പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ മെഗാഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുമെന്ന് ആദ്യ ചിത്രത്തില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്ത നടന്‍ ജിം കാവിയേസല്‍. പുതിയ സിനിമയെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും തുറന്നു പറയുവാന്‍ തനിക്ക് കഴിയില്ലെങ്കിലും, ഇതൊരു മഹത്തായ സിനിമയായിരിക്കുമെന്നും പ്രേഷകരെ പിടിച്ചിരുത്തുവാന്‍ ഉതകുന്ന കാര്യങ്ങള്‍ പുതിയ സിനിമയിലുണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നടന്നു വരികയാണെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സിനിമയിലും യേശുവിന്റെ വേഷം ജിം കാവിയേസല്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുക. പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് സംവിധായകനും, നടനും ഓസ്കാര്‍ അവാര്‍ഡ് ജേതാവുമായ മെല്‍ ഗിബ്സനാണ് ചിത്രം ഒരുക്കുന്നത്. ചിത്രീകരണത്തിന്റെ ഷെഡ്യൂള്‍ തീരുമാനിച്ചുവെങ്കിലും അതും പുറത്തു വിടാന്‍ സാധിക്കില്ലായെന്നും പുതിയ പദ്ധതിയെക്കുറിച്ച് മെല്‍ ഗിബ്സണുമായി നടത്തിയ ചര്‍ച്ചകള്‍ തനിക്ക് പ്രചോദനം നല്‍കുന്നുവെന്നും കാവിയേസല്‍ പറയുന്നു.
Post a Comment