അനുദിനം വിശുദ്ധ ബലി അർപ്പികുന്നവരുടെ ആയുസ് വർധിക്കുന്നു എന്ന് ലോകാരോഗ്യ സങ്കടനയുടെ സർവ്വേ വ്യക്തമാക്കി.

അനുദിനം ലോകത്ത് 4-5 ലക്ഷം ദിവ്യബലികൾ നടക്കുന്നുണ്ട് എന്നാണ് കണക്ക്. കർത്താവിൻ്റെ ബലിയിൽ ഗോതമ്പ് കൊണ്ടുള്ള വെറുഠ ഓസ്തിയും മുന്തിരിച്ചാറും തിരുശരീര രക്ത ങ്ങളാകുന്ന ഈ അത്യത്ഭുതം നാo തിരിച്ചറിയാറുണ്ടോ ?

ന്യൂയോർക്കിലെ ഒരു ഫോറൻസിക് സർജനും അതിലുപരി വലിയ ഒരു നിരീശ്വരവാദിയുമായിരിന്ന Ricardo castanon ൻ്റ ജീവിതം മാറ്റിമറിച്ചതുംഅദ്ദേഹം ഒരു ഉത്തമ ക്രൈസ്ത്തവനായി മാറിയതും സമീപകാലങ്ങളിൽ വലിയ വാർത്തയായിരുന്നു:

തിരുവോസ്തി പച്ചയായ മാംസം കൊണ്ടും രക്തം കൊണ്ടും മൂടപ്പെട്ടപ്പൊൾഅദ്ദേഹത്തിൻ്റെ യുക്തിയ്ക്കും ബുദ്ധിയ്ക്കും അതീതമായിരിന്നു അത്.

റിക്കാർഡോ ഒരു നിരീശ്വരവാദിയായിരിന്നു... പക്ഷേ വിശ്വാസികളായ നമ്മുക്ക് വി.കുർബാന സ്വീകരിക്കുമ്പോൾ് എന്ത് ബോധ്യമാണുള്ളത് ??

80-100 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു നിഷ്ഠൂര പൈശാചിക ബലിയാണ് Black mass അഥവാ കറുത്ത കുർബാന അഥവാസാത്താൻ സേവ..

പറഞ്ഞവതരിപ്പിക്കാൻ കഴിയാത്തത്ര മൃഗീയമായിട്ടാണ്അവർ വി.കുർബാനയേ ഈ പൈശാചിക ബലിയിൽ നിന്ദിക്കുന്നത്... അത്ര ഹൃദയഭേദകമാണ് അവരുടെ പ്രവർത്തികൾ,:ഇത് നടത്തുന്ന സാത്താൻ ആരാധകർക്ക് കൃത്യമായി അറിയാം വി.കുർബാനയിൽ വെറും ഗോതമ്പ് അപ്പവുo വീഞ്ഞും കർത്താവിൻ്റെ തിരുശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നുണ്ടെന്ന്....

ഒരു വിശുദ്ധ കുർബാനയ്ക്ക് വേണ്ടി അവർ 1-2 ലക്ഷങ്ങൾ മുടക്കാൻ എന്തു കൊണ്ട് തയാറാകുന്നു ?

കോളെജ് ജീവിതത്തിൽ ആർഭാടത്തിനും അടിച്ചു പൊളി Life നും വേണ്ടി സാത്താൻ സേവകർക്കായി വി.കുർബാന കടത്തികൊണ്ടിരിന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞത് ഇങ്ങനെ:

സാധാ ഓസ്തിയുമായി ഒരു തവണ അവരുടെ അടുത്തെത്തിയപ്പോൾ അന്ന് അവർ കൊല്ലാതെ വിട്ടത് എൻ്റെ ജീവിതത്തിന് വലിയ ഒരു വഴിതിരിവിന് കാരണമായി എന്നാണ് : അത്ഭുതമെന്ന് തന്നെ പറയാം, ഒരു ഉത്തമ കത്തോലിക്കനായി അദ്ദേഹം ഇന്ന്ജീവിക്കുന്നു.ഒരു ഓസ്തിയും വി.കുർബാനയും തമ്മില്പുള്ള വ്യത്യാസം നമ്മളേക്കാളും ആഴത്തിൽ സാത്താന് അറിയാം:

അതാണ് സാത്താൽ സേവകർ നിശ്ശേഷംഅദ്ദേഹം കൊണ്ടു പോയ വെറും ഗോതമ്പപ്പത്തെ തിരിച്ചറിയാൻ കാരണമായത്..

ലോകത്ത് എത്രയെത്ര മത വിഭാഗങ്ങൾ ഉണ്ട് ?

എല്ലാ മതങ്ങളും evil spirit/പിശാച് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലേ...അവരുടെ പൂജ്യ വസ്തുക്കൾ എന്ത് കൊണ്ട് സാത്താൻ സേവക്കാർ ഉപയോഗിക്കുന്നില്ല :: ?

എന്തു കൊണ്ട് അവർ അതിനായി ലക്ഷങ്ങൾ മുടക്കുന്നില്ല ??

എന്തുകൊണ്ട് വി.ബലിയിലെ തിരു ഓസ്തി തന്നെ അവർക്ക് വേണം ?

ഇതിനൊക്കെ ഒറ്റ ഉത്തരമേയുള്ളൂ അന്നും ഇന്നും ജീവിക്കുന്ന ദൈവമാണ് നമ്മുടെത്.. നമ്മോടൊപ്പമായിരിക്കാൻ അപ്പത്തിൻ്റെ രൂപത്തിൽ മാറി തന്നെ തന്നെ താഴ്ത്തിയ നമ്മുടെ ദൈവം.

പ്രിയമുള്ള സഹോദര ഞാനും നിങ്ങളും എത്ര ഹ്യദയകാഠിന്യത്തോടെയാണ് ഓരോ വി.കുർബാനയും ഒഴിവാക്കുന്നത്.നമ്മുടെ ജീവിതത്തിൽ വി.കുർബാനയിൽ പങ്കുകൊള്ളാൻ എത്രയെത്ര സാഹചര്യങ്ങൾ ഉണ്ട്??

വിശുദ്ധ കുര്‍ബാനയ്ക്ക് പോകാൻ സാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടു൦ നമ്മൾ അത് വിനിയോഗിക്കാറുണ്ടോ ?

ഓരോ വി.കുർബാനയിലും ഞാൻ എൻെറ കർത്താവിനെയാണ് സ്വീകരിക്കുന്നത് എന്ന അടിയുറച്ച ബോധ്യം നമ്മളിൽ ഉണ്ടാകട്ടെ..

ഒരു ഗോതമ്പ് അപ്പത്തിലേക്ക് രൂപാന്തരപ്പെട്ട് നമ്മളിലേക്ക് എഴുന്നള്ളി വരുന്ന ഈശോയേപ്പോലെ നമ്മുടെ ജീവിതത്തിനും മാറ്റമുണ്ടാക്കിഅനേകരുടെ ജീവിതത്തിലേക്ക്കർത്താവിനെ പകർന്നു കൊടുത്തുകൊണ്ട് നമ്മുക്ക് കർത്താവിൻ്റെ പാത പിഞ്ചെല്ലാം.

പരിശുദ്ധ അമ്മേ ദിവ്യകാരുണ്യാനുഭവം ഞങ്ങളിൽ ഉണ്ടാകാൻ തിരുകുമാരൻ്റെ സന്നിധിയിൽ ഞങ്ങൾക്കായി മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ....

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്
എന്നെരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ....🙏

ഇത് ഷെയർ ചെയ്യാൻ ആരും മടിക്കരുതെ... അനേകർ കർത്താവിനെ അറിയട്ടെ

Post a Comment

Previous Post Next Post

Total Pageviews