ഈ വീഡിയോ 15 മിനുറ്റ് ആണ്. സന്ദേശം അതിലും വലുതാണ്. സമായമുള്ളപ്പോൾ കാണുക

കാശ്മീരിൽ നിന്ന് കന്യാകുമാരി വരെ 3888 കിലോമീറ്റർ 52  മണിക്കൂർ 58 മിനിറ്റു കൊണ്ട് പൂർത്തിയാക്കി ലിംക ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടിയ വിനു കുര്യൻ ജേക്കബ് ഈ കഴിഞ്ഞ ഡിസംബർ ആറാം തീയതി ചെങ്ങനൂരിലുണ്ടായ ഒരു സ്കൂട്ടർ അപകടത്തിൽ മരിച്ചു. ചില്ലു വ്യാപാരിയായ ജേക്കബ് കുര്യന്റേയും എൽ.പി.സ്കൂൾ അധ്യാപികയായ മറിയാമ്മയുടെയും മകനായിരുന്നു വിനു. ജോ ജേക്കബ്, ക്രിസ് ജേക്കബ് എന്നിവരാണ് സഹോദരങ്ങൾ. ഇഹലോകവാസം കർത്താവിങ്കലേക്കു മടങ്ങിയ വിനുവിന്റെ സംസ്കാരശൂശ്രൂഷയിൽ മാതാവ് മറിയാമ്മ നടത്തിയ വിശ്വാസപ്രഘോഷണം ഇതിനകം ആയിരക്കണക്കിന് ജനങ്ങൾ കണ്ടു കഴിഞ്ഞു. ക്രിസ്തീയ വിശ്വാസത്തിന്റെ ശക്തമായ  സാക്ഷ്യമായ ആ പ്രഘോഷണം എല്ലാവരും കേൾക്കേണ്ടതാണ്.



ഇക്കഴിഞ്ഞ ഡിസംബര്‍ 6നു ആണ് തിരുവല്ല കുറ്റൂര്‍ താഴ്‌ചയില്‍ ജേക്കബ്‌ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകന്‍ വിനു കുര്യന്‍ ജേക്കബ് (25) ചെങ്ങന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്‌. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുമിത്രങ്ങള്‍ക്കും ഒരേപോലെ പ്രിയങ്കരനായിരിന്ന വിനുവിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചു.
എന്നാല്‍ ആ മരണത്തിന് മുന്നില്‍ പതറി പോകാന്‍ വിനുവിന്റെ മാതാപിതാക്കൾ തയാറായില്ല.

ശനിയാഴ്‌ച മൃതസംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിനുവിന്റെ മാതാവ് മറിയാമ്മ എട്ടുമിനിറ്റോളം ദൈര്‍ഖ്യമുള്ള ഒരു സന്ദേശം നടത്തി. ഇരുപത്തി അഞ്ചാമത്തെ വയസ്സിലുള്ള തന്റെ മകന്റെ മരണം ദൈവം ആഗ്രഹിച്ച സമയത്തായിരിന്നുവെന്നും ദൈവം അറിയാതെ ഒരു തലമുടി നാര് പോലും കൊഴിയുന്നില്ലായെന്നും ആ അമ്മ സാക്ഷ്യപ്പെടുത്തി. സ്വന്തം മകന്റെ മരണത്തിലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഈ അമ്മ നടത്തിയ പ്രസംഗത്തിലേക്ക്.

Post a Comment

Previous Post Next Post

Total Pageviews