ലോകത്തിന്റെ പാപം മുഴുവൻ പേറി തീവ്ര വേദനയിൽ പ്രാർഥിക്കുന്ന ,ഈശോയെ നമുക്ക് ധ്യാനിക്കാം ."അവൻ അവരിൽ നിന്ന്
ഒരു കല്ലേറ് ദൂരം മാറി മുട്ടിൻ മേൽ  നിന്ന് പ്രാർത്ഥിച്ചു ,ലുക്കാ 22:41 .
"അവൻ തീവ്ര വേദനയിൽ മുഴുകി കൂടുതൽ തീഷ്ണമായി പ്രാർത്ഥിച്ചു .
അവന്റെ വിയര്പ്പ് രക്ത തുള്ളികൾ പോലെ നിലത്തു വീണു."ലുക്കാ 22:44
ഈശോ തന്റെ പീടാസഹന ,മരണ ,ഉതാനത്തിനു മുൻപെ തന്റെ പിതാവിനോട് പ്രാർഥിച്ചു ശക്തിപെടാൻ തിരഞ്ഞെടുത്ത സ്ഥലമാണ്‌
ഗദ്സമെൻ .അപ്പോൾ അവൻ അവരിൽ  നിന്ന് ഒരു കല്ലേറ് ദൂരം മാറി ,ഇത്
ഓരോ ക്രിസ്ത്യാനിയും കുംബസരമാകുന്ന ഗദ്സമെനിൽ പ്രവേശിക്കുന്നതിന് മുൻപെ മറ്റുള്ളവരിൽ നിന്ന് ഒരു കല്ലേറ് ദൂരം മാറാൻ തയാറാവണം എന്നതിന്റെ സന്ദേശമാണ് .അപ്പോൾ ഈശോയോടെ നേരിട്ട് സംസാരിക്കാനും,
പാപമില്ലാത്തവൻ ലോകപാപങ്ങല്ക് വേണ്ടി സൊ രക്തം വിയർപാക്കിയതു പോലെ നാമും സോന്തം പാപത്തിനു വേണ്ടി .
സൊന്തം കണ്ണുനീർ എങ്കിലും ഒഴുക്കണം.എന്റെ തകര്ച്ചയുടെ
പ്രതിസന്തിയുടെ കാരണകാരൻ ഞാൻ തന്നെ എന്ന് വിലപിക്കുമ്പോൾ ,
എന്റെ പാപം ഈശോയുടെ ശരിരത്തെ അടികപെട്ട ഓരോ ചാട്ടയാനന്ന് ഒര്കുമ്പോൾ നമ്മിൽ താനെ കണ്ണു നീര് പൊഴിയും .അപ്പോൾ
ഇതു എന്റെ കർത്താവെ ഏറ്റടുത്തെ പിതാവിന്റെ മുൻപിൽ
എനുക്കുവേണ്ടി മാധ്യസ്ഥം വഹിക്കും .അവിടുത്തെ സഹായകനായ
പരിശുധാൽമവിനെ നമുക്ക് നല്കും .
ഇതാണ് ഒരുവന്റെ പുതു സ്രിഷ്ടിയാകാനുള്ള വിളിയുടെ തുടക്കം .

പാപവും ശിക്ഷയും

പാപത്തിനെ എപ്പോഴും അതിന്റെതായ ശിക്ഷയും ഉണ്ടെ .അതെ പാപത്തിന്റെ ശമ്പളം ആണ് .അതെ ജീവിതത്തിൽ പ്രതിസന്തികൾ ,രോഗങ്ങള,
തകർച്ച ഒക്കെ ആയി രൂപപെടാം .ജെറമിയ 08:06 ,"എന്താണ് ഞാൻ ഈ
ചെയ്തത് എന്ന് പറഞ്ഞു ഒരുവനും തന്റെ ദുഷ്ട തയെ കുറിച്ച് അനുതപിക്കുന്നില്ല .പടക്കളത്തിലേക്ക് പായുന്ന കുതിരയെ പോലെ ഓരോരുത്തനും അവനവന്റെ വഴിക്ക് പോകുന്നു .ആകാശത്തിൽ പറക്കുന്ന്
ഞാറ പക്ഷി പോലും അതിന്റെ കാലം അറിയുന്നു .മാട പ്രാവും ,മീവൽ പക്ഷിയും കൊക്കും തിരിച്ചു വരാനുള്ള സമയം പാലിക്കുന്നു .എന്റെ ജനത്തിനകട്ടെ കര്ത്താവിന്റെ കല്പന അറിഞ്ഞു കൂടാ .ഞങ്ങൾ ഞാനികളാണ് കര്ത്താവിന്റെ കല്പന അനുസരിക്കുന്നു ,എന്ന് നിങ്ങൾകെ
എങ്ങനെ പറയാൻ കഴിയും .".
പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും അതിന്റെ നിയമം പാലിക്കുന്നു .
എന്നാൽ ദൈവത്തിന്റെ മഹോന്നത സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ
നിയമം പാലിക്കുന്ന്നതിൽ പിശക് കാണിക്കുന്നു .ഈ പിശക് അവന്റെ
ജീവിതത്തിൽ അനുഗ്രഹം പാലിക്കുന്നതിൽ തടസമായി നില്ക്കുന്നു .ഇതു
ഭവിതിക ,അത്മീയ തകര്ച്ചയ്ക്ക് കാരണമാകുന്നു .

"ഷമിക്കു എന്നോർത്ത് വീണ്ടും വീണ്ടും പാപം ചെയരുതെ അവിടുത്തെ
കാരുണ്യം നിസീമമാണ് ,അവിടുന്നെ എന്റെ എണ്ണമറ്റ പാപങ്ങൾ
ഷമിക്കും എന്ന് പറയരുതെ കാരുണ്യ ത്തോടൊപ്പം ,ക്രോധവും കർത്താവിൽ ഉണ്ടെ "പ്രഭാ 5:5 ,ഈ കാരുണ്യം ഈശോ ആണ് ,ഈ ക്രോധം ദൈവത്തിന്റെ
നീതിയുടെ വിധി ആണ് ,ഈശോയിൽ നിന്നുള്ള ഈ കാരുണ്യം ഈ ലോക
ജീവിതത്തിൽ മാത്രം ലഭിക്കും ,എന്നാൽ അന്തി വിധിയിൽ ഈ കാരുണ്യം ഇല്ല .
പകരം നീധിയുടെ വിധിയാണ് ,എന്നാൽ അനുതപിച് കുംബസരിക്കുന്ന്
ഓരോരുത്തര്കും ഈ കരുണ അനുഭവികാം തന്റെ സഹായകനായ് പരിശുധാൽമാവേ തുടർന്ന് നമ്മെ വഴി നടത്തും .എന്നാൽ അനുതപികാതിരുന്നാൽ നാം പാപത്തിന്റെ തനതു ശിക്ഷ ഏൽക്കാൻ
അര്ഹതപെട്ടവർ ആണ് .

പാപം വെക്തി ജീവിതത്തിൽ സ്വാദിനിക്കുന്നു
   
ആദി മാതാപിതാക്കൾ പാപം ചെയ്തപ്പോൾ അവർ ദൈവത്തിൽ നിന്ന്
ഓടിയോളിച്ചതായ് നമുക്കെ ഉൽപ്പത്തി ഇൽ കാണാം.ദൈവം ചോദിക്കുന്നു ,
ആദം നീ എവിടെയാണ് ?അപ്പോൾ ആദം പറയുന്നു ഞാൻ നഗ്നൻ ആണന്ന് ,നീ നഗ്നൻ ആണന്നു നിന്നോടെ ആര് പറഞ്ഞു എന്ന് ദൈവം ചോദിക്കുന്നു .ഈ
നഗ്നത ബോധം ആദത്തിൽ പ്രവേസിച്ചതെ പാപത്തെ തുടർന്നാണ് .അതുപോലെ
നമ്മൾ പാപത്തിൽ ആയിരിക്കുമ്പോൾ നാം നമ്മുടെ കുറവുകളെ കുറിച്ച്
ചിന്തിക്കാൻ തുടങ്ങും .നാം ഏതു  അവസ്ഥയിലാകട്ടെ നമ്മെ ഭയം ,ടെൻഷൻ ,
ഉൾക്കണ്ട എന്നിവ പിന്തുടരും .ഇതാണ് പാപിയായ് ഒരു മനുഷ്യന്റെ ആദ്യ
അവസ്ഥ ,തുടർന്ന ജീവിത പരാജയം ,പ്രതിസന്തികൾ ,രോഗങ്ങൾ ഇവയൊക്കെ
നമ്മിൽ പ്രവേശിക്കാം .ഒരുവൻ പപത്തിലാണ് ജീവിക്കുന്നതെങ്കിൽ ആദ്യം
അവൻ ദൈവത്തിൽ നിന്ന് ഓടി അകലുന്നു ,വി.കുർബാന ,ജപമാല ,തുടങ്ങി
മറ്റു പ്രാർത്ഥനാ വഴികളെല്ലാം ഉപേഷിക്കുന്നു .പ്രാർത്ഥനയിൽ ജീവിക്കുന്ന
ആല്മീയ മനുഷ്യരോടെ അവർക്ക് എതിർപ്പ് തോന്നുകാ സ്വെഭാവികമാണ് .
വചനം വായിക്കുന്നതെ അവർക്ക് ഇഷ്ടമില്ലാത്തത് ഒരു അവസ്ഥയാകും  .
 അടുത്ത ഘട്ടം സമൂഹത്തിൽ നിന്ന് ഒളിച്ചോട്ടമാണ് ,അവന്റെ കുറവുകളുടെ
തടവറയിൽ ജീവിക്കുന്നതിനാൽ മറ്റു മനുഷ്യരുമായി ഇട പഴകുന്നതിൽ
അവനു താല്പര്യം ഇല്ലാതാവുന്നു .ഈ വെക്തികൾ കൂടുതൽ പാപത്തിന്റെ
അവസ്ഥകളിലേക്ക് നീങ്ങുന്നു .കാരണം അവനിലെ പരിശുധാല്മാവിന്റെ
ചൈതന്യം നഷ്ട്ടപെട്ടു ,അവനിലെ  പാപ ബോധം നഷ്ട്ടപെട്ടിരിക്കുന്നു .
അങ്ങനെ മനുഷ്യൻ ദൈവത്തിനും സമൂഹത്തിനും നഷ്ടപെട്ടവനായി
മാറുന്നു ഇതാണ് പാപത്തിന്റെ അടിമത്തത്തിന്റെ അവസ്ഥ .
             
                             എന്നാൽ നന്മയിൽ ജീവിക്കുന്ന ഒരു വെക്തി കർത്താവിൽ സ്വതന്ത്രനാണ് ,അവൻ പാപ്തിനെ അടിമയല്ല ,അവനു പാപത്തിൽ നിന്ന്
സംരക്ഷണം പരിശുധാല്മാവ് നല്കുന്നു. ഒരുവനെ പാപത്തിൻറെ
അവസ്ഥകളിൽ നിന്ന് വിടുതലും മോചനവും ഉണ്ടെ .
ഇത് ഒരുവന് നല്കാനാണ് ഈശോ കുരിശിൽ മരിച്ചതെ ,പക്ഷെ
നാം ഇതു സ്വീകരിക്കാൻ അവനോടെ നമ്മുടെ തെറ്റുകൾ ഏറ്റു പറഞ്ഞു
അനുതപിക്കണം ,ഇവിടെയാണ് സഭ നമുക്ക് നല്കുന്ന കുംബസരമെന്ന
കൂധാശയുടെ പ്രസക്തി .ഇതു തിരു സഭയിലുള്ള വെക്തികൾക്ക് മാത്രം
സ്വെന്തമായ ഒന്നാണ്  .

ഒരു നല്ല കുമ്പസാര എങ്ങനെ നടത്താം .
     
      ഒരു നല്ല കുംബ്സാരത്തിന് സഭ അനുശാസകിന്നു 5 കാര്യങ്ങൾ വളരെ
പ്രധാനപെട്ടതാണ് ,
1 ,പാപങ്ങൾ ക്രമമായി ഓർക്കുക
2 ,പാപങ്ങളെ കുറിച്ച് പശ്ചാത്ത പികുക
3 ,മേലിൽ പാപം ചെയുകയില്ല എന്ന നിശ്ചയം
4 ,ചെയ്തു പോയ പാപങ്ങൾ വൈദികനെ അറിയ്കുക
5 ,വൈദികൻ കല്പിക്കുന്ന പരിഹാരം നിറവേറ്റുക .

      ഇതിൽ എറ്റവും പ്രദാനപെട്ട ഒന്നാണ് പശ്ചാത്താപം .ഇതു പെട്ടന്ന്
ഉണ്ടാവാൻ സാധ്യത ഇല്ലാത്തതിനാൽ ,ഒരു നല്ല കുമ്പസാരത്തിനു ഒരു
ദിവസം മുന്പെങ്കിലും ചെയ്ത പാപങ്ങൾ എഴുതി വച്ച് അത് ഓർത്തു
അനുതപിക്കണം .ഇതു ഹൃദയത്തിൽ വേദനയായി മാറണം .
ദൈവത്തോട് മാപ്പ് അപേഷിക്കണം ,കുംബസാരത്തിൽ
പാപം പറയുന്നതോടൊപ്പം നമ്മുടെ ബലഹീനതകളും കുറവുകളും
ഏറ്റു പറയണം .ഒരു പാപതോട് ബന്ധപെട്ട ഒരു ആന്തരിക മുറുവെ
നമ്മിൽ കാണും, ഇതു ഒരു പക്ഷെ ആരെങ്കിലും ചെറുപ്പത്തിൽ നമുക്ക് ദുഷ് പ്രേരണ തന്നതാവം അല്ലേൽ നാം അർകെങ്ങിലും ദുഷ് പ്രേരണയ്ക്ക്
കാരണമായത് ആകാം .ആന്തരിക മുറിവ് നാം ഏറ്റു പറയുമ്പോൾ ആ പാപം
വീണ്ടും ചെയാതിരികാൻ പരിശുധാല്മാവേ നമ്മെ സംരെക്ഷിക്കും .
   ചെയ്ത പാപങ്ങൾ ഏറ്റു പറഞ്ഞു വീണ്ടും ചെയ്തു അത് വീണ്ടും
ഏറ്റു പറഞ്ഞു അനുതപികാതെ  തുടരെ തുടരെ കുംബസരിക്കുന്നതിൽ അല്ല മറിച്ചു കിട്ടിയ പാപ മോചനത്തിൽ ഉറച്ചു വീണ്ടും പാപം
ചെയാതിരിക്കുക എന്നതാണ് ഒരു ക്രിസ്തയാനിയുടെ വിളി .
                                                                          ഒരു നല്ല കുമ്പസാരം ,ഒരു നീർ ചാൽ
അതിന്റെ ഉറവയിൽ ശുദ്ധി ചെയ്യപെടുന്നത് പോലെ ആണ് .അഴുക്കു വെള്ളം
ഒഴുകി മാറി വീണ്ടും നല്ല വെള്ളം ഒഴുകുകയും അത് വീണ്ടും വീണ്ടും ഒഴുകി
ശുദ്ധി ആവുകയും ചെയുന്നു .അതു പോലെ നല്ല കുമ്പസാരത്തിനു ശേഷം
മറന്നു പോയ എന്നാൽ പാപ മോചനം കിട്ടാത്ത പഴയ പാപങ്ങൾ പോലും
പരിശുധാൽമവേ നമ്മെ ഒർമിപികുകയും വീണ്ടും ഒരു നല്ല കുംബസരത്തിലേക്ക് അത് നമ്മെ നയിക്കുന്നു .നാം മറന്നത് ഒക്കെ ദൈവവും
മറന്നു എന്നാൽ നാം മറക്കാത്ത പാപങ്ങൾ വീണ്ടും ഏറ്റു പറഞ്ഞു കുംബസാരികെണ്ടാതാണ് ,അങ്ങനെ നമ്മിലെ പാപ
കറ പതിയെ നീങ്ങി നാം ദൈവീക സ്വാതന്ത്ര്യത്തിലേക്ക് വരുന്നു .ഇതു
കര്താവിനോടെ ഒപ്പമുള്ള ഈ ഭുമിയിലെ സ്വര്ഗീയ ജീവിതത്തിനു
വഴി തെളിക്കുന്നു ,ഇതാണ് ആല്മീയ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ .
അപ്പോൾ നഷ്ടപെട്ട ധൂർത്ത പുത്രനെ തിരികെ കിട്ടിയ ഒരു സൊർഗീയ
പിതാവിന്റെ സന്തോഷം ,സമാധാനം ,ശാന്തത എന്നിവ നമ്മിലേക്ക്‌
അവിടുന്ന പകരുന്ന ഒരു അനുഭവം നമുക്കെ അവിടെ ഉണ്ടാകും .
ഇവിടെ ആണ് ഈശോ ഗദ്സമെനിൽ ശക്തി പെട്ടതുപോലെ ഒരു
ക്രൈസ്തവനു ശക്തിപെടാനുള്ള സ്ഥലമായി കുമ്പസാര കൂട് മാറുന്നത് 

Post a Comment

Previous Post Next Post

Total Pageviews