പ്രണയം ( ഇഷ്ടം) ഒരു വികാരമാണെങ്കിൽ അത് പാപമാകുന്നതെങ്ങനെ....?

        പ്രിയ സുഹൃത്തേ പ്രണയത്തെ ഇഴകീറി പരിശോധിച്ചാൽ " പ്രമാണങ്ങളുടെ ലംഘനമാണ് ഇന്നത്തെ സമൂഹത്തിൽ കണ്ടുവരുന്ന പ്രണയം....
   
  വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം. എന്നീക്കൽപ്പനകളുടെ പരസ്യമായ ലംഘനം 98 ശതമാനം പ്രണയത്തിലും ഉണ്ട്..

     വ്യഭിചാരം ചെയ്യുന്നത് രണ്ട് ശരീരങ്ങൾ ക്കൊണ്ട്മാത്രമല്ല "ഒരുവളെ ആസക്തിയോടെ നോക്കുന്നത് പോലും വ്യഭിചാരമാണ് " എന്ന് യേശു പറഞ്ഞത് ഓർക്കുക... പക്ഷെ ഇന്നത്തെ കാലഘട്ടത്തിൽ മണിക്കൂറുകൾ നീളുന്ന ചാറ്റിംഗിലൂടെയും  ഫോൺ സംഭാഷണങ്ങളിലൂടെയും പ്രണയിക്കുന്നവർ തമ്മിൽ സംസാരിക്കുന്നതെന്താണ് ......? പരസ്പരം കൈമാറുന്ന ചിത്രങ്ങളെന്താണ്.....? 98 ശതമാനം പേരും ചർച്ച ചെയ്യുന്നത് സെക്സല്ലേ..... സെക്സ് പറയാത്ത കാമുകി കാമുകന്മാരും ഉണ്ട് അവർ ദൈവഭയമുള്ളവരും മറ്റുള്ളവരെ മാനിക്കുന്നവരും ആണെന്നുള്ളത് വലിയൊരു സത്യമാണ്..... അവർക്ക് മണിക്കൂറുകളോളം സംസാരിക്കാനുള്ള വിഷയങ്ങളും ഉണ്ടാവില്ല തന്നെ.....
     ചില ബന്ധങ്ങൾ ഫോൺ കോളിലും ചാറ്റിംഗിലും നിൽക്കാറില്ല അതും കഴിഞ്ഞ് ശാരീരിക ബന്ധങ്ങളിലും അവിടെ നിന്ന് ഗർഭഛിദ്രങ്ങളിലും വരെ ചെന്നെത്തുന്നു... (കൊലപാതകം ) ദൈവം തന്റെ രക്ഷാകര പദ്ധതിയിൽ പങ്കുചേരുന്നതിന് വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ഒരണ്ഡവും ബീജവും കൂടി ചേർന്നാൽ ഒരു ജീവൻ രൂപപ്പെടും അത് പ്രകൃതി നിയമമാണ്.... അതിന് ജീവൻ നൽകുന്നത് നീയോ ഞാനോ അല്ല അത് ദൈവത്തിന്റെ കരങ്ങളാണ്.... അതു കൊണ്ടല്ലേ അനേകം പേർ മക്കളില്ലാത്തവരായി കഴിയുന്നത് പലപ്പോഴും ശാസ്ത്രം തോൽക്കുന്നിടത്ത് ദൈവം പ്രവർത്തിക്കുന്നത് ..... മക്കൾ ഉണ്ടാവുന്നത് ഇങ്ങനെ ദൈവം കൊടുക്കുന്ന ജീവനെ നിന്റെ ഉദരത്തിൽ വച്ച് നശിപ്പിക്കാൻ നീ... ആരാണ്..?
മകനേ മകളേ അരുത്.....  ഇനി ആവർത്തിക്കരുത്.... ദൈവം നിന്നോട് ക്ഷമിച്ചിരിക്കുന്നു.... ദൈവത്തിന് വേണം നിന്നെ.....
    അന്യന്റെ ഭാര്യയേ/ ഭർത്താവിനെ മോഹിക്കരുത്.  പ്രിയ സഹോ, നീ പ്രണയിക്കുന്നയാളെത്തന്നെ ഭാര്യയായും / ഭർത്താവായും കിട്ടുമെന്ന് ഉറപ്പുണ്ടോ നിനക്ക്...? നിങ്ങൾ ഒന്നിച്ച് കുടുംബമായി ജീവിതകാലം മുഴുവൻ ജീവിക്കുമെന്ന് ഉറപ്പുണ്ടോ.... ? അതോ നാളെ നിങ്ങൾ മറ്റൊരാളുടെ കൂടെ ജീവിക്കുമോ..? ഒരു തേപ്പ് കിട്ടിയെന്ന ദു:ഖത്തോടെ.... അല്ലെങ്കിൽ തേപ്പ് കൊടുത്തെന്ന സംതൃപ്തിയോടെ.... രണ്ടായാലും ഞാൻ പറയുന്നു നിങ്ങളെ പ്രണയകാലത്തുള്ള ഓർമ്മകൾ വേട്ടയാടിക്കൊണ്ടിരിക്കും..... ഇന്ന് പല കുടുംബങ്ങളും ശിഥിലമാക്കപ്പെടുന്നത് സംതൃപ്തിയില്ലാത്ത ദാമ്പത്യ ബന്ധം കാരണമാണ് ..... കിടപ്പറ വേശ്യാലയം പോലെ ആയി മാറുന്നത് കൊണ്ടാണ്..... "സ്നേഹത്തിന്റെ പൂർത്തീകരണമാണ്  സെക്സ്" അത് മനസ്സുകൾ തമ്മിൽ ഉള്ള ആത്മബന്ധത്തിൽ നിന്നുണ്ടാവേണ്ടതാണ്, പലപ്പോഴും പൂർവ കാമുകിയേ കാമുകനേ അല്ലെങ്കിൽ മറ്റൊരാളേ മനസിൽ കണ്ട് കൊണ്ട്..... എന്തേ ഇങ്ങനെ.... ? ഇവിടെ സ്നേഹം എവിടെ.....? പതുക്കെ ആത്മസംഘർഷവും നിരാശയും നിങ്ങളെ വേട്ടയാടും..... ബന്ധങ്ങൾ ഇല്ലാതെയാകും... നിങ്ങളുടെ മക്കൾ വഴിതെറ്റും ഉറപ്പില്ലാത്ത കുടുംബ ബന്ധങ്ങൾ തകർന്നടിയും

       മകനേ, മകളെ പരസ്പരം തെറ്റുകുറ്റങ്ങൾ ഏറ്റ് പറഞ്ഞ് പരസ്പരം ക്ഷമിച്ച് മനസിലാക്കി സ്നേഹിച്ച് ജീവിതം മനോഹരമാക്ക്
ഇശോക്ക് നിങ്ങളെ ആവശ്യമുണ്ട്....
 
     മാതാപിതാക്കന്മാരെ ബഹുമാനിക്കണം.... പ്രണയം മൂത്ത് ജന്മം തന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് പോകുന്നവരും കുറവല്ല നമ്മുടെ സമൂഹത്തിൽ.... പല പ്രണയബന്ധങ്ങളുടെയും വില്ലന്മാർ മാതാപിതാക്കന്മാരാണ് അവരുടെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആകുലതകളും ചിലപ്പോഴൊക്കെ ദുരഭിമാനവും വാശിയുമൊക്കെ പണവും സ്റ്റാറ്റസുമൊക്കെ കാരണമാകുന്നു......

"ദൈവം യോചിപ്പിക്കുന്നത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ "
           
      മാതാപിതാക്കന്മാർ എങ്ങനെയുള്ളവരായിരുന്നാലും അവരുടെ സ്വഭാവം മക്കൾക്കും ലഭിച്ചിട്ടുണ്ടാകും വാശിയും മുൻകോപവുമുള്ള മാതാപിക്കളുടെ മക്കളും ആ സ്വഭാവം കാണിച്ചിരിക്കും അത് ജന്മനാ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതാണ് രണ്ട് കൂട്ടരുടെയും നിർബന്ധബുദ്ധിയും വാശിയുമാണ്. പല ഒളിച്ചോട്ടങ്ങൾക്കും കാരണം... പിന്നെ കൂട്ടുകാരുടെ പ്രോത്സാഹനവും......
   സഹോ... ഒന്നോർത്തോ നീ ഉപേക്ഷിക്കുന്നത്, വേദനിപ്പിക്കുന്നത്, നിനക്കായ് ദൈവം. തിരഞ്ഞെടുത്തവരേയാണ്...... നിനക്ക് ഭൂമിയിൽ ജീവിക്കാൻ അവസരം തന്നവരേയാണ്.... അവരെ നീ വേദനിപ്പിച്ചെങ്കിൽ നിന്റെ മനസ് എന്ത് മാത്രം കഠിനമാണ്... നിനക്ക് മറ്റുള്ളവരേ എങ്ങനെ സ്നേഹിക്കാൻ കഴിയും..... ? നീ ഒറ്റക്കിരിക്കുമ്പോൾ കുറ്റബോധം നിന്നെ വേട്ടയാടുകില്ലേ...... ?
     മകനേ,മകളേ നീ തിരിച്ച് ചെല്ല് നിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അവർ നിങ്ങളെ കാത്തിരിക്കുന്നു.... ദൈവവും
അതാഗ്രഹിക്കുന്നു... നിങ്ങളുടെ മക്കൾ ആഗ്രഹിക്കുന്നു ദുരഭിമാനമാണോ സ്നേഹമാണോ വലുത്.... ? നിങ്ങൾ തീരുമാനിക്ക്....
     മാതാപിതാക്കന്മാരെ നിങ്ങളുടെ മക്കളുടെ ഭാവിയെക്കാളുടെ സന്തോഷത്തേക്കാളും വലുത് നിങ്ങളുടെ സ്റ്റാറ്റസും, പണവും, പ്രശസ്തിയും, ദുരഭിമാനവുമോ....? തിരിച്ച് വിളിക്ക് അവരെ , തെറ്റ്  പറ്റിപ്പോയി അവർക്ക്, ക്ഷമിക്കാം അവരോട് അവർ ദൈവം നമ്മേ ഏൽപ്പിച്ച സമ്മാനമല്ലേ...?

     പ്രിയപ്പെട്ട കൂട്ടുകാരെ, പ്രണയം പാപമാകാതെ  പരിശുദ്ധമായിരിക്കാൻ നമുക്ക് പരിശ്രമിക്കാം... പ്രാർത്ഥിക്കാം... പാപത്തിലേക്ക് വീണു പോയിരിക്കുന്ന ഒരോ വ്യക്തികളേയും  കുറ്റപ്പെടുത്താതെ ഒറ്റപ്പെടുത്താതെ തിരികെ ദൈവസ്നേഹത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് നാം ക്രിസ്തുവിനനുരൂപരാകുന്നത്... നമുക്കും ക്രിസ്തുവാകാൻ പരിശ്രമിക്കാം....... പരസ്പരം സ്നേഹിക്കാം....
      God iട Love
        by TTP

Post a Comment

Previous Post Next Post

Total Pageviews