യേശുവിനായിരിക്കണം മനസില്‍ ഒന്നാം സ്ഥാനമെന്നും അവിടുത്തെ മറയ്ക്കാന്‍ ശ്രമിക്കുന്ന സാത്താന്റെ ശക്തികളെ പ്രാര്‍ത്ഥനയിലൂടെ അതിജീവിക്കണമെന്നും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ആലക്കോട് അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ മൂന്നാംദിവസം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യേശു എന്ന സത്യം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
യേശുവിനായിരിക്കണം മനസില്‍ ഒന്നാംസ്ഥാനം. യേശുവിനെ മറയ്ക്കാന്‍ ശ്രമിക്കുന്ന സാത്താന്റെ ശക്തികളെ പ്രാര്‍ത്ഥനയിലൂടെ അതിജീവിക്കണം. യേശുവിലൂടെ ദൈവം നല്‍കിയ അനുഗ്രഹമാണ് ദൈവമക്കളാകാന്‍ കഴിഞ്ഞുവെന്നത്. ഞാന്‍ ദൈവത്തിന്റെ പുത്രന്‍, പുത്രി ആണെന്ന് പറയാന്‍ കഴിയണം. ഈ കൃപ നമുക്കു മാത്രം ലഭിച്ചതാണ്. ഞാന്‍ എന്റെ യേശുക്രിസ്തുവിലൂടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മകന്‍, മകള്‍ ആണെന്ന് പറയാന്‍ കഴിയണം. അപ്പന്‍ രാജാവാണെങ്കില്‍ മക്കള്‍ രാജപുത്രന്‍മാരാണ്. ആയതിനാല്‍ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായ നമ്മള്‍ ദൈവമക്കളാണ്. ഫാ. സേവ്യര്‍ഖാന്‍ പറഞ്ഞു.
Post a Comment