അങ്ങനെയെങ്കിൽ ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു തിരുനാളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നു 

 ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആഘോഷിക്കപ്പെടുന്ന ദൈവകരുണയുടെ തിരുനാളിലേക്ക്..
കർത്താവിന്റെ അണ പൊട്ടിയൊഴുകുന്ന കരുണ മാനവ വംശം മുഴുവനേയും ആശ്ലേഷിക്കുന്ന പുണ്യദിനമാണത്.

✝ തിരുസഭയിലെ മറ്റൊരു തിരുനാളിനുമില്ലാത്ത അത്രയും ഉന്നതമായ ഒരു വാഗ്ദാനം ഈശോ ഈ തിരുനാളിനോട് ചേർത്തു വച്ചിരിക്കുന്നു. ഈ തിരുനാൾ യോഗ്യതാ പൂർവ്വം ആഘോഷിക്കുന്നവർക്ക് - (അതായത് കർത്താവിന്റെ കരുണയിൽ ദൃഢമായി ശരണപ്പെട്ട് തിരുനാൾ ദിനത്തിൽ യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ) - അവരുടെ ജീവിതത്തിൽ വന്നു പോയ മുഴുവൻ പാപങ്ങൾക്കും (കുമ്പസാരിക്കാൻ മറന്നു പോയ പാപങ്ങൾക്കു പോലും) പൂർണ്ണമായ മോചനവും ശിക്ഷകളിൽ നിന്നുള്ള പൂർണ്ണമായ ഇളവും (ദണ്ഡവിമോചനം) ഈശോ വാഗ്ദാനം ചെയ്യുന്നു.

 ഈ തിരുനാൾ മറ്റു തിരു നാളുകൾ പോലെ ആഘോഷിക്കപ്പെടേണ്ട  തിരുന്നാൾ അല്ല എന്ന് ആദ്യമേ മനസ്സിലാക്കണം.അതായത് ഇടവക തിരുന്നാളുകൾ, വെടിക്കെട്ടും, ദീപാലങ്കാരങ്ങളും മറ്റു ആഘോഷങ്ങളുമായി നടത്തപ്പെടുന്ന അമ്പു തിരുന്നാൾ, ഊട്ടു നേർച്ച,
വാദ്യഘോഷങ്ങളോടെയുള്ള പ്രദക്ഷിണങ്ങൾ തുടങ്ങിയവ നടത്തിയല്ല ഈ തിരുനാൾ ആഘോഷിക്കേണ്ടത്.
↗ദൈവകരുണയുടെ അപ്പസ് തൊലയായ.വി.ഫൗസ്റ്റിനക്ക് ലഭിച്ചവെളിപ്പെടുത്തലും തിരുസഭയുടെ കല്പനപ്രകാരവും ഈ തിരുനാൾ ആഘോഷിക്കുന്നതിന് വ്യക്തമായ മാർഗ്ഗ നിർദ്ദേശമുണ്ട്.(Decree Issued by the Congregation of Divine Worship & Discipline of Sacraments on 5th May 2000) 

 കരുണയുടെ തിരുനാളിന്റെ പ്രാധാന്യത്തെക്കിറച്ച് ഇടവക വൈദികൻ മുൻകൂട്ടി ജനങ്ങളെ മനസിലാക്കിക്കൊടുക്കണം. ഇതാണ് തിരുനാളിന്റെ ഒന്നാമത്തെ ഒരുക്കം.

 രണ്ടാമത്തേത് പീഡാനുഭവ വെള്ളിയാഴ്ച മുതൽ ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്കു ശേഷം ദൈവ കരുണയുടെ മാദ്ധ്യസ്ഥ പ്രാർത്ഥന (കരുണയുടെ നൊവേന )ചൊല്ലിക്കൊണ്ട് ലോകം മുഴുവനും വേണ്ടി ദൈവകരുണയാചിക്കണം

 മൂന്നാമത്തെ ഒരുക്കം തിരുനാൾ ദിനത്തിലോ അതിനു മുമ്പോ നല്ല കുമ്പസാരം നടത്തിക്കൊണ്ട് നമ്മെത്തന്നെ ദൈവകരുണയിൽ നിമഞ്ജനം ചെയ്യണം

  കരുണയുടെ തിരുനാൾ ദിനത്തിൽ ഇടവക വൈദികൻ കർത്താവിന്റെ അനന്തകരുണയെക്കുറിച്ച് പ്രഘോഷിക്കണം.( കരുണയുടെ കൂദാശയായ കുമ്പസാരം  സ്ഥാപിക്കുകയും കരുണയുടെ ഉറവയായ തന്റെ തിരുവിലാവിലെ മുറിവിലേക്ക് നോക്കാൻ വി.തോമാശ്ലീഹയെ ക്ഷണിക്കകയും ചെയ്യുന്ന സുവിശേഷ ഭാഗമാണ് (യോഹ20:19-29) അന്നു വായിക്കപ്പെടുന്നത് ) 

 ദേവാലയത്തിൽ ദൈവകരുണയുടെ ഛായാ ചിത്രംആഘോഷമായി ആശീർവദിക്കുകയും പരസ്യമായി വണങ്ങപ്പെടുകയും ചെയ്യണം.

  യോഗ്യത യോടെ ദിവ്യകാരുണ്യം സ്വീകരിക്കണം

' അന്നേ ദിവസം ഏതെങ്കിലും ഒരു കാരുണ്യ പ്രവൃത്തി കൂടി ചെയ്ത് കർത്താവിനു  കാഴ്ച വയ്ക്കണം.



റവ.ഡോ ഇഗ്നാസി റോസിക്കി എന്ന ദൈവശാസ്ത്രജ്ഞൻ (Doctor of dogmatic theoogy)കരുണയുടെ തിരുനാളിലെ ദിവ്യ കരുണ്യ സ്വീകരണത്തെ ഒരു വിശ്വാസിയുടെ രണ്ടാം മാമോദീസ എന്നാണ് വിശേഷിപ്പിക്കുന്നത്. അത്രയും ഉന്നതമാണ് ഈ തിരുനാളിൽ ഒരു ആത്മാവിനു ലഭിക്കുന്ന കൃപകൾ ' അങ്ങനെയെങ്കിൽ തിരുസഭയിലെ എല്ലാ മക്കളും ഈ തിരുനാൾ യോഗ്യതയോടെ ആഘോഷിച്ചാൽ ജന്മപാപവും കർമ്മ പാപവും അതിന്റെ ശിക്ഷ കളും നീക്കപ്പെട്ട, ആദിപാപത്തിനു മുമ്പ് ആദത്തിനും ഹൗവക്കുമുണ്ടായിരുന്ന പ്രസാദവരാവസ്ഥയലേക്ക് നാം പ്രവേശിക്കുന്നു. ഇത്രയം ഉന്നതമായ കൃപകൾ മറ്റൊരു തിരുനാൾ ആഘോഷത്തിനുമില്ലെന്ന് 2000 മെയ് 5 ലെ ഡിക്രി വ്യക്തമാക്കുന്നു.
✝ അങ്ങനെയെങ്കിൽ ഈ തിരുനാൾ ആഘോഷിക്കപ്പെടാതിരിക്കുമ്പോൾ എത്രയോ വലിയ അനുഗ്രഹ നഷ്ടമാണ് ദൈവജനത്തിനുണ്ടാകുന്നത്. ❓
2000 ഏപ്രിൽ 30ന് കരുണയുടെ തിരുനാൾ ആഘോഷിച്ചു കൊണ്ട് ഈ തിരുനാൾ തിരുസഭയിൽ ഉത്ഘാടനം ചെയ്ത വി.ജോൺ പോൾ രണ്ടാമൻ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം ആണത് അതിനു വേണ്ടിയാണ് താൻ മാർപാപ്പയായതെന്നു  വിശ്വസിക്കുന്നു എന്നു പറയുകയുണ്ടായി🙏.

2002 ജൂൺ 29ന്Apostolic Penitentiary of the Holy See പുറപ്പെടുവിച്ച ഡിക്രി പ്രകാരം ഏതെങ്കിലും പ്രത്യേകമായ കാരണത്താൽ കരുണയുടെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പാപത്തെ ഹൃദയപൂർവ്വം തിരസ്കരിച്ചു കൊണ്ട് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ കരുണയുടെ രണ്ട് കൂദാശ കളും - കുമ്പസാരം, വി കുർബ്ബാന ഇവ സ്വീകരിക്കും എന്ന നിശ്ചയത്തോടെ, ആയിരിക്കുന്ന സ്ഥാനത്ത് ദൈവകരുണയുടെ ഛായാചിത്രം വണങ്ങിക്കൊണ്ട് മാർപ്പാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിക്കുകയും ഒരു സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ഒരു വിശ്വാസ പ്രമാണവും "ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു " എന്നു ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്താൽ ഈ തിരുനാളിന്റെ അനുഗ്രഹങ്ങൾ ഒരു വ്യക്തിക്ക് ലഭിക്കുന്നതാണ് _🙏🙏 ഈ സന്ദേശം നിങ്ങൾക്കറിയാവുന്ന എല്ലാവർക്കും,   അയച്ചുകൊടുക്കുമല്ലോ

  നന്ദിയോടെ    
Fr. Sharlo

Post a Comment

Previous Post Next Post

Total Pageviews