കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് ശുസ്രൂഷകൾ പതിവുപോലെ ഡിസംബർ മാസത്തിൽ അങ്കമാലിയിലും നടന്നു !.  ഡൊമിനിക് വാളന്മാളിൽ എന്ന വിശുദ്ധനായ കരിസ്മാറ്റിക് വൈദികനാണ് കൺവെൻഷൻ ന്വയിച്ചതു !.  നാല്പത്തിനായിരത്തോളം ആളുകൾ അഞ്ചു ദിവസത്തെ കൺവെൻഷനിൽ സംബന്ധിച്ചിരുന്നു !.   അനേകം ആളുകൾക്ക് കുടുംബസമാധാനം , രോഗശാന്തി , മദ്യപാനത്തിൽ നിന്നും മോചനം , പാപങ്ങളെ കുറിച്ചുള്ള പശ്ചാത്താപം , മറ്റു അനുഗ്രഹങ്ങൾ എന്നിവ ലഭിച്ചു !.  അങ്കമാലി പ്രദേശം മുഴുവനും ദൈവികശക്തിയാൽ നിറയുകയും ചെയ്തു !.   നാനാജാതി മതസ്ഥർ ഈ കൺവെൻഷൻ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട് !.   സാധാരണ കരിസ്മാറ്റിക് ശുസ്രൂഷകളിൽ തെറ്റ് തെറ്റ് തന്നെയാണെന്ന് അധികം ശുസ്രൂഷകർ പ്രസംഗത്തിൽ പറയാറില്ല !. ഡൊമിനിക്കച്ചൻ വളച്ചുകെട്ടൊന്നുമില്ലാതെ ദൈവം പറയുന്നതനുസരിച്ചു പ്രസംഗിക്കുന്ന ഒരു വൈദികൻ ആണ് !.   അച്ചന്റെ പ്രഭാഷണത്തിനിടയ്ക്കു മദ്യപാനം , വ്യഭിചാരം , ലഹരി , ലൈംഗീക പാപങ്ങൾ ശീലമാക്കിയ വ്യക്തികളുടെ ജീവിതത്തിൽ സംഭവിക്കാനിടയുള്ള ദുരന്തങ്ങളെ കുറിച്ച് പറഞ്ഞു !. 


ജനിക്കുന്ന ചില കുട്ടികൾക്കുണ്ടാകുന്ന ശാരീരിക വൈകല്യങ്ങൾക്കു ( എല്ലാവർക്കുമല്ല )ഇത് കാരണമായേക്കുമെന്നും അദ്ദേഹം ബൈബിൾ വെളിച്ചത്തിൽ പ്രസംഗിച്ചു !.  മെഡിക്കൽ സയൻസ് പോലും ഇതിൽ ചിലതു ശരിവച്ചിട്ടുള്ളതുമാണ് !.   ഈ ഒരു കാര്യം പറഞ്ഞതിന് മഞ്ഞപത്രങ്ങളും ക്രിസ്തുവിരോധികളും കിടന്നു കാറുന്നതെന്തെന്നു മനസിലാക്കാൻ വിഷമമൊന്നുമില്ല !.   കയ്യിലിരിപ്പ് ശരിയല്ലാത്ത ചില ക്രിസ്ത്യാനികൾ പോലും ഈ നിന്ദിക്കുന്നവരുടെ കൂട്ടത്തിലുണ്ട് !   ഈ നിന്ദകർ ആരുടെ പക്ഷക്കാരാണ് ?.   ഒരു തിന്മ ചെയ്യരുതെന്ന് പറയുമ്പോൾ അതിനെ ആക്ഷേപിക്കുന്നവർ ആ തിന്മകൾക്ക് അടിമകളല്ലേ?.   വ്യഭിചാരം, ബ്ലൂഫിലിം , അവിഹിത ബന്ധം , ലഹരി, മദ്യം എന്നിവയിൽ മുഴുകി ജീവിക്കുന്നവരല്ലേ ഈ നാറിയ കമന്റുകൾ ഇടുന്ന വിമര്ശനക്കാർ?.   ബൈബിൾ കൺവെൻഷനിൽ ഉണ്ടായ ഒരു നന്മ പോലും എന്താണ് അശ്ലീലം വിളമ്പുന്ന മഞ്ഞപത്രങ്ങളും അതിന്റെ കൂട്ടാളികളായ ദൈവനിഷേധികളും കാണാത്തതു ?.





ബൈബിൾകൺവെൻഷനിൽ പങ്കെടുക്കാതെ , വെറുമൊരു വീഡിയോയുടെ കുറച്ചു ഭാഗം കണ്ടുകൊണ്ടു വിശുദ്ധമായ ദൈവിക ശുസ്രൂഷകളെ നിന്ദിക്കുന്നവന്റെ ഉദ്ദേശം ആർക്കാണറിയാത്തത് ?.  I കൺവെൻഷനിൽ ഡൊമിനിക്കച്ചൻ, വ്യഭിചാരം ചെയ്യുന്നതും ബ്ലൂ ഫിലിം കാണുന്നതും , മദ്യവും ലഹരിയും ഒക്കെ ഉപയോഗിക്കുന്നതും നല്ല കാര്യങ്ങളാണെന്ന് പറയണമായിരുന്നോ?.  അങ്ങനെയുള്ളവർക്ക് ജനിക്കുന്ന കുട്ടികൾ നല്ല ആരോഗ്യമുള്ള സുമുഖരാണെന്നും പറയണമായിരുന്നോ?.   ഒരു പുരോഹിതൻ , പ്രവാചകന്റെ ഭാക്ഷയിൽ ദൈവിക കാര്യങ്ങൾ പറയുമ്പോൾ അത് ശക്തമായിരിക്കും !.   അവിടെ ആരും രസിപ്പിക്കുകയും  സുഖിപ്പിക്കുകയും ചെയ്യുന്ന ഭാക്ഷ പ്രതീക്ഷിക്കണ്ട !. അത് കേട്ടിട്ട് കലി തുള്ളിയിട്ടു കാര്യമില്ല !.  ഡൊമിനിക്കൻ പ്രസംഗിച്ച കാര്യങ്ങൾ സൗകര്യമുള്ളവർ സ്വീകരിച്ചാൽ മതി !.  മതവിദ്വേഷം , സഭാവിരോധം എന്നിവ തീർക്കാൻ ദൈവിക ശുസ്രൂഷകരെ നിന്ദിച്ചു പഠിക്കേണ്ട!.  വൈദികൻ വ്യഭിചാരം ചെയ്തപ്പോഴും നാറിയ കമന്റുകൾ!. 




മറ്റൊരു വൈദികൻ വ്യഭിചാരം പാടില്ലെന്ന് പറഞ്ഞപ്പോൾ അതിനും നാറിയ കമന്റുകൾ!.  ആവശ്യമില്ലാതെ വാർത്തകൾ വൈറൽ ആക്കാൻ നടക്കുന്ന മഞ്ഞപത്രങ്ങൾക്കും , അതിനു കമന്റിടാൻ നടക്കുന്നവർക്കും വേറെ പണിയില്ലേ ?.  ഇപ്പോൾ ഇക്കിളി വാർത്തകൾ കൊടുത്തു ജനത്തെ വഴിതെറ്റിക്കാൻ ഒരു വാർത്തയും കിട്ടാത്തതുകൊണ്ട് ക്രിസ്തീയവിശ്വാസത്തെ അവഹേളിക്കാനും , ക്രൈസ്തവവിദ്വേഷികളെകൊണ്ട് നാറിയ കമന്റുകൾ ഇടുവിക്കാനുമാണോ ഈയാഴ്ച മഞ്ഞപത്രങ്ങളുടെ ശ്രമം !.  മറ്റൊരു സത്യവും കൂടി പറയാനുണ്ട് !. കരിസ്മാറ്റിക് ശുസ്രൂഷകളിൽ ധാരാളം രോഗശാന്തികളും മറ്റു അത്ഭുതങ്ങളും നടക്കുന്നു , നിരവധി അക്രൈസ്തവർ ഇത്തരം ശുസ്രൂഷകളിൽ പങ്കെടുക്കുന്നു ! ചിലർ ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നു !.   ഇത് വേറിട്ട ഒരു ശുസ്രൂഷയുമാണ്!. 



ഇതിന്റെ പേരിൽ പക മൂത്തവരാണ് ഈ മഞ്ഞപത്രങ്ങൾ വഴിയും , ഇതിനു പുറകിലുമൊക്കെയായി നിന്ന് പ്രവർത്തിക്കുന്നതും , വാർത്തകൾ പ്രചരിപ്പിക്കുന്നതും !.   ഡൊമിനിക്കച്ചന്റെ മാത്രമല്ല , ഇത്തരത്തിലുള്ള മറ്റു ശുസ്രൂഷകരുടേയും( സേവിയർ വട്ടായിലച്ചൻ , സാബു ആറുതൊട്ടിയിൽ  etc ) ശുസ്രൂഷകൾ മുന്നോട്ടു തന്നെ
പോകും !.   ഇനി ഈ ശുസ്രൂഷകർ മരിച്ചവരെ ഉയർപ്പിക്കുന്നതു കാണുവാൻ ഞങ്ങൾ വിശ്വാസികൾ കാത്തിരിക്കുകയാണ് !.   അവിടെയും നാറിയ കമന്റുമായി ഒരുകൂട്ടം വരും !.


 നന്മ കൂടുതലുള്ള കാര്യങ്ങളെ അവഹേളിക്കലും താറടിക്കലും ദുഷ്പ്രചരണങ്ങൾ അഴിച്ചു വിടലും കൂടുതലായിരിക്കും !.   ഒരു നന്മയുമില്ലാത്ത കാര്യങ്ങളെ ആരും വിമർശിക്കില്ല !.  ഈ ബൈബിൾ കൺവെൻഷന് നന്മകൾ കൂടുതലുണ്ടായിരുന്നെന്നു അതിന്റെ ശത്രുക്കൾ തന്നെ പരോക്ഷമായി തെളിയിച്ചു


Post a Comment

Previous Post Next Post

Total Pageviews