മണ്ണില്‍ മെനഞ്ഞെടുത്ത് തന്റെ ഛായയും സാദൃശ്യവും പകര്‍ന്ന് തന്നോടൊപ്പം പറുദീസായുടെ പാവനമായ ഔന്ന്യത്യത്തിലേക്ക് ദൈവം മനുഷ്യനെ വിളിച്ചു. എങ്കിലും അവന്‍ ദൈവിക സാന്നിധ്യത്തില്‍ നിന്നും ഓടിമറഞ്ഞു. തന്നില്‍ നിന്നും അകന്നുമാറി മനുഷ്യകുലത്തോടൊപ്പം താഴ്‌ന്നിറങ്ങി അവനോടൊപ്പം വസിക്കുവാന്‍ തിരുമനസ്സായ ദൈവം ഇമ്മാനവേലായതിന്റെ, നമ്മുടെ ദൈവം നമ്മോടുകുടെയായതിന്റെ ഓര്‍മ്മയാചരണമാണ് ക്രിസ്‌മസ്.
ഉല്‍പത്തി 3.15 ല്‍ ദൈവം വാഗ്‌ദാനം ചെയ്‌തപ്രകാരം തിന്മയുടെ തലതകര്‍ക്കാന്‍ സ്‌ത്രീയില്‍ നിന്നും ജന്മമെടുത്ത രക്ഷകന്റെ ജനന സുമംഗള സംഭവത്തിന്റെ ആഘോഷമാണിത്. ക്രിസ്‌മസ് ദിനത്തില്‍, സര്‍വ്വലോകത്തിനും വേണ്ടിയുളള മഹാസന്തോഷത്തിന്റെ സദ്വാര്‍ത്ത സഭ നമ്മെയും അറിക്കുന്നു. ഈ സന്ദേശം ആദ്യം ശ്രവിച്ചതും അനുഭവിച്ചതും ആട്ടിടയന്മാരാണെന്ന് വിശുദ്ധ ഗ്രന്ഥപശ്ചാത്തലം പറയുന്നു.
(1) അവരുടെ മുന്നില്‍ കര്‍ത്താവിന്റെ ദൂതന്‍ സന്ദേശവുമായി എത്തി.
(2) കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു.
(3)അവര്‍ വളരെ ഭയപ്പെട്ടു.
എന്നാല്‍ ക്രിസ്‌മസിന്റെ സന്ദേശമെന്താണ്.
(1) ദൂതന്‍ അവരോട് പറഞ്ഞു ഭയപ്പെടേണ്ട ക്രിസ്‌മസ് നല്‌കുന്ന വലിയ സന്ദേശം ഭയപ്പെടേണ്ട എന്നതാണ്. വിശുദ്ധ വചനത്തില്‍ ഏറ്റവും കുടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു സന്ദേശമാണിത്. ഇതിന്റെ ആന്തരികാര്‍ത്ഥം മനസ്സിലാക്കാന്‍ രക്ഷകനെ വാഗ്‌ദാനം ചെയ്‌ത പറുദീസായുടെ പശ്ചാത്തലം സഹായിക്കും. അവിടെ (1) കര്‍ത്താവ് ആദിമനുഷ്യരെ അനേഷിച്ച് എത്തി. ഇവിടെയാകട്ടെ ദൈവദൂതനും. അവിടെ അവര്‍ കര്‍ത്താവുനല്‌കിയ മഹത്ത്വം നഷ്ടപ്പെടുത്തി ഇവിടെ കര്‍ത്താവിന്റെ മഹത്ത്വം പാവപ്പെട്ട ആട്ടിടയന്മാരുടെമേല്‍ പ്രകാശിച്ചു. (3) അവിടെ അവര്‍ ഭയപ്പെട്ട് ഓടിമറഞ്ഞു. ഇവിടെ ഇടയന്‍മാര്‍ ഭയപ്പെട്ടുവെങ്കിലും ദൈവദൂതന്റെ വാക്കുകേട്ട് ഈശോയുടെ സവിധത്തിലണഞ്ഞു.
പറുദീസാ സംഭവത്തില്‍ മനുഷ്യര്‍ ഭയപ്പെട്ടു, കാരണം അവര്‍ നഗ്നരായി കാണപ്പെട്ടു. ദൈവം നല്‌കിയ മഹത്വത്തിന്റെ വസ്‌ത്രം നഷ്ടമാക്കിയവര്‍ സൃഷ്ടവസതുക്കളായ പച്ചിലകളും മരങ്ങളും കൊണ്ട് മറയുണ്ടാക്കി നഗ്നതമാറ്റുവാന്‍ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. അപ്പോള്‍ ദൈവം തോലുകൊണ്ടുളള ഉടയാടനല്‌കി. ഇതൊക്കെയായിട്ടും ദൈവസാന്നിധ്യത്തിന്റെ പറുദീസാക്ക് പുറത്തായി അവര്‍. ഇവിടെയിതാ, നഗ്നരെന്നു കണ്ടു ലജ്ജിച്ച് ഓടിയകലുന്ന മനുഷ്യരുടെയിടയില്‍ നഗ്നനായി ഒരു ശിശുവായി ദൈവം കടന്നുവരുന്നു. അവശ്യത്തിന് ഇല്ല എന്ന ബോധ്യമാണല്ലേ,... ലജ്ജയിലേക്ക് നയിക്കുക. ഇവിടെയിതാ, ആവശ്യത്തിന് പാര്‍പ്പിടമോ, വസ്‌ത്രമോ, പരിചരണമോ ഇല്ലാതെ ദൈവം കടന്നുവരുന്നു. പാവപ്പെട്ടവനെപ്പോലെ പിളളകച്ചയാല്‍ സ്വയം ആവൃനാകുന്ന ദൈവം. മനുഷ്യന് ഉടയാട നല്‌കാന്‍, കൃപാവരത്തിന്റെ അനശ്വര വസ്‌്രതം നല്‌കാന്‍ അവിടുന്ന് സ്വയം ദരിദ്രനായി. വി. പൗലോസ്‌ശ്ലീഹാ പറയുന്നു. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. തന്റെ ദാരിദ്രത്തില്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടി, സമ്പന്നനായിരുന്നിട്ടും അവന്‍ നിങ്ങളെ പ്രതി സ്വയം ദരിദ്രനായി (2കോറി 8.9). ആകയാല്‍ നമുക്കിനി ഭയപ്പെടേണ്ടതില്ല (യോഹ2.1).
(2) ക്രിസ്‌മസ് സന്ദേശം സകല ജനത്തിനും വേണ്ടിയുളളതാണ്. ക്രിസ്‌മസിന്റെ സംഭവത്തിലേക്ക്, പുല്‍ക്കുട്ടിലേക്ക് നോക്കിയാല്‍ ഇതുവ്യക്തമാകും. അവിടെ വിജ്ഞാനികള്‍ ഉണ്ട് പാവപ്പെട്ട ആട്ടിടയന്‍മാരും അവരോടൊപ്പം. പുല്‍കുട്ടില്‍ കൃപ നിറഞ്ഞവളും സ്‌ത്രീകളില്‍ അനുഗ്രഹീതയുമായ മറിയവും നീതിമാനായ യൗസേപ്പുമുണ്ട്. ഈ പ്രപഞ്ചത്തിലെ സസ്യജാലത്തെ പ്രതിനിതാനം ചെയ്യുന്ന മൃഗത്തിനുളള പുല്ലും മൃഗജാലത്തെ സൂചിപ്പിക്കുന്ന കന്നുകാലികളും മുണ്ട്. അവിടെ സ്വര്‍ഗ്ഗീയദൂതഗണം ഗാനമാലപിക്കുന്നു. ദൈവം മനുഷ്യനായി സന്നിഹിതനായിരിക്കുന്നു.
പറുദീസായില്‍ നഷ്ടമായ കുട്ടായ്‌മ ഇവിടെ പുനഃപ്രതിഷ്ടിക്കുന്നു. അവിടെ സ്‌ത്രീയെ തളളിപറഞ്ഞ പുരുഷനെയും സൃഷ്ടിയെ തളളിയ സത്രീയെയും കാണുമ്പോള്‍ ഇവിടെ തളളികളയാന്‍ കാരണമുണ്ടായിട്ടും സ്വഹിതം തളളി ദൈവഹിതത്തിനു വിധേയനായി മറിയത്തെ ഭാര്യയായി സ്വികരിച്ച യൗസേപ്പിനെയും സ്വന്തം പുത്രന് ജന്മം നല്‌കാന്‍ സൃഷ്ടജാലത്തിന്റെ ആധിഥേയത്വം സ്വീകരിക്കുന്ന മറിയത്തെയും കാണുന്നു. അവിടെ ദൈവത്തില്‍ നിന്നും മനുഷ്യന്‍ ഓടിയോളിച്ചപ്പോള്‍ ഇവിടെ ദൈവസാന്നിധ്യം മനുഷ്യനെ, പ്രവഞ്ചത്തെ ഒന്നാക്കുന്നു. ഇതാണ് ക്രിസ്‌മസ് നമുക്ക് നല്‌കുന്ന സുപ്രധാന പാഠം. ദൈവത്തെ സ്വീകരിക്കാതെ, ദൈവത്തിങ്കലേക്ക് വരാതെ മനുഷ്യകുലത്തിന് സ്‌നേഹഭാവം ജനിക്കുകയില്ല. ഇന്നത്തെ കേരള സംസ്‌കാരിക, മാധ്യമ, രാഷ്ടിയ പശ്ചാത്തലം ഇക്കാര്യം സുതാര്യം വ്യക്തമാക്കുന്നു.
മിശിഹായുടെ പിറവി ഒരു സാധാരണ സാഹചര്യത്തിലായിരുന്നതാണ് ഈ കുട്ടായ്‌മക്കുളള ഒരു അടിസ്ഥാനം രാജകൊട്ടാരത്തിലേക്ക് ആട്ടിടയര്‍ക്ക് കടന്നുചെല്ലാന്‍ .അകുമായിരുന്നുല്ല. നമ്മുടെയും ജീവിതം ഇപ്രകാരം ശൂന്യവത്‌കരണമാകുമ്പോള്‍, സ്വയം ത്യജിച്ച് അവിടുത്തെ പിന്നാലെയുളള യാത്രയാകുമ്പോള്‍ കുടുംബത്തിലും സമൂഹത്തിലുമെല്ലാം ഈകുട്ടായ്‌മ സംജാതമാകും.
(3) ക്രിസ്‌മസ് സന്ദേശം സന്തോഷത്തിന്റെ സദ്വാര്‍ത്തയാണ്. രക്ഷകന്റെ പിറവിയെ അറിക്കുന്നതാണ്. വാര്‍ത്ത സന്തോഷകരമാകുന്നത് അത് സദ്വാര്‍ത്ത. അഥവാ നല്ലവാര്‍ത്തയാകുമ്പോഴാണ്. നല്ലവാര്‍ത്ത നമ്മുടെ രക്ഷയെകുറിച്ചുളള വാര്‍ത്തയല്ലാതെ മറ്റൊന്നല്ല. ഇന്നത്തെ ലോകം പ്രതിക്ഷിക്കുന്നത്. ഈ രക്ഷാമാര്‍ഗ്ഗമാണ്. ഈ ലോകത്തില്‍ രക്ഷാമാര്‍ഗ്ഗം തേടി കണ്ടെത്താനാവാതെ വരുമ്പോള്‍ ജീവിതം തച്ചുടക്കുന്ന സംഭവങ്ങള്‍ ഏറിവരുന്നു. ഇതാ ഇവിടെ ഒരു രക്ഷകന്റെ സാന്നിധ്യം വിളിച്ചോതുന്ന വാര്‍ത്ത. ഈ രക്ഷക സവിധത്തിലേക്ക് കടന്നുവരുന്നവര്‍ ആശ്വാസത്തിന്റെ, അനുഗ്രഹത്തിന്റെ, വിമോചനത്തിന്റെ പ്രത്യശയുടെ തീരങ്ങളില്‍ എത്തിചേരുന്നു.
ക്രിസ്‌മസ് നല്‌കുന്ന സന്തോഷത്തിന്റെ സദ്വാര്‍ത്ത ഏവരെയും അറിക്കുവാന്‍ ഇന്നത്തെ ലോകത്തില്‍ അയയ്‌ക്കപ്പെട്ടിരിക്കുന്ന ദൂതന്‍മരാണ് നാമേവരും. ഈ സന്ദേശം ഉള്‍കൊളളുവാന്‍, അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്‌തുതുയര്‍പ്പിച്ച് മനുഷ്യര്‍ക്ക് ഭൂമിയില്‍ ശാന്തിയും സമാധാനവും ആശംസിക്കുവാന്‍ നമുക്ക് ഏവര്‍ക്കും പുല്‍കൂട് അനുഭവത്തിലേക്ക് ഒരിക്കല്‍കൂടി കടന്നുവരുവാന്‍ ഈ ദിനം ഇടയാകട്ടെ
Post a Comment