എന്റെ ഈശോയെ ഞാൻ അങ്ങയെ അധികമായി സ്നേഹിക്കുന്നു.





"യേശുക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആര് നമ്മെ വേർപെടുത്തും,,,??

ക്ലേശമോ ദുരിതമോ പിഡനമോ പട്ടിണീയോ നഗ്നതയോ ആപത്തോ വാളോ??"

{റോമാ 8:35}



യേശുക്രിസ്‌തു_നമ്മളെ_സ്നേഹിച്ചത്_പോലെ_ആരും_നമ്മെ_സ്നേഹിച്ചിട്ടില്ല, !

.

യേശുവിന്റെ സ്നഹത്തിൽ എന്നെ ആർക്കു വേർപെടുത്താൻ കഴിയുകയില്ലയെന്നു ക്ളോഡിയൻ ചക്രവർത്തിയുടെ മുഖത്ത്നോക്കി സധൈര്യം പറഞ്ഞ പുരോഹിതൻ.

.

മതപീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന പുരോഹിതനായിരിന്നു വാലെന്റൈൻ.

.

ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്‍റെ അനുബന്ധമായും, സൈനീക ശക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവർത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. '

.

എന്നാൽ വിശുദ്ധ വാലെന്റൈൻ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, യുവാക്കളേയും യുവതികളേയും രഹസ്യമായി തന്റെ അടുക്കൽ വിളിച്ചു വരുത്തി അവരെ വിവാഹമെന്ന കൂദാശ വഴി ഒന്നാക്കുകയും ചെയ്തു. എന്നാൽ ഒടുവിൽ‍ ചക്രവർത്തി ഇത് കണ്ടുപിടിച്ചു.

.

അധികം വൈകാതെ തന്നെ വിശുദ്ധനെ ബന്ധനസ്ഥനാക്കി തന്റെ മുൻപിൽ കൊണ്ടുവരുവാൻ ചക്രവർത്തി കല്‍പ്പിച്ചു.

.

വിശുദ്ധനെ വധിക്കുന്നതിന് പകരം റോമൻ വിഗ്രഹാരാധനാ സമ്പ്രദായത്തിലേക്ക് വിശുദ്ധനെ പരിവർത്തനം ചെയ്യുവാനാണ് ചക്രവർത്തി ശ്രമിച്ചത്.

.

എന്നാൽ വിശുദ്ധ വാലെന്റൈൻ ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തിൽ അടിയുറച്ച് നില്‍ക്കുകയും, ചക്രവർത്തിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

.

അദ്ദേഹത്തിന്റെ ഈ പ്രവർത്തിയില്‍ കുപിതനായ ചക്രവർത്തി വിശുദ്ധനെ വധിക്കുവാൻ ഉത്തരവിറക്കി.

.

അതി ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയമാകുകയും ഒടുവിൽ തലയറുത്ത് കൊല്ലപ്പെടുകയും ചെയ്തു. AD 273 ഫെബ്രുവരി 14 നായിരിന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.



വിശുദ്ധ വാലെന്റൈൻ സുഹൃത്ബന്ധത്തിന്റെ ആഗോള അടയാളമായി മാറിയിരിക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ദമ്പതിമാരുടെ മധ്യസ്ഥൻ കൂടിയാണ് വിശുദ്ധ വാലെന്റൈൻ.

.

തിരുസഭക്ക് ഊർജവും കരുത്തും പകരുവാനും യേശുവിന്റെ സാക്ഷിയാകാനും ഉഗ്രസർപ്പവുമായുള്ള യുദ്ധത്തിൽ ദൈവദൂതന്മാരെ സഹായിക്കുവാനും നാമോരോരുത്തരും ഈ വലെന്റൈ ദിനത്തിൽ‍ എടുക്കുന്ന തീരുമാനങ്ങൾക്കു കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്. എല്ലാവർക്കും എന്റെ വാലന്റൈസ്‌ദിനാശംസകൾ.



ആവേ…ആവേ… ആവേ…ആവേമരിയ…

.

ദൈവകൃപയാൽ Noel Moothedeth



യേശുക്രിസ്‌തുവാണ് നമ്മുടെ വാലെന്റൈൻ എന്നു വിശ്വസിക്കുന്നവർ

അഭിമാനത്തോടെ ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post

Total Pageviews