ഏവരെയും ഞെട്ടിക്കുന്ന നോമ്പുകാല സന്ദേശം. നോമ്പുകാലത്തു BEER മധുരം ഒത്തിരി നുണയുക. എന്ത്! BEER ഉപയോഗിക്കാനോ?

ബെംഗളൂരു :ബാംഗ്ലൂരിലെ വി. പാട്രിക് ഇടവക വികാരി തന്റെ ഇടവക വിശ്വാസികൾക്ക് നോമ്പിന്റെ 40 നാളുകൾ പാലിക്കാൻ, ജീവിക്കാൻ നൽകിയ വളരെ ലളിതവും കേൾക്കുമ്പോൾ നെറ്റിചുളിക്കുന്നതുമായ ഒരു സന്ദേശമാണിത്: “ഒത്തിരി BEER ഉപയോഗിക്കുക”.
തെറ്റിദ്ധരിക്കുന്ന ചിന്തയെ മനസ്സിൽ ഓടിയെത്തുകയുള്ളൂ.
അതിശയിപ്പിക്കുന്ന ഇ ചിന്തയെ ഒന്ന് ശ്രദ്ധിക്കാം.
BEERഎന്നതിന്റെ ഓരോ അക്ഷരങ്ങൾക്കും പുത്തൻ അർത്ഥം കൊടുത്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്.

1) B = BIBLE ദൈവ വചനം വായിക്കുക.
ജീവന്റെ വചനത്തൽ ആത്മീയമായി പരിപോഷിപ്പിക്കപ്പെടാൻ ദൈവം നൽകിയ സമയമാണിത്.

2) E = EMPATHY
പാവപ്പെട്ടവരോടും ഉപേക്ഷിക്കപെട്ടവരോടും അവഗണിക്കപ്പെട്ടവരോടും സഹാനുഭുതികാണിക്കുക. ഇവർക്കായി എന്തെങ്കിലും ചെയ്യുക.

3) E = EUCHARIST ദിവ്യകാരുണ്യം. ഞായറാഴ്ചകൾ മാത്രം അല്ലാതെ മറ്റു ദിവസങ്ങളിയും ദിവ്യ ബലിയിൽ പങ്കെടുക്കുക. പറ്റിയാൽ എല്ലാ ദിവസവും.

4) R = RECONCILIATION അനുരഞ്ജനം.
നമ്മൾ മുറിപ്പെടുത്തിയവർ, നാം സംസാരിക്കാതിരിക്കുന്നവർ ഇവരോട് മാപ്പ് നേടാനുള്ള ഉചിതമായ സമയമാണിത്. ദൈവവുമായും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുക.

മറക്കരുത് ഇതാണ് BEER. അതുകൊണ്ട് ഈ മുകളിൽ പറഞ്ഞ BEER ഈ നോമ്പുകാലത്ത് ആവോളം നുണയുക.

വിവർത്തനം: ഫാ. ജോയിസാബു.

Post a Comment

Previous Post Next Post

Total Pageviews