്ന കാര്യങ്ങളാണ് ഈ 22 വയസുകാരന്‍ ചെയ്യുന്നത് .വർഷങ്ങൾക്ക് മുമ്പ് വീട് വിട്ടു കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്നതാണ്. അന്ന് മുതല്‍ പാവപ്പെട്ടവര്‍ക്കും ആരുമില്ലാത്തവര്‍ക്കും സഹായിയായി ഇവിടെ ഉണ്ട് സിബിന്‍ . രാത്രികാലങ്ങളില്‍ ആശുപത്രി വരാന്തകളില്‍ കിടന്നുറങ്ങി മറ്റുള്ളവരെ സഹായിക്കുന്നതിനു ജീവിതം മാറ്റി വച്ച സിബിന്‍ എല്ലാവര്ക്കും മാതൃകയാണ്.
ഓരോ ദിവസവും 500 ഓളം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നു ഈ 22 കാരന്‍ .വാടകയ്ക്ക് താമസിക്കാന്‍ പണമില്ലാത്ത 8 ഓളം bystanders ന് സൗജന്യമായി താമസ സൗകര്യം കൊടുക്കുന്നു .മറ്റുള്ളവരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചാണ് ഇതെല്ലാം ചെയ്യുന്നത് .
കോട്ടയം മെഡിക്കല്‍ കോളേജിലെ sergeant ശ്രീ അജയ് കുമാര്‍ സാര്‍ ആണ് സിബിനെ പരിചയപ്പെടുത്തിയത് തികച്ചും യാദൃശ്‌ചികമായിരുന്നു .
അദ്ദേഹവുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ രണ്ടു പേര്‍ കയറി വന്നു. ഒന്നാമന്റെ പാസ് കളഞ്ഞു പോയി പുതിയതെടുക്കാന്‍ ആയി ആളുടെ കയ്യില്‍ കാശ് ഇല്ല .അതിനു ശുപാർശ ചെയ്യാനാണ് രണ്ടാമനേയും കൂട്ടി വന്നത്
.recommend ചെയ്യാനായി വന്ന ആളോട് seargent പറഞ്ഞു "ഇവിടെ വീല്‍ ചെയര്‍ shortage ആണ് ഒരെണ്ണം റെഡി ആക്കി തരണം " അപ്പോഴാണ് ഞാന്‍ അയാളെ ശ്രെദ്ധിക്കുന്നത് .ഒരു പഴകിയ വലിയ ഷര്‍ട്ട് ഇട്ട ഒരു ചെറുപ്പക്കാരന്‍ .ഏറ്റവും notice ചെയ്തത് ആ ആള്‍ക്ക് ചെരുപ്പ് ഇല്ല എന്നതാണ് !!!
ഈ പ്രായത്തില്‍ ചെരിപ്പിന്റെ അരികില്‍ ഒരു പോറല്‍ വീണാല്‍ പോലും പുതിയ ചെരിപ്പിനായി അത് വാങ്ങാനായി വീട്ടില്‍ ബഹളം വയ്ക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ സിബിന്‍ വ്യത്യസ്തനാകുന്നു
സിബിന്‍ പോയതിനു ശേഷമാണ് Sergeant സിബിനെക്കുറിച്ചു പറയുന്നത് .ഹോസ്പിറ്റലില്‍ രോഗികള്ക്കു വേണ്ട ചെറിയ ഉപകരണങ്ങള്‍ ആവശ്യം വരുമ്പോള്‍ ഇവരെല്ലാം സിബിനെ അറിയിക്കും. പുള്ളി അതെങ്ങിനെയെങ്കിലും അറേഞ്ച് ചെയ്യും .അതെല്ലാം മറ്റുള്ളവരില്‍ നിന്നും പിരിച്ചാണ് .
മറ്റുള്ളവരില്‍ നിന്ന് പിരിവെടുത്തു ചാരിറ്റി ചെയ്യുന്നവരുണ്ടാകാം.
ഇവര്‍ക്കിടയില്‍ സിബിനെ വ്യത്യസ്ഥനാക്കുന്നത് മറ്റൊന്നാണ്. ഈ കിട്ടുന്ന കാശില്‍ നിന്ന് സ്വന്തമാവശ്യത്തിനു ഒരു രൂപ പോലും ആള്‍ എടുക്കാറില്ല .ഉപയോഗിക്കുന്ന ഡ്രസ്സ് പോലും മറ്റുള്ളവര്‍ കൊടുക്കുന്ന പഴയ ഡ്രസ്സ് ആണ്.
ഇതിനിടയിലും സിബിന്‍ വരുമാനം കണ്ടെത്തുന്നുണ്ട് .ആള്‍ക്ക് സ്വന്തമായി 28 ആടുകള്‍ ഉണ്ട് .സിബിന്‍ ഒരു one man ആര്‍മി ആണ്. നമ്മുടെ ഓരോരുത്തരുടെയും സഹായം സിബിന് ആവശ്യമുണ്ട് .അത് ഒരുപക്ഷെ പണം കൊടുത്തു ആകണമെന്നില്ല ഫുഡ് സപ്ലൈ ചെയ്യുന്ന സമയത്ത് വിളമ്പിക്കൊടുക്കാന്‍ ആരെങ്കിലും ഉണ്ടേല്‍ അതും സിബിന്‍ ചെയ്യുന്ന ഈ സേവനത്തിനു നമുക്ക് ചെയ്യാവുന്ന ചെറിയൊരു കാര്യമാണ് .മാസത്തിലോരിക്കലെങ്കിലും അതിനു സമയം കണ്ടെത്താന്‍ കഴിഞാല്‍ ,ഒരു പൊതി ചോറ് കൊടുത്തു സപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞാല്‍ വലിയൊരു കാര്യമാണത്.
ഈ നമ്പറില്‍ നിങ്ങള്‍ക്ക് വിളിക്കാം.
അനീഷ് നന്ദനന്‍ 9846605743
ഈ വരുന്ന 22 തീയതി സിബിന്‍ നേതൃത്വം നല്‍കുന്ന അഭയം ചരിറ്റബിള്‍ ട്രെസ്ടിന്റെ രണ്ടാം വാര്‍ഷികമാണ് സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് മെഡിക്കല്‍ കോളേജ് superintend ശ്രീ ജയകുമാര്‍ സര്‍ ആണ്
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലേതു പോലെ സിബിന്‍ എന്ന ഈ 22 കാരന്‍ ചെരിപ്പിടാത്തതിനു പിന്നിലും ഒരു കാരണമുണ്ട് ഒരു ലക്ഷ്യമുണ്ട്.സിനിമയിലേത് പോലെ പ്രതികാരമാല്ലേലും അത് കേട്ടാല്‍ ആ ലക്ഷ്യത്തെ പിന്തുണക്കാന്‍ ആര്‍ക്കും തോന്നും.
Post a Comment