ക്രിസ്തുമതം  ഏറ്റവും കൂടുതല്‍ ഭീഷണികള്‍ നേരിടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.  ഒന്നാം പ്രമാണവും ആറാം പ്രമാണവും തമ്മില്‍ ഒരു വലിയ ബന്ധമുണ്ട്.
എവിടെ ഒന്നാം പ്രമാണം ലഘിക്കപ്പെടുന്നുവോ, അവിടെ ആറാം പ്രമാണവും ലംഘിക്കപ്പെടും. എവിടെ ആറാം പ്രമാണം ലഘിക്കപ്പെടുന്നുവോ, അവിടെ ഒന്നാം പ്രമാണവും ലംഘിക്കപ്പെടും.

നമ്മുടെ വിശ്വാസത്തേക്കുറിച്ചു നമ്മോട് തര്‍ക്കിക്കുവാന്‍ വരുന്ന ഒരു സഹോദരനോ സഹോദരിയോ നമ്മോട് ചോദിക്കാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട 3 ചോദ്യങ്ങളും അവയ്ക്ക് നാം കൊടുക്കേണ്ട ചെറിയ ഉത്തരങ്ങളുമാണ് ഇത്.

1) രക്ഷ നല്‍കുവാന്‍ യേശു എന്തിന് കുരിശില്‍ മരിച്ചു? സ്വയം മരണത്തിന് വിട്ടുകൊടുക്കാതെ മനുഷ്യരെ രക്ഷിക്കാന്‍ ദൈവമായ യേശുവിന് സാധിക്കില്ലായിരുന്നോ?

ഉത്തരം : രക്ഷ ലഭിക്കുന്നത് പാപമോചനം വഴി മാത്രമാണ്, രക്തം ചിന്താതെ പാപമോചനം സാധ്യമല്ല. കാരണം പാപം രക്ത പാതകമാണ്.

2) യേശു അമ്മയുടെ പാല്‍ കുടിച്ച്, ഭക്ഷണ പാനീയങ്ങള്‍ കഴിച്ച്, സാധാരണ കുട്ടികളേപ്പോലെ വളര്‍ന്നു എന്നാണല്ലോ ക്രൈസ്തവ വിശ്വാസം? ദൈവത്തിന്‍റെ ഏകപുത്രനായ, ദൈവം തന്നെയായ യേശുവിന് ഭക്ഷണം സ്വീകരിക്കാതെ ജീവനോടെ ആയിരിക്കാന്‍ സാധിക്കില്ലായിരുന്നോ?

ഉത്തരം : യേശു പാപമൊഴികെ മറ്റെല്ലാത്തിലും മനുഷ്യരോട് സമനായി.

3) യേശു ദൈവത്തിന്‍റെ പുത്രനെങ്കില്‍ ദൈവത്തിന്‍റെ ഭാര്യ ആരാണ്?

ഉത്തരം : മനുഷ്യന് തന്‍റെ പുത്രനു ജന്മം കൊടുക്കുവാന്‍ ദൈവം കൊടുക്കുന്ന പങ്കാളിയുടെ സഹായം ആവശ്യമായ പോലെ അത്യുന്നതനായ ദൈവത്തിന് ആവശ്യമില്ല. തന്‍റെ മനുഷ്യസത്ത സ്വയം പകുത്ത് തന്‍റെ പുത്രന് ജന്മം കൊടുക്കാന്‍ മനുഷ്യന്‍ ബലഹീനന്‍ ആയിരിക്കുന്നത് പോലെ സ്രഷ്ടാവായ ദൈവം ബലഹീനനല്ല.

യേശു ദൈവപിതാവിന്‍റെ  ദൈവീകസത്തയില്‍ നിന്നും  ദൈവീകസത്താപരമായി ജനിച്ച ദൈവം തന്നെയായ അവിടുത്തെ ഏകപുത്രനാണ്

Post a Comment

Previous Post Next Post

Total Pageviews