വിശുദ്ധ കുർബാന

1) “വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും"
🌹 വിശുദ്ധ ജോണ്‍ ക്രിസോസ്തോം. ......✍

2) “വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്ട് മരിക്കും” .
🌹 വിശുദ്ധ ജോണ്‍ മരിയ വിയാന്നി:..✍

3) “പുരോഹിതന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മാലാഖമാര്‍ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും.”
🌹 വിശുദ്ധ അഗസ്റ്റിന്....✍

സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല
🌷 വിശുദ്ധ പാദ്രെ പിയോ. ......✍

മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.
🌷 ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പാ. ......✍

ഈ ലോകത്തെ മുഴുവന്‍ നന്മപ്രവര്‍ത്തികളും ഒരു വിശുദ്ധ കുര്‍ബ്ബാനക്ക് പകരമായി വെക്കുക; ആ നന്മകള്‍ വിശുദ്ധ കുര്‍ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍തരിക്ക്‌ സമമായിരിക്കും”.
🌹 വിശുദ്ധ ജോണ്‍ മരിയ വിയാനി. ........✍

ജീവിക്കുന്ന ദൈവത്തിന്റെ മകനായ യേശു അള്‍ത്താരയിലെ പുരോഹിതന്റെ കയ്യിലായിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ. ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിന്റെ കൊടുമുടിയുമായ ലോകത്തിന്റെ നാഥന്‍, നമ്മുടെ രക്ഷയ്ക്കായി ഒരു കഷണം അപ്പത്തില്‍ സന്നിഹിതനായിരിക്കുവാന്‍ മാത്രം എളിമയുള്ളവനായി.”
🌷 അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌. .......✍


വിശുദ്ധ കുര്‍ബ്ബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുവാന്‍ മനുഷ്യ നാവുകള്‍ക്ക് സാധ്യമല്ല. പാപി ദൈവവുമായി അനുരജ്ഞനത്തിലാകുന്നു; നീതിമാന്‍ കൂടുതല്‍ നീതിനിഷ്ഠനാകുന്നു; പാപങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുന്നു; നന്മകളും യോഗ്യതകളും വര്‍ദ്ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു.”
🌹 വിശുദ്ധ ലോറന്‍സ്‌ ജെസ്റ്റീനിയന്‍. ......✍

പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമുക്ക്‌ പലതും അസാധാരണമായി അനുഭവപ്പെടും.അത് ആനന്ദം, സുഗന്ധം, ശരീരത്തെ ത്രസിപ്പിക്കുന്ന ഒരു ഉന്മേഷം ഇവയില്‍ ഏതുമാകാം”
🌷 വിശുദ്ധ ജോണ്‍ മരിയ വിയാനി. .......✍


വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസഖ്യം മാലാഖമാര്‍ ഇറങ്ങി വരികയും ചെയ്യും”
🌹 മഹാനായ വിശുദ്ധ ഗ്രിഗറി ........✍

വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ പോകുന്ന ഒരാത്മാവിനെ അകമ്പടി സേവിക്കുന്ന കാവല്‍ മാലാഖ എത്രയോ ഭാഗ്യവാന്‍”
🌹 വിശുദ്ധ ജോണ്‍ മരിയ വിയാന്നി . .....✍

ക്രിസ്ത്യാനികളെ അറിയുക, വിശുദ്ധ കുര്‍ബാന ഏറ്റവും വിശുദ്ധമായ പ്രവര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ അധികമായി ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ഒന്നും തന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല, നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.”
🌹 വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്‌ . .......✍

“വിശുദ്ധ കുര്‍ബാനയുടേതല്ലാതാകുന്ന ആ നിമിഷം തന്നെ, മുഴുവന്‍ ലോകവും അഗാധഗര്‍ത്തത്തില്‍ പതിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”
🌹 പോര്‍ട്ട്‌ മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്‌. ..✍

➖➖➖🌺🌺🌺➖➖➖
ബൈബിൾ പഠിപ്പിക്കുന്നു
➖➖➖🕯📖🕯➖➖➖
🌺🌺🌺
"
തൻമൂലം ആരെങ്കിലും അയോഗ്യതയോടെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു അതിനാൽ ഒരോരുത്തരും ആത്മശോധന ചെയ്യ്തതിനു ശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ. എന്തു കൊണ്ടന്നാൽ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തന്റെ തന്നെ ശിക്ഷാ വിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും.
1 കൊറി - 11 - 27

Post a Comment

Previous Post Next Post

Total Pageviews