വിശപ്പിനു  ആഹാരം  നൽകുന്ന  ലൗ  &കെയർ 

വിശക്കുന്നവന്റെ  മുമ്പിൽ  ദൈവം  അപ്പമായി  അവതരിക്കണം .അട്ടപ്പാടിയിൽ  ആദിവാസിയുവാവായ മധു  വിശപ്പ്‌  സഹിക്കാൻ  കഴിയാതെ  വിഷമിച്ചതും ,പിന്നീട്  മാപ്പ്‌ അർഹിക്കാത്ത  വിധം  ക്രൂരമായി  കൊലപ്പെടുത്തിയതും   നമ്മെ  വേദനിപ്പിക്കുന്നു .പ്രധിഷേധം  പ്രതികരണം  ഉയരുന്നു .നമുക്ക്  എന്ത്  ചെയ്യാൻ കഴിയും ? ഇതിനുള്ള  ഉത്തരമാണ്  കൊച്ചിനഗരത്തിലെ  ലൗ&കെയർ  എന്ന  അമ്മമാരുടെ  കൂട്ടായ്‌മ  നൽകുന്നത് .2003 സെപ്റ്റംബർ  2 ,ന്  അമൽ  സാബു  എന്ന  കുട്ടിയുടെ  8 മത്  ജന്മദിനത്തിന്  മാതാപിതാക്കൾ   ആരംഭിച്ച അന്നദാന പദ്യത്തിയാണ് .30 പേർക്ക്  പ്രഭാതഭക്ഷണം  നൽകിയായിരുന്നു  തുടക്കം .ഇപ്പോൾ  കൊച്ചി  നഗരത്തിലെ  ആയിരക്കണക്കിന്  അമ്മമാർ ഈ  സ്നേഹകൂട്ടായ്മയിൽ  ആത്മാർഥമായി  ആഹാരം  നൽകി  സഹകരിക്കുന്നു .


കേരള ഹൈകോടതിയിൽ  നിന്നും  ആഴ്ചയിൽ  അഞ്ചുദിവസം  ഭക്ഷണപൊതികൾ  നൽകിവരുന്നുണ്ട് .രണ്ടു ലക്ഷത്തി പതിനായിരത്തിൽ അധികം  ഭക്ഷണപൊതികൾ  ഇതിനോടകം  കേരള ഹൈകോടതി  നൽകിക്കഴിഞ്ഞു .നഗരത്തിലെ  വിവിധ  കോളേജുകൾ  സ്കൂളുകൾ  ,റസിഡൻസ്  അസിഡോസിയേഷനുകൾ  ,ഫ്ലാറ്റുകൾ ,വിവിധ  സ്ഥാപനങ്ങൾ  എല്ലാം  ഭക്ഷണം  നൽകി  അഗതികളുടെ  വിശപ്പ് അകറ്റുന്നു .ടൂ  വീലറിൽ  സഞ്ചരിച്ചു  അര്ഹതയുള്ളവരെ  കണ്ടെത്തി  ഭക്ഷണം  നൽകുന്നു .അവശ്യക്കാർക്ക്  നൽകാൻ  ആഹാരവും  വസ്ത്രവും  പാലാരിവട്ടത്തുള്ള  ലൗ & കെയർ  ഭവനത്തിൽ എപ്പോഴും  ഉണ്ട് .അരിയും  നൽകിവരുന്നു .കൊച്ചി  നഗരത്തിലെ  ഈ  സ്നേഹകൂട്ടായ്മയിൽ  ജാതി മത  രാഷ്ടിയ കക്ഷി  വ്യത്യാസങ്ങൾ  ഇല്ലാതെ  കുടുംബങ്ങൾ  പങ്കു ചേരുന്നുണ്ട് .


ഈ  പ്രസ്ഥാനത്തിൽ  നിന്നും  പ്രചോദനം  ഉൾക്കൊണ്ട്‌  പല സ്ഥലങ്ങളിൽ  ,ഇതുപോലെ  ആഹാര വിതരണം  നടക്കുന്നു .8  ക്ലാസ്സിൽ  പഠിക്കുമ്പോൾ  ആഹാരവിതരണത്തിനു  പോയ അമൽ സാബു  ഇപ്പോൾ  ,കൊച്ചി  യൂണിവേഴ്‌സിറ്റിയിൽ  MBA  യ്ക്ക്  പഠിക്കുന്നു .സഹോദരി  ഏയ്ഞ്ചൽ  BBA,LLB യ്ക്കും  പഠിക്കുന്നു .ഇവർ  രണ്ടുപേരും  ആഹാരവിതരണത്തിനു  പോകാറുണ്ട് .ഇവരുടെ  അമ്മ  എൽസി സാബു   കോ ഓർഡിനേറ്റർ  ആയി പ്രവർത്തിക്കുന്നു .


9446349344  എന്ന  നമ്പറിൽ  വിളിച്ച്  ആഹാരം  നൽകാൻ  തയ്യാറുള്ളവർ  വിളിക്കുന്നു .വിശപ്പിന്  പരിഹാരം  ആഹാരം  .നമുക്ക്  എന്ത്  ചെയ്യാൻ  കഴിയും .കഴിയുന്നതെല്ലാം  ചെയ്യുക .ആഹാരം  നൽകുന്നതിന്റെ  അല്മിയത  കൂടുതൽ  മനസ്സിലാക്കാൻ  നമുക്ക്  ശ്രമിക്കാം .

Post a Comment

Previous Post Next Post

Total Pageviews