അറിഞ്ഞോ? നമ്മുടെ മാർപ്പാപ്പയ്ക്ക് ഇക്കഴിഞ്ഞ ദിവസം ഒരു കാറ് സമ്മാനം കിട്ടി. ചുമ്മാ കാറൊന്നുമല്ല. പല കോടീശ്വരന്മാരും സ്വന്തമാക്കാൻ സ്വപ്നം കാണുന്ന സാക്ഷാൽ ഇറ്റാലിയൻ ആഡംബര ലംബോർഗീനി ഹുറക്കാൻ ( Iaborghini Huracan) തന്നെ!
അടിസ്ഥാന വില 183,000 യുറോ (ഏതാണ്ട് 140,44,152 ഇന്ത്യൻ രൂപാ ! ) വരുന്ന ഈ ആഡംബര വാഹനം പേപ്പൽ കളറിൽ പിതാവിനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തതാകുമ്പോൾ വില ഇനിയും പല മടങ്ങാകും.
നമുക്കാണ് അത് സമ്മാനമായി കിട്ടിയതെങ്കിലോ? എന്തു ചെയ്യും?
ആഡംബര കാറുകൾ ഉപയോഗിക്കാൻ പലതുണ്ടല്ലോ ന്യായീകരണങ്ങൾ ! പരി. പിതാവ് ചെയ്തതെന്തെന്നോ?
ആ കാറ് ആശീർവദിച്ചു. ഒപ്പു ചാർത്തി. എന്നിട്ട് അത് ലേലം ചെയത് കിട്ടുന്ന പണം മുഖ്യമായും ഇറാക്കിൽ ഖുർദ്ദിസ്ഥാനിൽ കഷ്ടതയനുഭവിക്കുന്ന അഭയാർത്ഥികളായ സഭാമക്കളുടെ സഹായത്തിന് ഉപകാരപ്പെടുത്തുമെന്ന് അറിയിച്ചു!
നമുക്ക് ഒന്നാം തരം മാതൃക! നന്ദി പരി. പിതാവേ സഭാധികാരികളെ ഓർത്ത് അഭിമാനിക്കാൻ ഇടനൽകിയതിന്.....
Let's thank God for this Holy Pope....
Post a Comment