കുരിശിന്റെ_വഴി_ചൊല്ലുന്നതു_കൊണ്ടുള്ള_14_ഫലങ്ങൾ.
••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••
ലോകം മുഴുവൻ കുരിശിന്റെ വഴിയിലൂടെ കടന്നു പോകുമ്പോൾ നമുക്കും ഒരുമിച്ചു കൈകൾ കോർക്കാം.
.
"#കുരിശിൽ_മരിച്ചവനെ,
#കുരിശാലെ_വിജയം_വരിച്ചവനെ…
#മിഴിനീരൊഴുക്കി_അങ്ങേ_കുരിശിന്റെ,
#വഴിയേ_വരുന്നു_ഞങ്ങൾ…"
.
ഫ്രാൻസിസ് മാർപാപ്പായോട് ഒരിക്കൽ കുട്ടികൾ ചോദിച്ച ചോദ്യമാണ്
.
"പ്രിയപ്പെട്ട പാപ്പാ അങ്ങ് സാധാരണയായി എന്താണ് പ്രാർത്ഥിക്കുന്നത്?"
.
ഇതിനു മറുപടിയായി താൻ കുരിശിന്റെ വഴിയുടെ ഒരു ചെറിയ പുസ്തകം എപ്പോഴും കൂടെ കൊണ്ടുനടക്കാറുണ്ടന്നും കുരിശിന്‍റെ വഴി ചൊല്ലി പ്രാർത്ഥിക്കുന്നത് അദ്ദേഹത്തിന് വളരെ ഗുണം ചെയ്യുന്നുണ്ടന്നും പറഞ്ഞു.
.
തിരുസഭ വിലമതിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്തമുറയാണ്‌ കുരിശിന്‍റെ വഴി.
.
വിശുദ്ധരെല്ലാം തന്നെ കുരിശിന്‍റെ വഴിക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു.
.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അത് ഫലദായകമായി അനുഭവപ്പെട്ടതായും പറഞ്ഞിട്ടുണ്ട്.
.
മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു.
.
കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ:
.
1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും.
.
2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും.
.
3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും.
.
4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവർക്ക്‌ കരുണ ലഭിക്കും. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്)
.
5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും.

6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും.
.
7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും.
.
8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും.
.
9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും.
.
10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും.
.
11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും.
.
12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും.
.
13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും.
.
14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.
.
+ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയ്യുന്നു : എന്തുകൊണ്ടന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടും രക്ഷിച്ചു! +
.
ആമേൻ.
.
ആവേ… ആവേ… ആവേ മരിയാ...
.
ദൈവകൃപയാൽ Noel Moothedeth

Post a Comment

Previous Post Next Post

Total Pageviews