ഇത് ഫാ.ആൻഡ്രൂസ്, തിരുവനന്തപുരം അതിരൂപതയിലെ പള്ളം ഇടവ വികാരി. ഓഖി ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്ന പള്ളം ഇടവക മക്കൾക്ക് 12 ലക്ഷം രുപ അടിയന്തര സഹായമായി അനുവദിച്ച വൈദീകൻ. കാണാതായ കുടുംബത്തിന് അടിയന്തര സഹായവും ആവശ്യ സാധനങ്ങളും എത്തിക്കുകയും അറുന്നോളം വരുന്ന കുടുംബത്തിന് 2000 രുപ വീതം അടിയന്ത സഹായമെന്ന നിലയിൽ നൽകിയ ഇടവക വികാരി.
ഓഖി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഈ വൈദീകന്റെ സഹോദരൻ പനിയടിമയും ഉണ്ടായിരുന്നു. മരിച്ചു എന്ന വിവരം ലഭിച്ചിട്ടും മൃതദേഹത്തിനായി കാത്തിരിക്കുന്ന കുടുംബത്തിലെ ഒരംഗം. തന്റെ കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടവന്റെ വേദന ഉള്ളിലെതുക്കി ദുരിതം പേറുന്ന ജനതയ്ക്ക് ആശ്വാസമായി തീർന്ന വൈദീകൻ
Post a Comment