വിവാഹ ആഘോഷങ്ങളല്ല പ്രധാനപ്പെട്ടത് കുടുംബ ജീവിതമാണ് പ്രധാനപ്പെട്ടത്.
വിവാഹ കർമ്മത്തെ കോമാളിത്തരമാക്കുന്ന വിവരദോഷികളെ എന്തു വിളിക്കണം.. എത്രമാത്രം ഭക്തിയോടും വിശുദ്ധിയോടും പ്രാർത്ഥനയോടും കൂടി നടത്തപെടേണ്ട കർമ്മമാണത്..
" ന്യൂ ജനറേഷൻ " എന്ന ഓമനപേരിൽ ഓരോ കർമ്മങ്ങളും ഇന്ന് നിറം കെട്ട രീതിയിൽ ആവിഷ്കരിക്കപെടുമ്പോൾ കെട്ടുറപ്പില്ലാത്തതും.. ഈശ്വരാനുഗ്രഹം ഇല്ലാത്തതുമായ വിധത്തിൽ അത് മാറ്റപെടുകയാണ്.. ഇടയ്ക്ക് വച്ചു ഇത്തരക്കാർ മുറിഞ്ഞു പോവുകയാണ് പതിവ്..
പണ്ടു പുരാതന കാലം മുതൽ ദാമ്പത്യ വിശുദ്ധിയുടെ മഹത്വം തിരിച്ചറിഞ്ഞു മാതാപിതാക്കൾ കൈപിടിച്ചേൽപ്പിച്ച് തങ്ങളുടെ മക്കളെ ജീവിക്കുവാൻ പറഞ്ഞു വിടുന്നിടത്ത് ദീർഘകാലത്തെ ജീവിതമുണ്ടായിരുന്നു..
എല്ലാം ബഹുമാനാധിഷ്ഠിതമായി രുന്നു... പടക്കം പൊട്ടിക്കുക.. ഷേവിംഗ് ക്രീം മുഖത്ത് തേയ്ക്കക.... കൂകി വിളിക്കുക..... റീത്ത് വയ്ക്കുക.. പാമ്പിനെ തുറന്നു വിടുക... സദ്യ നടക്കുമ്പോൾ ചീനി ചട്ടിയിൽ കഞ്ഞി നൽകുക.. സ്‌റ്റേജിൽ കോപ്രായങ്ങൾ കാണിക്കുക.... മരണ പാട്ട് പാടുക.. മുട്ട എറിയുക.. എന്നിങ്ങനെ പവിത്ര കർമ്മത്തെ മലിനമാക്കുന്ന വിധം കല്യാണ വീടുകൾ മാറ്റപെട്ടു കഴിഞ്ഞു... മക്കൾ പിഴച്ചു പോയ് എങ്കിൽ മാതാപിതാക്കൾ വിവേകം കാണിക്കണം...
ഡാൻസും പാട്ടും ഇല്ലാത്ത ഒരു കല്യാണവും ഇന്നില്ല... ഈശ്വര ഭയവും ഭക്തിയും.. സമൂഹ ബഹുമാനവും ഇല്ലാത് വിവാഹ കർമ്മങ്ങൾ നടത്തരുത്... ഭാവി ജീവിതത്തിലും ഈ മക്കൾ അച്ചടക്കമില്ലാത്തവരായ് തീരും. വലിയ തകർച്ചയ്ക്കും നാശത്തിനു മത് കാരണമാകും.....
(Courtesy Rev.Fr.Santhosh George,Thanal Veedu).
Post a Comment