മലയാളികളുടെ പ്രിയ നടി മാതു കഴിഞ്ഞദിവസം പുനർവിവാഹിതയായി. തമിഴ്നാട് സ്വദേശിയായ അൻപളകൻ ജോർജ് ആണ് വരൻ. ആദ്യഭർത്താവ് ജേക്കബുമായി നാലുവർഷം മുൻപ് വേർപിരിഞ്ഞതിനെ തുടർന്നാണ് മാതു പുനർവിവാഹം ചെയ്തത്. ഈ ബന്ധത്തിൽ മാതുവിന് രണ്ട് മക്കളുണ്ട്. ജെയ്മിയും ലൂക്കും.

സിനിമയിലേറെ അവസരങ്ങളുണ്ടായിരുന്നപ്പോഴായിരുന്നു മാതുവിന്റെ ആദ്യവിവാഹം. ഈ പ്രണയവിവാഹത്തോടെ മാതു സിനിമ വിട്ടു. എന്നാൽ വിവാഹത്തിന് മുൻപ് തന്നെ ക്രിസ്തുമതം സ്വീകരിച്ച മാതു മീന എന്ന മീന എന്ന പേര് സ്വീകരിച്ചു. വിവാഹത്തിന് വേണ്ടിയായിരുന്നില്ല താൻ സ്വീകരിച്ചതെന്ന് നേരത്തെ തന്നെ മാതു വ്യക്തമാക്കിയിരുന്നതാണ്. വിവാഹത്തിന് വേണ്ടി നടി മാതം മാറിയെന്ന് വാർത്തകൾ പ്രചരിച്ചപ്പോഴായിരുന്നു താരം അക്കാര്യം പറഞ്ഞത്. ''നെടുമുടി വേണു ചേട്ടൻ ആദ്യമായി സംവിധാനം ചെയ്ത 'പൂര'ത്തിലാണ് മതം മാറിയതെന്ന് മാതു മുൻപെ വ്യക്തമാക്കിയിരുന്നു.



മലയാളത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്നു. ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് വേണു ചേട്ടനാണ്. മാധവി എന്ന പേരു മാറ്റി മാതു എന്നാക്കിയതും അദ്ദേഹമാണ്. മാധവി എന്ന പ്രശസ്ത നടി ആ സമയത്ത് സജീവമായിരുന്നു. പിന്നീടാണ് 'കുട്ടേട്ടൻ.' അതുകഴിഞ്ഞ് 'അമരം.' അപ്പോഴേക്കും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചിരുന്നു'' മാതു പറഞ്ഞു. വിവാഹം കഴിക്കാനാണ് മതം മാറിയതെന്നത് തെറ്റാണ്. 'അമര'ത്തിൽ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവിൽ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നിൽ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. 'കുട്ടേട്ട'നു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, 'പെരുന്തച്ചനി'ലെ കഥാപാത്രം. ഷൂട്ടിങ്ങിന് തയ്യാറായി ഇരിക്കുമ്പോഴാണ് എനിക്ക് വച്ചിരുന്ന റോളിൽ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാൻ. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നിൽ ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു- മാതു വിശദീകരിച്ചു.


വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോൺകോളെത്തി, 'അമര'ത്തിൽ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. 'പെരുന്തച്ച'ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളിൽ അഭിനയിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. അന്നുമുതൽ ഞാൻ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റിൽ കാർഡിൽ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളർത്തുന്നു. മുടങ്ങാതെ പള്ളിയിൽ പോകും. പ്രാർത്ഥനയാണ് എന്നെ തുണയ്ക്കുന്നതെന്നും മാതു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

Post a Comment

Previous Post Next Post

Total Pageviews