ക്രിസ്തുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിച്ച് പ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം കക്ക. ഫുട്ബോള്‍ രംഗത്ത് നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് "ഞാന്‍ യേശുവിന്റെ സ്വന്തമാണ്" എന്ന ടീ ഷര്‍ട്ടും ധരിച്ചു അദ്ദേഹം തന്റെ വിശ്വാസം ഏറ്റുപറഞ്ഞിരിക്കുന്നത്. പിതാവേ എന്ന സംബോധനയോടെയാണ് ചിത്രത്തോടൊപ്പമുള്ള സന്ദേശം അദ്ദേഹം കുറിച്ചിരിക്കുന്നത്.
'ഞാന്‍ സങ്കല്പിച്ചതിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. നന്ദി. തന്റെ അടുത്തയാത്ര ആരംഭിക്കുകയാണ്. ക്രിസ്തുവിന്റെ നാമത്തില്‍'. ആമ്മേന്‍ പറഞ്ഞുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ് അവസാനിക്കുന്നത്. ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച് കണ്ണുകള്‍ അടച്ചാണ് കക്ക എന്ന പേരിൽ അറിയപ്പെടുന്ന റിക്കാർഡോ സെക്ക്സൺ ദോസ് ചിത്രത്തില്‍ കാണുന്നത്.
നേരത്തെയും ഇദ്ദേഹം തന്റെ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിരിന്നു. തന്റെ ജീവിതത്തിലെ ഓരോ ദിവസവും തനിക്ക് യേശുവിനെ വേണമെന്നും അവിടുത്തെ കൂടാതെ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലായെന്നും അദ്ദേഹം ക്രൂ എന്ന സംഘടനയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരിന്നു. 2002ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായ കക്ക 2007 ബാലണ്‍ ദിഓർ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
കടപ്പാട് : www.pravachakasabdam.com
Post a Comment