ട്രോളുകള്‍ നല്ലതുതന്നെ. ആരെയും വ്യക്തിപരമായി നിന്ദിക്കാതെയും വ്രണപ്പെടുത്താതെയുമുള്ള ട്രോളുകള്‍ പ്രത്യേകിച്ചും. ഒന്ന് ചിരിക്കാനും മറ്റ് ചിലപ്പോള്‍ ഒന്ന് ചിന്തിപ്പിക്കാനും അത്തരം ട്രോളുകള്‍ക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അത് കൃത്യമായ അനുപാതത്തിലും സമകാലികമായും പടച്ചുവിടുന്നവരുടെ പ്രതിഭയോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുമുണ്ട്.

പക്ഷേ ഈ ട്രോള്‍ വെറുതെ വിടാനുള്ളതല്ല. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് എന്തും ആകാമെന്ന് കരുതരുത്. പ്രതികരിക്കാനോ വര്‍ഗ്ഗീയതയ്‌ക്കോ ഇറങ്ങിപ്പുറപ്പെടില്ലെന്ന് കരുതി ക്രൈസ്തവരോട് എന്തുമാകാമെന്നും വിചാരിക്കരുത്. ഇന്റര്‍നാഷനല്‍ ചളു യൂണിറ്റിന്റെ വകയായി ഏറ്റവും പുതിയതായി ഇറക്കിയിരിക്കുന്ന ട്രോള്‍ ക്രിസ്ത്യാനികളെ മാത്രമല്ല മനസ്സില്‍ നന്മയുള്ള ഏതൊരാളെപോലും പ്രകോപിതനാക്കാന്‍ പര്യാപ്തമാണ്.

യേശുക്രിസ്തുവിന്റെ അന്ത്യത്താഴത്തെ ഏറ്റവും വികലമായി ചിത്രീകരിച്ചുകൊണ്ടുള്ള ട്രോളാണിത്. ക്രിസ്തുവിനെ കുരിശില്‍ തറച്ചുകൊന്നതിന്റെ കാരണം പിടി കിട്ടി എന്ന മട്ടിലാണ് ട്രോള്‍ അവതരണം. കത്തോലിക്കര്‍ പരിപാവനവും ക്രിസ്തീയ വിശ്വാസത്തിന്റെ ആണിക്കല്ല് എന്ന് വിശ്വസിക്കുന്നതുമായ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തെ ഏറ്റവും നിന്ദ്യവും അപഹാസ്യവുമായിട്ടാണ് ഇവിടെ ട്രോളിയിരിക്കുന്നത്.

കലാപരമായ കൃതികളിലോ സൃഷ്ടികളിലോ ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്ന ഉദാരനയം സ്വീകരിച്ചുകൊണ്ട് സമചിത്തതയോടെ വേണമെങ്കില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ നടപ്പുവഴികളില്‍ നിന്ന് മാറിനിന്നുകൊണ്ട് സമീപിക്കുമ്പോള്‍ പോലും ഇത് അതിലും അപ്പുറം ബഹുദൂരം കടന്നുപോയി എന്ന് പറയാന്‍ തെല്ലും മടിക്കുന്നില്ല. ഇതൊരിക്കലും ക്ഷന്ത്യവ്യമായ തെറ്റല്ല. മൂത്രപ്പുരകളിലും പബ്ലിക്ക് ടോയ്‌ലറ്റുകളിലും വികലമനസ്‌ക്കരായ ചിലര്‍ വരച്ചുവയ്ക്കുന്ന ജുഗുപ്ത്സാവഹമായ ചിത്രങ്ങളെക്കാള്‍ താഴെക്കിടയിലായിപോയി ഈ ട്രോള്‍.

ഇതിന് പിന്നാലേ മറ്റൊരു ട്രോളും അവര്‍ തന്നെ പുറത്തിറക്കി. അതും ഹൃദയഭേദകം തന്നെ. ക്രൈസ്തവര്‍ക്ക് നേരെ എന്തും ആകാമെന്ന ഇവറ്റകളുടെ ചിന്തയ്ക്ക് കാരണം ഒന്നാമതായി നമ്മുടെ മൌനം തന്നെ: രണ്ടാമതായി കുറെ മഞ്ഞ പത്രങ്ങള്‍ ഇറക്കിവിടുന്ന സഭാ വിരുദ്ധ/ ക്രൈസ്തവ വിരുദ്ധ വാര്‍ത്തകള്‍ കണ്ട് തെറി പറയാന്‍, സഭയെ അപമാനിക്കുവാന്‍ നമ്മുടെ ഇടയിലെ ക്രൈസ്തവ നാമധാരികള്‍ ധാരാളമുണ്ട്. ഇതാണ് ക്രൈസ്തവ വിരുദ്ധത എല്ലായിടത്തും പ്രചരിക്കപ്പെടുന്നത്. ഇപ്പോള്‍ നാം കാണിക്കുന്ന നിസംഗത അനേകര്‍ക്ക് ഉത്തേജനമാകാനേ ഇടയാക്കൂ. അതിനാല്‍ പ്രവര്‍ത്തിക്കുക.  ഇനിയും വേണമോ ഈ നിശബ്ദത? പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്ന. പേജ് മാസ് റിപ്പോര്‍ട്ടിങ് നടത്തി പൂട്ടിക്കുവാന്‍ എല്ലാവരും കൈകോര്‍ക്കുക

റിപ്പോര്ട്ട് ചെയ്യേണ്ട ലിങ്ക്:https://www.facebook.com/InternationalChaluUnion

ദയവായി ഷെയര്‍ ചെയ്തു പരമാവധി ആളുകളിലേക്ക്, ഗ്രൂപ്പുകളിലേക്ക് എത്തിക്കുക, നമ്മുക്ക് ഒരുമിച്ച് മുന്നേറാം


Post a Comment

Previous Post Next Post

Total Pageviews