.
എങ്ങനെയായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ ജനനം. ??

അന്ന്_എന്താണ്_സംഭവിച്ചത് ??
അനേകം_മക്കൾക്ക്_ഇനിയും_വെളിപ്പെട്ടിട്ടില്ലാത്ത_അമൂല്യ_സത്യമാണ്_ആ_സുദിനം.
.
ദൈവപിതാവ്_പരിശുദ്ധ_അമ്മയുടെ_ജീവൻ#ഗബ്രിയേലിനെ_ഏല്പിച്ചുകൊണ്ട്_പറഞ്ഞു;
പോകുക_രക്ഷാകര_പ്രവർത്തിയുടെ_ആദ്യ_പടിയെന്നോണം_ഈ_ജീവനെ_അന്നയിൽ_നിക്ഷേപിക്കുക.
.
സംഭവം
***********
ദാവീദിന്റെ ഗോത്രത്തിൽ പെട്ട ജോവാക്കീമും അന്നയുമായിരുന്നു പരിശുദ്ധ മേരിയുടെ മാതാപിതാക്കൾ.
.
ജോവാക്കിമിന്റെ വീട് ഗലീലിയായിലെ നസ്രത്തിലും അന്നയുടെ വീട് യൂദായിലെ ബത്ലഹേമിലുമായിരുന്നു.
.
വാർദ്ധക്യത്തിൽ എത്തിയിട്ടും മക്കളില്ലാതിരുന്ന ജോവാക്കിമിനും അന്നയ്ക്കും ദൈവപിതാവിൽ നല്ല പ്രത്യാശയുണ്ടായിരുന്നു
.
അവർ ഒരു കുഞ്ഞിനെ സ്വപ്നം കാണുകയിരുന്നു അവർ പ്രാർത്ഥപൂർവ്വം കാത്തിരുന്നു,
.
അന്നും പതിവുപോലെ രാത്രിയുടെ യാമാങ്ങളിൽ അവർ പ്രാർത്ഥിച്ചു
അന്ന ഇപ്രകാരം പറഞ്ഞു ദൈവപിതാവേ
അങ്ങ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നാൽ ആ കുഞ്ഞിനെ അങ്ങേക്കു തന്നെ
ഞങ്ങൾ തിരിച്ചു തരും
.
ഈ സമയം സ്വർഗത്തിൽ ദൈവത്തിന്റെ കൽപ്പനയ്ക്കുവേണ്ടി ഗബ്രിയേൽ മാലാഖ നിൽക്കുന്നു.
.
ദൈവപിതാവ് പരിശുദ്ധ അമ്മയുടെ ജീവൻ ഗബ്രിയേലിനെ ഏല്പിച്ചുകൊണ്ട് പറഞ്ഞു;

"പോകുക, രക്ഷാകര പ്രവർത്തിയുടെ
ആദ്യ പടിയെന്നോണം ഈ ജീവനെ അന്നയിൽ നിക്ഷേപിക്കുക.
ഇതുവഴി ഏദനിലെ എന്റെ വാഗ്‌ദാനം ഭൂമിയിൽ നിറവേറും.
ഭൂമിയുടെ അവകാശം പൂർണ്ണമാകേണ്ടതിനു മറ്റാരുമറിയാതെ ഈ ജീവനെ അന്നയിൽ ഒന്നാക്കുക.".
.
ദൈവത്തോടുള്ള അണയാത്ത സ്നേഹത്തിന്റെ എരിയുന്ന ഹൃദയവുമായി ശിരസ് നമിച്ചുകൊണ്ട് ആ ജീവനെ ഗബ്രിയേൽ കൈകളിൽ ഏറ്റു വാങ്ങി.
.
#തന്റെയുള്ളിലെ_എരിയുന്ന_സ്നേഹാഗ്നി_ജ്വാലയ്ക്കുള്ളിൽ_ആ_ജീവനെ_മറച്ചുകൊണ്ട്_ഗബ്രിയേൽ
#ദൈവ_പിതാവിന്റെ_സന്നിധിയിൽ_നിന്നും_യാത്രയായി.
.
പാറയെ പിളർക്കുന്ന ശബ്ദത്തോടെ ഇടിമിന്നലെന്നോണം ഗബ്രിയേൽ ഭൂമിയിലേക്ക് ആഗതനായി.ഗബ്രിയേലിനെ കണ്ടമാത്രയിൽ ദുഷ്ടരൂപികൾ പുകമഞ്ഞുപോലെ പാലായനം ചെയ്തു.
.
കരഞ്ഞു പ്രാർഥിച്ചു കൊണ്ട് രാത്രിയുടെ യാമങ്ങളിൽ തളർന്നുറങ്ങിയ അന്നയുടെ പക്കലേക്കു ഗബ്രിയേൽ കടന്നു വന്നു.
.
തന്റെ ഉള്ളിൽ ദൈവപിതാവ് തന്നെ ഏൽപ്പിച്ച പരിശുദ്ധ ജീവനെ കൈകളിൽ എടുത്തുകൊണ്ട് ദൈവ പിതാവിനോട് ഒരു പ്രാർഥനയെന്നോണം അനുവാദം വാങ്ങിയ ശേഷം ഗബ്രിയേൽ അന്നയിൽ ആ ജീവനെ നിക്ഷേപിച്ചു.
.
തിളങ്ങുന്ന മുഖകാന്തിയോടെ ഗബ്രിയേൽ മുട്ടുകൾ മടക്കി കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു,
#ഏദനിലെ_ദൈവ_പിതാവിന്റെ_വാഗ്ദാനമേ #നിനക്ക്_സ്വസ്തി എന്നു പറഞ്ഞുകൊണ്ട്
ഗബ്രിയേൽ സ്വർഗത്തിലേക്ക് യാത്രയായി.
.--------------------=====-------------------------------
ഇതൊന്നുമറിയാതെ പ്രാർഥനയുടെ ആഴങ്ങളിൽ അവർ ഒരു കുഞ്ഞിനെ സ്വപ്നം കാണുകയായിരുന്നു.എന്നാൽ അവർക്ക് ദൈവത്തിന്റെ അമ്മയെ ലഭിച്ചു.
നിത്യമായ ജ്ഞാനം സമയത്തിന്റെ തികവിൽ അവളിൽ താണിറങ്ങി.
.
{പ്രഭാഷകൻ 1:15}
"#മനുഷ്യരുടെ_ഇടയിൽ_അവൾ_നിത്യവാസം_ഉറപ്പിച്ചു.
-----------------------------------------------------------------
സമയത്തിന്റെ തികവിൽ അന്നയ്ക്ക് പ്രസവസമയം അടുത്തുവെങ്കിലും ആത്മാവിൽ വലിയ സമാധാനം കൂടിക്കൊണ്ടിരുന്നു.
.
#അന്ന_പ്രവചിക്കാൻ_തുടങ്ങി.
"പ്രഭയോട് നീ പ്രകാശിക്കും. ലോകത്തിലെ സകല ജനതകളും നിന്റെ മുൻപിൽ സ്രാഷ്ടങ്കം പ്രണമിക്കും.
.
രാജ്യങ്ങൾ നിനക്ക് കാഴ്ച കൊണ്ടുവരും. അവർ നിന്നിൽ കർത്താവിനെ ആരാധിക്കും. നിന്റെ നാട് പരിശുദ്ധമായി അവർ കരുതും. നിന്നെ സ്നേഹിക്കുകയും നിന്റെ സ്നേഹത്തിൽ ആനന്ദിക്കുകയും ചെയ്യുന്നവർ അനുഗ്രഹീതർ ആകുന്നു."
.-------------------------------------------------------------
#ഈ_സമയം_പ്രകൃതിയിലും_മാറ്റങ്ങൾ_അനുഭവപ്പെടാൻ_തുടങ്ങി.
ഹെർമ്മോൺ മലയുടെ അപ്പുറത്തു മേഘങ്ങൾ ഉയരുന്നു. കാറ്റിന്റെ ശക്തി കൂടി കൂടി വരുന്നു. വലിയ കൊടുങ്കാറ്റിന്റെ തുടക്കമായി.
.
ഒരു ചുവന്ന മിന്നലും പിറകെ ഇടിമുഴക്കവും മഴയും. #സാത്താൻ_അവന്റെ_കിങ്കരന്മാരുമായി_നരകത്തിൽ_നിന്നും_പുറപ്പെട്ട്_വന്നിരിക്കുന്നത്_പോലെ_തോന്നുന്നു.അവൻ കോപവെറി പൂണ്ടിരിക്കുകയാണ്. ഒരു വലിയ ഇര അവന്റെ പിടിവിട്ടു പോയത് പോലെ. ഒരു വലിയ ഇടിയോടുകൂടി പ്രകൃതി ക്ഷോഭമെല്ലാം പെട്ടന്ന് നില്ക്കുന്നു.
.
വിശുദ്ധ ഗബ്രിയേൽ ദൈവത്തിൽ നിന്നുള്ള ഇടിമിന്നൽ കൊണ്ട് അവനെ അടിച്ചു വീഴ്ത്തുന്നു. ഈ സമയം അന്നയുടെ മുറിയിൽ നിന്നും മണിപ്രാവിന്റെ കുജനം പോലെ ഒരു കരച്ചിൽ ഉതിരുന്നു.
.
#ഒരു_സ്ത്രീ_വിളിച്ചു_പറയുന്നു,
"ജോവാക്കിം, കുഞ്ഞു വരുന്നുണ്ട്. വേഗത്തിലും നന്നായും തന്നെ."
.
അതെ സമയം ആകാശത്തു ഒരു വലിയ മഴവില്ല് അർദ്ധ വൃത്താകൃതിയിൽ വിരിഞ്ഞു നിൽക്കുന്നു. അത് ഇസ്രായേൽ മുഴുവൻ ഇളം ചുവപ്പായ വെണ്കല്ലുപോലെ തിളങ്ങി.
.
ആകാശം തെളിഞ്ഞു. എല്ലാ മാലിന്യങ്ങളും അകന്നു. അന്തരീക്ഷം ശുദ്ധീകരിക്കപ്പെട്ടു.
സൂര്യൻ ആകാശത്തിൽ വലിയ വജ്രം പോലെ പ്രകാശിച്ചു.പൂർണ ചന്ദ്രനും ഉദിതിച്ചുയർന്നു.
.
സ്ത്രീകൾ നല്ല ശരീര പുഷ്ടിയുള്ള ഒരു കുഞ്ഞിനെ പൊതിഞ്ഞുകൊണ്ടുവന്നു.
അത് മേരിയാണ്. യേശുവിന്റെ അമ്മ
നമ്മുടെ അമ്മയായ മേരി.#ഏദനിലെ_ദൈവ#പിതാവിന്റെ_വാഗ്ദാനമേ_നിനക്ക്_സ്വസ്തി."
.
ഇളം റോസ് കലർന്ന ദന്ത വര്ണമുള്ള ശിരസ്സ്. ചുമപ്പായചുണ്ടുകൾ. നല്ല വിത്താകൃതിയിലുള്ള മനോഹരമായ കവിൾത്തടങ്ങൾ.
.
ആകാശത്തിന്റെ ഓരോ കഷ്ണങ്ങൾ പോലെയാണ് നിർമ്മലമായ നീലകണ്ണുകൾ.
മനോഹരമായ കൺപീലികൾ.
നല്ലപോലെ ഉരുണ്ട തലയിൽ,
ഇളം ചുമപ്പ് കലർന്ന സ്വർണ്ണ മുടികൾ.
അവളുടെ ചെവികൾ പ്രകാശം കടന്നുവരുന്ന രണ്ടു ചിപ്പികൾ.
.
കൈകൾ പാചകവചം ഭേദിച്ചു താനേ വോടരുന്ന റോസാ പുഷ്പം പോലെയുണ്ട്.
അവളുടെ ചുമപ്പാർന്ന നഖങ്ങൾ ഒരുതരം മാണിക്യ കല്ലുകൾ പോലെ.കാലുകൾ മഞ്ഞിന്റെ വെണ്മയാർന്ന പവിഴചിപ്പികൾ പോലെ.
.
അവൾ ഇപ്പോൾ അവളുടെ ഭൗമീക പിതാവിന്റെ കരങ്ങളിലാണ്.#ജന്മപാപമില്ലാത്ത#അമലോത്ഭവയായ_ഏക_മനുഷ്യഹൃദയം #അവളുടെ_ഹൃദയാണ്‌.
.
ആ കറയില്ലാത്ത ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന ത്രീത്വയ്‌ക ദൈവം അവളിൽ എന്നും നിറഞ്ഞു നിൽക്കും.
.
സാത്താനെ,
"നീ ഇപ്പോൾ ഒരു സ്ത്രീയാൽ പരാജിതനായിയിരിക്കുന്നു. ഇപ്പോൾ
മുതൽ അവളെ സ്നേഹിക്കുന്നവരെല്ലാം ദൈവത്തിന്റെ സ്വന്തമായിതീരുന്നു.
അവളുടെ കളങ്കരഹിതമായ പരിശുദ്ധിയെ നോക്കി നിന്റെ പ്രലോഭനങ്ങളെ അവർ ജയിക്കുന്നു.
.
ശിശുക്കളെ വഹിക്കുന്ന ഉദരങ്ങൾക്ക്, ഗർഭാരിഷ്ടതകൾ വഴി വേദന ഉളവാകുമെങ്കിലും അവൾ വഴി{ജപമാല} ഇനി ആശ്വാസം ലഭിക്കും.
.
ഇപ്പോൾ മുതൽ അവൾ വിവാഹിതരായ സ്ത്രീകളുടെ മാർഗ ദർശിയും മരിക്കുന്നവരുടെ അമ്മയുമായിരിക്കും.
.
ശപിക്കപ്പെട്ട നിനക്കെതിരെയും,
ദൈവ കോപത്തിനെതിരെയും ,
അവരെ മറയ്ക്കുന്ന ഒരു പരിചയായിരിക്കും അവളുടെ വഷസ്.അവിടെ വിശ്രമിച്ചു മരിക്കുന്നത് എത്രയോ മാധുര്യമുള്ളതായിരിക്കും. ആമേൻ
------------------------------------------------------------
#വാനവ_ദൂതർതൻ_മണിനാദമിതാ…
#കേൾക്കുന്നു_പാടീടാം_മേരിതൻ_സ്തോത്രം…
ആവേ… ആവേ… ആവേമരിയാ…
.
ആമേൻ.
.
ദൈവകൃപയാൽ Noel Moothedeth

പരിശുദ്ധ അമ്മയുടെ മക്കൾ അഭിമാനത്തോടെ
പ്രിയപ്പെട്ടവർക്കായി ഷെയർ ചെയ്യട്ടെ.

#എന്റെ_സ്വർഗീയ_അമ്മയ്ക്ക്_ജന്മദിനാശംസകൾ.

കടപ്പാട് : ദൈവമനുഷ്യന്റെ സ്നേഹഗീത

Post a Comment

Previous Post Next Post

Total Pageviews