വിജയത്തിലേക്കുള്ള എളുപ്പവഴികൾ
ജീവിതത്തിൽ ഒരാളോടും പിണങ്ങില്ല എന്ന ഉറച്ച തീരുമാനം. ഉറങ്ങുന്നതിന് മുമ്പ് സ്വയം വിലയിരുത്തി ആരോടും പിണക്കമോ ദേഷ്യമോ ഇല്ലെന്ന് ഉറപ്പ് വരുത്തുക
കഴിവതും ആരോടും കളവ് പറയില്ലെന്ന് ദൃഢനിശ്ചയം എടുക്കുക
വാക്ക് കൊടുക്കാതിരിയ്ക്കുക.കൊടുത്താൽ കഴിവതും അത് പാലിക്കുക.
സംസാരിക്കുമ്പോൾ ദൈവത്തിന്റെ ഓർമ്മകൾ കൈവിടരുത്
ദൈവം തരുന്ന പരീക്ഷണങ്ങളിൽ നന്നായി ക്ഷമിക്കുക
രാത്രിയുടെ തുടക്കവും ഒടുക്കവും ബൈബിൾ വായിക്കുക
ഉറങ്ങാൻ കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും മരണത്തെ കുറിച്ചോർക്കുക.
ആരോടും അസൂയപ്പെടരുത്. എപ്പോഴും നമുക്ക് താഴെയുള്ളവരിലേക്ക് നോക്കുക
തന്ന അനുഗ്രഹങ്ങൾക്ക് ദൈവത്തിനോട് എപ്പോഴും നന്ദി അർപ്പിക്കുക
ഉറങ്ങാൻ കിടക്കുമ്പോൾ ദിവസവും പ്രാർത്ഥന ശീലമാക്കുക
സങ്കടങ്ങൾ വന്നാൽ നിരാശപ്പെടരുത്. എല്ലാം എന്റെ ദൈവം കാണുന്ന ണ്ടല്ലോ എന്ന് ആശ്വസിക്കുക
തന്നെക്കാൾ മുതിർന്നവരെ ബഹുമാനിക്കുക
രോഗിയെ സന്ദർശിക്കുക ആശ്വസിപ്പിക്കുക
കുഞ്ഞു മക്കളെ ബൈബിൾ വായിക്കാൻ പഠിപ്പിക്കുക
വീട്ടുകാരോടും സമൂഹത്തോടും നല്ല നിലയിൽ വർത്തിക്കുക.
അയൽക്കാരനോട് നല്ല പെരുമാറ്റം കാഴ്ചവെക്കുക
ധാരാളം ബൈബിൾ വായിക്കുക അത് മനസിൽ പരിവർത്തനം വരുത്തും
എല്ലാ വരെ പറ്റിയും നല്ലതു പറയുകയും ചിന്തിക്കുകയും ചെയ്യുക എല്ലാവരിലും നന്മയുണ്ട് ആ നന്മയിലേക്ക് മാത്രം നോക്കുക.
ചെയത ഉപകാരവും കിട്ടിയ ഉപദ്രവവും മറക്കുക
എപ്പോഴും എന്റെ ദൈവം എന്നെ കാണുന്നുണ്ടല്ലോഎന്ന ചിന്ത ഉണ്ടാവുക
മുഖത്ത് എപ്പോഴും പുഞ്ചിരി വിരിയിക്കുക
വായിക്കുക എഴുതി വെക്കുക പ്രവർത്തിയിൽ കൊണ്ട് വരിക എന്നും സ്വയം വിലയിരുത്തുക മറ്റുള്ളവർക്ക് മാതൃകയാവുക ദൈവം അനുഗ്രഹിക്കും
ഷെയർ ചെയ്യുക ഒരാളെങ്കിലും ഒരു നന്മയെങ്കിലും ജീവിതത്തിലേക്ക് പകർത്തിയാൽ അതിന്റെ പ്രതിഫലം ഷെയർ ചെയ്യുന്നവർക്കെല്ലാം കിട്ടും.
ജീവിതത്തിൽ വിജയം കൈവരിച്ച് നമ്മെ ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ
Post a Comment