സിനിമാ താരം മോഹിനി ക്രിസ്റ്റീനയുടെ ഹൃദയസ്പര്ശിയായ അനുഭവം. 


ആദ്യമായി  വിശുദ്ധകുർബാന  സ്വീകരിച്ചദിവസം മറക്കില്ല


ഉറക്കം വരാന്വേണ്ടി ഏതെങ്കിലും പുസ്തകം വായിക്കാമല്ലോ എന്നു കരുതിയാണ് വീട്ടുജോലിക്കാരി ഇന്ദിരയില് നിന്ന് അവര്വായിച്ചുകൊണ്ടിരുന്ന വിശുദ്ധ ബൈബിള് ഞാന് വാങ്ങിയത്.
പക്ഷേ, ഉറക്കത്തിൽ ഒരു സ്വപ്നത്തിനിടയിൽ ഞാന് വിശുദ്ധ ഗ്രന്ഥത്തിലെ ക്രിസ്തുവിനെ കണ്ടു.
അന്നു മുതല് എങ്ങനെയാണ്, എവിടെനിന്നാണ് ക്രിസ്തുവിനെക്കുറിച്ച് കൂടുതല് അറിയുക എന്നതായിരുന്നു എന്റെ ചിന്ത.
ചില കൂട്ടുകാരുടെ നിര്ദ്ദേശപ്രകാരം അടുത്തുള്ള ഒരു സി.എസ്.ഐ പള്ളിയുമായി ബന്ധപ്പെട്ടു.
എന്നാല് കര്ത്താവിനെ അടുത്തറിഞ്ഞത് കത്തോലിക്ക സഭയിലൂടെയാണ്.
ഇന്ന് എന്റെ ഈശോ എനിക്കെല്ലാമാണ്!!
മനുഷ്യകുലത്തിന്റെ മുഴുവന് രക്ഷയ്ക്കായി കര്ത്താവ് സ്ഥാപിച്ചതാണ് കത്തോലിക്കാ സഭ.
ദൈവവചനം അക്ഷരംപ്രതി പിന്തുടരുന്ന ഒരേയൊരു സഭയും കത്തോലിക്ക സഭതന്നെ. ക്രിസ്തുവിന്റെ ശരീരവും ആത്മാവും നിറഞ്ഞുനില്ക്കുന്ന ഒരേയൊരു സഭയും ഇതുതന്നെ.
കുടുംബത്തില് ഈ വിവരം ആദ്യം അറിയുന്നത് എന്റെ ഭര്ത്താവാണ്.
മാമോദീസ സ്വീകരിക്കാന് ഞാന് അദ്ദേഹത്തോട് അനുവാദം ചോദിച്ചു.
എന്റെ അച്ഛനും അമ്മയും ഈ വിവരങ്ങളെല്ലാം അറിയുന്നത് ഒരു വര്ഷത്തിനുശേഷമാണ്.
എന്റെ വിഷാദവും ഉറക്കമില്ലായ്മയും പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങളും ആത്മഹത്യാപ്രവണതയുമെല്ലാം സുഖപ്പെടുമെന്ന് കരുതിയാകണം ഭര്ത്താവും മാതാപിതാക്കളും എന്റെ തീരുമാനം അറിഞ്ഞപ്പോള് ഏറെ പിന്തുണ നല്കുകയാണ് ചെയ്തത്.
നമ്മളൊക്കെ പലപ്പോഴും പിശാച് എന്ന സത്യത്തെ അത്ര ഗൗരവമായി കരുതാറില്ല.
എനിക്കിനി ജീവിതമോ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളോ ഒന്നും ഉണ്ടാകില്ല എന്ന തോന്നല് അവ എന്നിലേക്ക് എപ്പോഴും കൊണ്ടുവന്നു. രാത്രിയില് എനിക്ക് ഉറങ്ങാന് കഴിഞ്ഞില്ല.
ഒന്നു മയങ്ങുമ്പോഴേക്കും ഭീകര സ്വപ്‌നങ്ങള് എന്നെ വന്നുമൂടി. അപ്പോ ഴൊക്കെ ശ്വാസം കിട്ടാതെ ശരീരം പുകയുന്നതുപോലെ എനിക്ക് തോന്നും.
അവസാനം ഉറക്കെ നിലവിളിച്ച് ഉണരും. എന്നാല് പ്രഭാതത്തില്ഒന്നും സംഭവിക്കാത്തതുപോലെ ഉണര്ന്ന് ഞാന് ജോലി ചെയ്യുമായിരുന്നു.
ഭര്ത്താവിനുമാത്രമാണ് ഇതെക്കുറിച്ച് അറിയാമായിരുന്നത്. ചിലപ്പോഴൊക്കെ തൈറോയ്ഡ്, വാതം പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളും ക്ഷീണവും എന്റെ ശരീരത്തിലുണ്ടായിട്ടുണ്ട്. എന്നാല് രക്തപരിശോധനയില് അതെല്ലാം നെഗറ്റീവായിരിക്കും.
ഞാന് കള്ളം പറയുന്നതാണോ അതോ എനിക്ക് എന്തെങ്കിലും മാനസിക പ്രശ്‌നമാണോ എന്നുപോലും എന്റെ പ്രിയപ്പെട്ടവര്ക്ക് തോന്നിത്തുടങ്ങി.
നിരവധി സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും പരിശോധിച്ചു. എന്നാല് കുഴപ്പങ്ങളൊന്നും കാണാന് അവര്ക്ക് കഴിഞ്ഞില്ല. അപ്പോള് ഞാന് പറയുന്നത് കളളമാണെന്ന ചിന്ത ഭര്ത്താവിനുമുണ്ടായി.
എന്റെ മാതാപിതാക്കള്ക്ക് എന്റെ കാര്യത്തില് വലിയ നിരാശയും ഭയവുമായി. സാഹചര്യങ്ങളെയും വ്യക്തികളെയും എനിക്കെതിരെ തിരിച്ചുകൊണ്ട് ഇനി ഞാന് ജീവിച്ചിരുന്നതില്അര്ത്ഥമൊന്നുമില്ലെന്ന് പൈശാചികശക്തികള് എന്നെ വിശ്വസിപ്പിക്കാന് ശ്രമിച്ചു.
ആ കാലങ്ങളിലാണ് ഞാന് വീട്ടുജോലിക്കാരി കൊണ്ടുവന്ന ബൈബിള് പതിവായി വായിക്കാന് തുടങ്ങുന്നത്.
പിന്നീട് അടുത്തുള്ള ദൈവാലയത്തില് പോകുകകയും ദിവ്യകാരുണ്യസന്നിധിയില് പ്രാര്ത്ഥിക്കാനും തുടങ്ങിയതോടെ ജീവിതത്തില് ഏറെ മാറ്റം വന്നുതുടങ്ങി.
പരിശുദ്ധ കന്യാമറിയമാണ് എന്നെ ക്രിസ്തുവിനോട് ചേര്ത്ത് നിര്ത്തിയത്.
ആത്മീയമായി ഞാന് തളരുമ്പോഴെല്ലാം ആ അമ്മ എന്നെ നെഞ്ചോട് ചേര്ത്ത് നിര്ത്തി.
അതുകൊണ്ട് അവളെന്റെ അമ്മയും രാജ്ഞിയുമാണ്.
ഈശോ അര്ഹിക്കുന്ന വിധത്തില് അവിടുത്തെ സ്‌നേഹിക്കാന്കന്യാമറിയമാണ് എന്നെ പഠിപ്പിച്ചത്.
എന്റെ ഇച്ഛകളെയും ഹൃദയത്തെ തന്നെയും പവിത്രമാക്കിയത് ഈ അമ്മയാണ്.
അവള് എന്നെ നയിക്കാനും സംരക്ഷിക്കാനുമായി മാലാഖമാരെ അയക്കുന്നു.
സാത്താന് എന്നന്നേക്കുമായി തോല്പിക്കപ്പെട്ടുവെന്നും ഞാന്ഭയപ്പെടാതെ, കര്ത്താവിന്റെ പരിചയെടുത്ത് യുദ്ധം ചെയ്യണമെന്നും അവള് ഓര്മിപ്പിക്കുന്നു.
മാമ്മോദീസാ സ്വീകരിച്ച് 'ക്രിസ്റ്റീന' എന്ന പേര് സ്വീകരിച്ചതിന് ശേഷം ആദ്യമായി വിശുദ്ധ കുര്ബാന സ്വീകരിച്ചതാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നതിനുശേഷമുണ്ടായ ഏറ്റവും ഹൃദയസ്പര്ശിയായ അനുഭവം.
സ്രഷ്ടാവായ ദൈവം നമ്മുടെയുള്ളില് വസിക്കാന് ഇത്രയും ചെറുതായല്ലോ എന്നത് എന്നെ ആ കൂദാശയിലേക്ക് കൂടുതല്അടുപ്പിക്കുന്നു.
പരിശുദ്ധാത്മാവാണ് സഭയിലും കൂദാശയിലും എന്റെ വഴികാട്ടിയായത്. യഥാര്ത്ഥത്തില് സത്യദൈവം ആരാണെന്ന് ഞാന് മനസിലാക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്.
എന്റെ ജീവിതത്തെ എപ്പോഴും പ്രകാശപൂരിതമാക്കുന്ന, കര്ത്താവിന്റെ ജ്ഞാനമാണവന്.
അവന്റെ കരുതല് ഇല്ലായിരുന്നെങ്കില് ഞാന് തീര്ത്തും ഒറ്റപ്പെടുമായിരുന്നു.
പ്രിയരേ,
പരിശുദ്ധ കന്യാമറിയത്തോട് ചേര്ന്നുനില്ക്കുക, അവള് നമ്മെ സദാ സഹായിക്കും. യൗസേപ്പിതാവിന്റെയും മാലാഖമാരുടെയും വിശുദ്ധരുടെയും മാധ്യസ്ഥ്യം തേടി പ്രാര്ത്ഥിക്കുക. സമൂഹത്തില് സത്യത്തിന്റെ വക്താക്കളാകുവാനും നഷ്ടപ്പെട്ടു പോകുന്നവരെ നേര്വഴിക്ക് നടത്തുവാനും വൈദികര്ക്കും സന്യസ്തര്ക്കുമായി പ്രാര്ത്ഥിക്കുവാനും നമുക്ക് കടമയുണ്ട്.
സത്യദൈവത്തോടൊപ്പം സത്യസഭയില് നില്ക്കുന്നതാണ് വിശ്വാസിയുടെ ആനന്ദം. വിശുദ്ധരുടെ പ്രാര്ത്ഥനകള്പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയിലേക്ക് നമ്മെ നയിക്കുന്നു. പിതാവായ ദൈവം നമ്മെ സ്‌നേഹിക്കുന്നു. പുത്രനിലൂടെയും പരിശുദ്ധാത്മാവിലൂടെയും നമ്മോട് ചേര്ന്നിരിക്കുവാന്അവിടുന്ന് ആഗ്രഹിക്കുന്നു.

Post a Comment

Previous Post Next Post

Total Pageviews