കുരുക്കുകള്‍ അഴിക്കുന്ന മാതാവിനോടുള്ള നൊവേന നടത്തി തങ്ങളുടെ ജീവിതപ്രശ്നങ്ങളാകുന്ന കുരുക്കുകള്‍ ദൈവസന്നിധിയില്‍ എല്പ്പിച്ചവരുടെ ജീവിതത്തില്‍ അത്യന്തം അത്ഭുതകരമായ ഫലങ്ങള്‍ ഉളവായതായാണ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തകര്‍ന്നുപോയ അനേകം കുടുംബബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടു. അതിമാരക രോഗങ്ങള്‍ക്കു സൗഖ്യമുണ്ടായി , വന്‍ സാമ്പത്തിക തകര്‍ച്ചകള്‍ പരിഹരിക്കപ്പെട്ടു., ദൈവത്തെ ഉപേക്ഷിച്ച് ജീവിച്ചിരുന്ന അനേകര്‍ വിശ്വാസത്തിലേക്കു തിരിച്ചുവന്നു.

നമ്മുടെ പരിഹരിക്കാനാവാത്ത ജീവിതപ്രശ്നങ്ങളാണ് നമ്മുടെ കുരുക്കുകള്‍. കുടുംബത്തിലെ ഭിന്നത , മാതാപിതാക്കന്മാരും മക്കളും തമ്മിലുള്ള കലഹം , ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭിന്നത , ഭ്രൂണഹത്യയുടെ നാശഫലങ്ങള്‍, കുടുംബാംഗങ്ങളുടെ ലഹരിവസ്തുക്കള്‍ക്കുള്ള അടിമത്തം , സാമ്പത്തിക തകര്‍ച്ച , പൈശാചിക ആധിപത്യം, കുടുംബസമാധാനമില്ലായ്മ, മാരകരോഗങ്ങള്‍ , പാരമ്പര്യരോഗങ്ങള്‍ എന്നിവയാകുന്ന കുരുക്കുകള്‍ പരിശുദ്ധ കന്യകമറിയം അഴിക്കുകതന്നെ ചെയ്യും. വിശ്വാസത്തോടെ ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ ഫലം സുനിശ്ചിതം . }

പ്രാര്‍ത്ഥിക്കാം

ദൈവികസാന്നിധ്യം പൂര്‍ണ്ണമായും നിറഞ്ഞുനില്‍ക്കുന്ന പരിശുദ്ധ കന്യകമറിയമേ , അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടെ പിതാവായ ദൈവത്തിന്‍റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാത്യത്വവും സ്വീകരിച്ചുവല്ലോ. തിന്മയോരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കാനോ അപകടപ്പെടുത്താനോ ധൈര്യപ്പെട്ടില്ല. കാനായിലെ കല്യാണവിരുന്നില്‍ അങ്ങ് മാധ്യസ്ഥ്യം വഹിച്ചപ്പോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും ക്ലെശങ്ങളിലും അങ്ങ് മാധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്‌. സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടെ അഴിച്ചുമാറ്റാനുള്ള മാത്യക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്. നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നു ചേരാനുള്ള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിതരികയും ചെയ്യുന്നത് അങ്ങു തന്നെയാണ്.

പരിശുദ്ധ കന്യകമറിയമേ , ഞങ്ങളുടെ അമ്മയായ ദൈവമതാവേ , അമ്മയുടെ മാത്യഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകള്‍ അഴിച്ചു മാറ്റണമേ , ഞങ്ങളുടെ ഈ അപേക്ഷ

( ആവശ്യം പറയുക )


അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളുടെ ബന്ധനത്തില്‍ നിന്ന് വിടുതല്‍ വാങ്ങിത്തരണമേ. അനുഗ്യഹീതയായ അമ്മെ , അമ്മയുടെ കൃപയാലും മാത്യകയാലും മാധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും , ദൈവവുമായി ഒന്നുചെരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകളില്‍നിന്നുള്ള മോചനവും നല്കണമേ. അപ്രകാരം തെറ്റുകളില്‍നിന്നും ആശയക്കുഴപ്പങ്ങളില്‍നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാകാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കാനും ഞങ്ങളുടെ സഹോദരിലൂടെ അവിടുത്തെ ശുശ്രൂഷിക്കാനും ഇടയാക്കണമേ. ദൈവമാതാവേ , ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമേന്‍

Post a Comment

Previous Post Next Post

Total Pageviews