“പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും” (യോഹ. 14 : 26 ).
വിദ്യര്‍ത്ഥിനികളുടെ സങ്കീര്‍ത്തനം
1. കര്‍ത്താവാണ് എന്‍റെ അദ്ധ്യാപകന്‍ എനിക്കൊന്നിനും കുറവുണ്ടാകുകയില്ല.
2. എല്ലാ വിഷയങ്ങളും അവിടുന്നെന്നെ പഠിപ്പിക്കുന്നു. അറിവിന്‍റെ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.
3. എല്ലാ സംശയങ്ങള്‍ക്കും അവിടുന്ന് എനിക്ക് ഉത്തരം അരുളുന്നു. തന്‍റെ വിജ്ഞാനത്താല്‍ നിറച്ച് അറിവിന്‍റെ വഴിയിലൂടെ എന്നെ നയിക്കുന്നു.
4. പ്രയാസമേറിയ പരീക്ഷകളാണ് ഞാന്‍ നേരിടെണ്ടതെങ്കിലും അവിടുന്ന് കൂടയുള്ളതിനാല്‍ ഒരു ചോദ്യത്തെയും ഞാന്‍ ഭയപ്പെടുകയില്ല. അങ്ങയുടെ വചനവും വാഗ്ദാനവും എനിക്ക് ഉറപ്പേകുന്നു.
5. ഏറ്റവും വിഷമമുള്ള വിഷയം പോലും അവിടുന്നെനിക്ക് എളുപ്പമാക്കിത്തീര്‍ക്കുന്നു എന്‍റെ ശിരസ്സ് ബുദ്ധികൊണ്ട് അഭിഷേകം ചെയ്യുന്നു ശരിയായ ഉത്തരങ്ങളാല്‍ എന്‍റെ കടലാസ് നിറഞ്ഞ് കവിയുന്നു.
6. പഠിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും എന്‍റെ വിദ്യാഭ്യാസവേളയില്‍ അവിടുന്നെനിക്ക് നല്‍കും ഞാനെപ്പോഴും എന്‍റെ അദ്ധ്യാപകനായ ഈശോയുടെ വിശ്വസ്തനായ വിദ്യര്‍ത്ഥിയായിരിക്കും.
നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ എന്നോട് ചോദിക്കട്ടെ അവന് അതു ലഭിക്കും എന്നരുള്‍ ചെയ്ത കര്‍ത്താവേ ഇന്നേ ദിവസം ജ്ഞാനത്തിനും വിജ്ഞാനത്തിനും വേണ്ടി അങ്ങയുടെ മുമ്പില്‍ ഞാനിതാ അണയുന്നു. എന്‍റെ പഠനത്തെ തടസ്സപ്പെടുത്തുന്ന അസ്വസ്ഥത ചിന്തകളും ദുഃഖങ്ങളും രോഗങ്ങളും സാഹചര്യങ്ങളും എല്ലാം അങ്ങ് മാറ്റിത്തരണമേ. ചിന്തയേയും ഭാവനയെയും അവിടുത്തെ തിരുരക്തത്താല്‍ സദാ കഴുകി എനിക്ക് പഠനത്തില്‍ ഏകാഗ്രതയും ഉത്സാഹവും ഉന്മേഷവും നല്‍കി ഓരോ വിഷയവും , പ്രത്യേകിച്ച് പഠിക്കാന്‍ ബുദ്ധിമുട്ടുള്ള …………………………………………. വിഷയവും എന്നെ പഠിപ്പിക്കണേ, അഭിഷേകം ചെയ്യണമേ .
ആമേന്‍
Post a Comment