ഫാ ജെയിംസ് മഞ്ഞയ്ക്കൽ MSFS
വീൽചെയർ ജീവിതം നയിക്കുന്ന ഒരു വയോധികനായ വൈദീകൻ ഭാരതത്തിനു വേണ്ടി കണ്ണീരണിഞ്ഞ പ്രാർത്ഥനയോടെ നടത്തുന്ന അഭ്യർത്ഥന
ഭാരത സഭകളിലെ എന്റെ ഏറ്റം പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ
ഒരിടത്തു നമ്മുടെ ശത്രുവായ പിശാച് ക്രിസ്തുമതത്തെയും ഇസ്ലാമിനെയും പൂർണമായി ഉന്മൂലനം ചെയ്തുകൊണ്ട് ഭാരതത്തെ 'ഹിന്ദുസ്ഥാൻ' ആക്കി മാറ്റുവാൻ ആവുന്നത്ര പരിശ്രമിക്കുമ്പോൾ (ചില വർഗീയവാദികൾ അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു ) ഇന്ന് സീറോ മലബാർ സഭയിലെ ചില ലോബ്ബികൾ ചെയ്യുന്നപോലെ നിങ്ങൾ സഭകളും റീത്തുകളും റീത്തിനുള്ളിലെ ഉപജാതികളുമായി തമ്മിലടിക്കുകയാണെങ്കിൽ അവർ നിങ്ങളെ അതിവേഗം കീഴടക്കുകയും മറ്റു ചില രാജ്യങ്ങളിൽ കാണുന്നതുപോലെ നിങ്ങൾ ഒന്നുമല്ലാതായി തീരുകയും ചെയ്യും. ഒരുപക്ഷെ നിങ്ങളുടെ അപരാധത്തിനു കുറ്റം വിധിക്കാൻ ഒരു ഭാവി തലമുറ ഇവിടെ ഉണ്ടാകുകയില്ലായിരിക്കാം. പക്ഷെ ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ആകാത്തവിധം കാലം നിങ്ങളെ കുറ്റപ്പെടുത്തും. ചരിത്രം നിങ്ങള്ക്ക് മാപ്പുതരില്ല
അന്തച്ചിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തഃഛിദ്രമുള്ള നഗരമോ ഭവനമോ നിലനിക്കുകയില്ല (മത്തായി 12 /25 )
ഭൂമിയിൽ കാണപ്പെടുന്ന ദൈവാരാജ്യമാണ് സഭ
എന്റെ അഭിവന്ദ്യ പാത്രിയാര്കീസുമാരെ, വലിയമെത്രാപ്പോലീത്താമാരെ, മെത്രാന്മാരെ, വൈദീകരെ, പാസ്റ്റർമാരെ, നേതാക്കന്മാരെ, ദൈവജനമേ കാലത്തിന്റെ അടയാളങ്ങൾ മനസിലാക്കി പണത്തിലും അധികാരത്തിലും അധിഷ്ഠിതവും അധമവുമായ മാനുഷിക പദ്ധതികളിൽനിന്നും വിട്ടെഴുന്നേറ്റു നമുക്കുവേണ്ടി കാൽവരിയിൽ രക്തം ചിന്തിയ നമ്മുടെ കർത്താവിന്റെ പരസ്പരം സ്നേഹിക്കുവിൻ എന്ന ഉപദേശത്തെ ശ്രദ്ധിക്കുവിൻ. സഭാ റീത്തു വ്യത്യാസമില്ലാതെ ഏക പരിശുദ്ധ സഭയായി ഐക്യത്തോടെ നിന്നാൽ ഒരു ശത്രുവിനും നമ്മളെ പരാജയപ്പെടുത്താനാകില്ല. ഒരുമിച്ചാൽ നിൽക്കുമെന്നും വിഭാഗിച്ചാൽ വീഴുമെന്ന ആ ആംഗലേയ പഴമൊഴി സത്യമല്ലേ ?
ഭിന്നിപ്പിക്കുകയും അകറ്റുകയും ചെയ്യുന്നത് പിശാചാണ്. എന്നാൽ പരിശുദ്ധാത്മാവ് ഇപ്പോഴും ഒരുമിപ്പിച്ചു ഒന്നാക്കുന്നു. അടുത്തകാലത്ത്
സമഗ്രസൗഖ്യവും ആരോഗ്യവും കിട്ടാനെന്ന രീതിയിൽ യോഗ, അതീന്ദ്രിയ ധ്യാനം, അക്കുപങ്ക് ചർ തുടങ്ങിയ വിജാതീയ മാര്ഗങ്ങളിലൂടെ പിശാച് അവന്റെ സാമ്രാജ്യത്തിൽ നിന്നും ജപങ്ങളും, ആചാരങ്ങളും, കീഴ്വഴക്കങ്ങളും സഭക്കുള്ളിലേക്കു കൊണ്ടുവന്നു. അവൻ തന്നെയാണ് ഇന്ന് കാണുന്ന എല്ലാ കുഴപ്പങ്ങൾക്കും കാരണം. നമ്മിലേക്ക് ചൊരിയപ്പെട്ടിരിക്കുന്ന ദൈവസ്നേഹത്തിലൂടെ എല്ലാറ്റിനെയും ക്രമപ്പെടുത്താനും നിയന്ത്രണത്തിലാക്കാനും കഴിയുന്ന പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ടു എല്ലാ വിശ്വാസികളും പിശാചിനോടു യുദ്ധം ചെയ്യുകയും അവന്റെ എല്ലാ തന്ത്രങ്ങളിൽ നിന്നും നമ്മെത്തന്നെ സ്വാതന്ത്രക്കുകയുമാണ് ഇപ്പോൾ ചെയ്യേണ്ടതു.
അതിനാൽ നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം
പരിശുദ്ധാത്മാവേ വരണമേ ... എല്ലാ പൈശാചിക ശക്തികളെയും ഞങ്ങളുടെ സഭയിൽ നിന്നും ആട്ടിയകറ്റണമേ... സഭാവിശ്വാസികളുടെ ഹൃദയങ്ങളെ സ്നേഹത്താലും ഐക്യത്തിലും ശക്തിപ്പെടുത്തി അവിടുത്തെ സഭയെ കൃപയാൽ നിറയ്ക്കണമേ ആമേൻ
ഫാ ജെയിംസ് മഞ്ഞയ്ക്കൽ
Post a Comment