ഒരു വൈദികന്റെ വെറും അഞ്ചു വരികൾ മാത്രമുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ലോകത്തോട് ഒരുപാട് സത്യങ്ങൾ വിളിച്ചു പറയുന്നു. ആരാണ് നട്ടെല്ലുള്ള ക്രിസ്ത്യാനി? ഒരു ക്രിസ്ത്യാനി എന്താണ് പ്രഘോഷിക്കേണ്ടത്? വെറും താൽക്കാലിക കയ്യടികൾക്കായി നാം കർത്താവിനെ ഒറ്റി കൊടുക്കാറുണ്ടോ? സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍ സഭാംഗവും ഗ്രേറ്റ് ബ്രിട്ടണിലെ റെക്സ്ഹാം രൂപതയ്ക്കു കീഴിലെ ഇടവകയില്‍ സേവനം ചെയ്യുകയും ചെയ്യുന്ന ഫാ. റോയി കോട്ടക്കപ്പുറത്തിന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ ഇതിനെല്ലാമുള്ള മറുപടിയുണ്ട്. അദ്ദേഹം പറയുന്നു:
*മതാന്തര സംവാദങ്ങളിൽ പോലും ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ എന്ന് ഉറച്ചു പ്രസംഗിക്കാൻ പറ്റാത്തവൻ നട്ടെല്ലുള്ള ക്രിസ്താനി അല്ല... അതിപ്പോ അൽമായൻ ആയാലും മാർപാപ്പ ആയാലും അച്ചൻ ആയാലും.. എന്റെ മതവും കൊള്ളാം നിന്റെ മതവും കൊള്ളാം എന്ന് പറഞ്ഞു സ്വന്തം മുഖം രക്ഷിച്ചു കയ്യടി നേടുന്നവനും ക്രിസ്തുവിന്റെ സാക്ഷികൾ ആകുന്നില്ല.... അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് കുരിശുയുദ്ധ കാലത്ത് അന്നത്തെ സുൽത്താന്റെ മുൻപിൽ പോയി സംസാരിച്ചത് നിങ്ങളുടെ മതം കൊള്ളാം എന്നായിരുന്നില്ല, മറിച്ചു ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ എന്നായിരുന്നു.... ഫ്രാൻസിസ് ആകാൻ നാം ഒത്തിരി വളരേണ്ടിയിരിക്കുന്നു.... എങ്കിലും താത്കാലിക കയ്യടികൾക്കായി കർത്താവിനെ ഒറ്റി കൊടുക്കാതെ എങ്കിലും ഇരുന്നുകൂടെ....
NB.... ഞാൻ പറഞ്ഞതല്ല അവൻ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്...
Roychen*
എന്റെ മതവും കൊള്ളാം നിന്റെ മതവും കൊള്ളാം എന്നു പറഞ്ഞു സ്വന്തം മുഖം രക്ഷിച്ചു കൈയ്യടി നേടാൻ ശ്രമിക്കുന്ന വിശ്വസികളുടേയും വൈദികരുടെയും എണ്ണം ഇക്കാലത്ത് വർദ്ധിച്ചുവരുന്നു. "ക്രിസ്തു മാത്രമാണ് ഏകരക്ഷകൻ" എന്നു പ്രഘോഷിക്കുവാൻ ആരും തന്നെ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഇതുപോലെ സത്യം വിളിച്ചുപറയാൻ തയാറായ റോയി അച്ചൻ തന്നെയാണ് നട്ടെല്ലുള്ള വൈദികൻ. ആദിമസഭയിലെ ക്രിസ്തു ശിഷ്യന്മാരിൽ ഈ ധൈര്യവും തീക്ഷ്ണതയും ശക്തമായി നിലനിന്നിരുന്നു. ഇതുപോലെ സത്യം സധൈര്യം പ്രഘോഷിക്കുന്ന വൈദികർ ധാരാളമായി സഭയിലുണ്ടാകട്ടെ എന്നു നമ്മുക്ക് പ്രാർത്ഥിക്കാം.
കടപ്പാട് : www.pravachakasabdam.com
Post a Comment