കൃപയുടെ മണിക്കൂർ. Dec 8th, 12 pm to 1 pm. .
ഈശോയിൽ സ്നേഹമുള്ള സഹോദരങ്ങളെ, പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ Sister Pierrina ക്കു പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത സന്ദേശം
"പ്രാർത്ഥനയോടും പ്രാശ്ചിത്ത പ്രവർത്തികളോടും കൂടി സങ്കീർത്തനം 51 കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലുക. ഈ മണിക്കൂറിൽ വളരെയധികം ദൈവകൃപ ചൊരിയപ്പെടും കഠിനഹൃദയരായ കൊടും പാപികൾക്ക് പോലും ദൈവ കൃപയുടെ സ്പർശനം ലഭിക്കും.
ഈ തീരു മണിക്കൂറിൽ തന്നോട് നിത്യ പിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടും. "
പരിശുദ്ധ അമ്മയുടെ സന്ദേശം അനുസരിച്ചു നമ്മൾ ചെയ്യേണ്ടത് :
1. ഡിസംബർ 8ആം തിയതി ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ യുള്ള സമയം പ്രാത്ഥനയിൽ ചിലവഴിക്കാം.
2. വീട്ടിലോ ജോലിസ്ഥലത്തോ ദൈവാലയത്തിലോ ഈ സമയം പ്രാത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യത ഉള്ള എല്ലാത്തിൽ നിന്നും എല്ലാ തിരക്കുകളിൽ നിന്നും അകന്നു ദൈവവുമായി ഐക്യത്തിൽ ആയിരിക്കാം. ( ഈ സമയങ്ങളിൽ മറ്റാരോടും സംസാരിക്കാതെ യും മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെയും പ്രാർത്ഥനയിൽ തടസമുണ്ടാകുന്നവയിൽ നിന്നും ഒഴിഞ്ഞു മാറാം)
3. കൈകൾ വിരിച്ചു പിടിച്ചു സങ്കീർത്തനം 51 (3 പ്രാവശ്യം ) ചൊല്ലി പ്രാർത്ഥന ആരംഭിക്കാം.
4.ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ രീതിയിൽ പ്രാർത്ഥിച്ചും ദൈവത്തെ സ്തുതിച്ചും, പരിശുദ്ധാത്മാവ് പ്രേരിപ്പിക്കുന്ന പാട്ടുകൾ പാടിയും, സങ്കീർത്തനങ്ങൾ ധ്യാനിച്ചും കൃപയുടെ ഈ മണിക്കൂർ ചിലവഴിക്കാം.
ആവേ മരിയ.
Post a Comment