ഇന്ന് നാം പ്രാര്‍ത്ഥിക്കുന്നത് എല്ലാ യുവജനങ്ങള്‍ക്കും വേണ്ടിയാണ്.
മാതാപിതാക്കളുടെ അധാര്‍മ്മിക ജീവിതത്താല്‍ ദുര്‍മാതൃക ലഭിച്ചവരും മാതാപിതാക്കളാലും സഹോദരങ്ങളാലും അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും മറ്റുള്ളവരാല്‍ പീഡിപ്പിക്കപ്പെട്ടവരും സ്വന്തം കുടുംബം നല്‍കുന്ന സ്വാതന്ത്ര്യവും സന്തോഷവും നഷ്ടപ്പെട്ടു പോയവരും വിദ്യാഭ്യാസവും തൊഴിലും നഷ്ടപ്പെട്ട് വേദനിക്കുന്നവരും നിരീശ്വര വാദികളും വിവിധ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിച്ച് ജീവിക്കുന്നവരും ദാരിദ്ര്യ ദു:ഖത്താലും പലവിധ രോഗങ്ങളാലും അനാരോഗ്യം മൂലവും വേദനിക്കുന്നവരും വിവിധ മ്ലേച്ഛതകള്‍ക്കും പലവിധങ്ങളിലുമുള്ള ദു:ശ്ശീലങ്ങള്‍ക്കും തഴക്ക ദോഷങ്ങള്‍ക്കും ലഹരികള്‍ക്കും അക്രമ സ്വഭാവങ്ങള്‍ക്കും അടിമകളും ആയിരിക്കുന്ന എല്ലാ യുവജനങ്ങളേയും,
പവിത്രമായ കൂദാശയാല്‍ മുദ്രിതമായ സമയമാകുന്നതിനു മുമ്പേ പ്രണയത്തെ തട്ടിയുണര്‍ത്തുന്ന എല്ലാ യുവജനങ്ങളേയും അവര്‍ വഴി രൂപം കൊള്ളുന്ന ഇന്നിന്‍റെ ലോകത്തിന്‍റേതായ എല്ലാ മാധ്യമ-ആസ്വാദന പരിപാടികളേയും നമുക്ക് സമര്‍പ്പിക്കാം
ലൈംഗിക അരാജകത്വം സ്വാതന്ത്ര്യമാണെന്ന പൈശാചിക മിഥ്യാബോധം നശിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാ യുവജനങ്ങളേയും പ്രത്യേകമായി സമര്‍പ്പിക്കാം
Post a Comment