ഇന്നത്തെ തിരക്കുപിടിച്ച  ജീവിതത്തിൽ എല്ലാവരും മറന്നു പോകുന്ന കാര്യമാണ് കുടുംബം എന്നുള്ളത്, ഭാര്യ, മക്കൾ അവരോടുത്തുള്ള നല്ല നിമിഷങ്ങൾ എല്ലാം....

പലപ്പോഴും എല്ലാവരും ഭാര്യയെയും മക്കളെയും പല കാര്യങ്ങളിലും  കുറ്റപ്പെടുത്താറാണുള്ളത് ഭക്ഷണത്തിൽ ഉപ്പ് കൂടി, ഭക്ഷണം കരിഞ്ഞ് പോയി, ടേസ്റ്റില്ല എന്നൊക്കെപ്പറഞ്ഞ്... മക്കൾക്ക് ഫുൾമാർക്ക് കിട്ടീല etc കരിക്കുലർ ആക്ടിവിറ്റീസിൽ ഫസ്റ്റില്ല നാണം കെടുത്തി എന്നൊക്കെപ്പറഞ്ഞ് മക്കളെയും കുറ്റപ്പെടുത്തും. പക്ഷെ, നമ്മൾ എത്ര സമയം അവരോടൊത്ത് സമയം ചെലവഴിക്കുന്നുണ്ട്... സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ... അവരെ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ '......? അവരുടെ ഇഷ്ടങ്ങളെക്കുറിച്ച് ചോദിച്ചിട്ടുണ്ടോ..... ? പിന്നെ എന്തിനാണ് അവരെ കുറ്റപ്പെടുത്തുന്നത്. ആ വ്യക്തിക്കു മേൽ നമുക്കെന്തവകാശമാണുള്ളത്....?

നമ്മൾ അവർക്കു വേണ്ടി മുടക്കുന്ന പണത്തിന്റെ കണക്കാവും നമ്മുടെ മനസിലേക്ക് വരുന്നത് അല്ലേ.... ?

പണം കൊണ്ട് സ്നേഹം നേടാം എന്നു കരുതുന്നുണ്ടെങ്കിൽ ഈ ലോകത്തിലെ കോടീശ്വരൻമ്മാരായിരിക്കും നമ്മുടെ മുന്നിലെ ഏറ്റവും വലിയ സ്നേഹസമ്പന്നൻ.... പക്ഷെ അവരെയൊന്നും നമ്മൾ ഓർക്കാറുകൂടിയില്ല, മാത്രമല്ല ഒരു രൂപ പോലും സ്വന്തമായില്ലാതെ "സ്വന്തം അമ്മയെ ശിഷ്യനേ ഏൽപ്പിച്ച് എനിക്കും നിനക്കും വേണ്ടി കുരിശിൽ മരിച്ചവനല്ലേ യാഥാർത്ഥ സ്നേഹം... " അവന്റെ പാത പിന്തുടർന്ന് സർവ്വചരാചരങ്ങളെയും സ്നേഹിച്ച വിശുദ്ധാത്മാക്കാളും പണക്കാരായിരുന്നില്ല. ധനത്തെ ഉപേക്ഷിച്ച വരയായിരുന്നു ..... ഉദാ: വി.ഫ്രാൻസിസ്, ക്ലാര, കൊച്ചുത്രേസ്യ, മദർ തെരേസ അങ്ങനെ എത്രയോ വിരുദ്ധർ... അവരുടെ ജീവിതങ്ങളിൽ നിന്നും ഉൾക്കൊള്ളേണ്ട പാഠം അവർ സ്നേഹം കൊണ്ട് ധനികരാകാൻ ഓടിയവരായിരുന്നു, സമയവും സന്ദർഭവും നമ്മുടേതിനു സമം. അവർ അവനോടെത്ത് നിത്യതയിൽ എത്തിയിരിക്കുന്നു പക്ഷേ, നമ്മമ്മളോ...?

സമയം അടുത്തിരിക്കുന്നു നമുക്കും അമ്മയോടൊപ്പം അവന്റെ കൂടെ ആയിരിക്കാൻ പരിശ്രമിക്കാം.... ഇനിയുള്ള സമയം അതിനുള്ളതാകട്ടെ.....

  Change your Self, Then, you can change all over The world ...

By Tony Thomas

Post a Comment

Previous Post Next Post

Total Pageviews