കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചെെനയിലെ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ തകര്‍ത്തു. ഷാം സി പ്രവിശ്യയിലെ ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് പള്ളിയാണ് തകര്‍ക്കപ്പെട്ടത്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച്‌ പൊലീസാണ് പള്ളി തകര്‍ത്തതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം.

മതസ്വാതന്ത്ര്യം രാജ്യത്ത് ഹനിക്കപ്പടുന്നുവെന്ന ആരോപണം നിലനില്‍ക്കെ പ്രശസ്ത പള്ളി തകര്‍ത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് തകര്‍ക്കപ്പെട്ടുന്ന രണ്ടാമത്തെ പള്ളിയാണ് ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ്. കഴിഞ്ഞ മാസം ഷാം സി പ്രവിശ്യക്ക് സമീപമുള്ള ഷി വാംഗ് ഗ്രാമത്തിലെ ഏക കത്തോലിക് പള്ളി തകര്‍ത്തിരുന്നുവെന്ന് ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2009ലും നൂറിലധികം വരുന്ന പൊലീസും കൊള്ളക്കാരും ചേര്‍ന്ന് പള്ളി തകര്‍ക്കുകയും ബൈബിളുകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. 60 ദശലക്ഷം ക്രിസ്ത്യാനികള്‍ ചൈനയിലുള്ളതായാണ് കണക്കുകള്‍.

കടപ്പാട് : കേരളകൗമുദി 

Post a Comment

Previous Post Next Post

Total Pageviews